തിന്മയെ പിന്തുടരുന്നവരെ തടയുന്നത് എങ്ങനെ
അപ്പോൾ യാക്കോബ് തന്‍റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.
നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്‍റെ കഷ്ടകാലത്ത് എന്‍റെ പ്രാർഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.
അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെയൊക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്‍റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻകീഴിൽ കുഴിച്ചിട്ടു.
പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഇരുന്ന പട്ടണങ്ങളുടെമേൽ ദൈവത്തിന്‍റെ ഭീതി വീണതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാരെ ആരും പിൻതുടർന്നില്ല. (ഉല്പത്തി 35:2-5).
യാക്കോബും കൂടെയുണ്ടായിരുന്ന ആളുകളും ചെയ്‌തതായ ഒരു കാര്യം എന്തെന്നാല്‍ ചുറ്റുമുള്ള ആളുകളില്‍ ഒരു ദൈവഭയം കൊണ്ടുവന്നു എന്നതാണ്. അത് ഒരു ശുദ്ധീകരണം ആയിരുന്നു. പിന്തുടരുന്നവരില്‍ നിന്നും വിടുതല്‍ ഉണ്ടാകേണ്ടതിനു വിശുദ്ധീകരണം അനിവാര്യമായിരുന്നു.
റാഹേൽ മരിച്ചിട്ട് അവളെ ബേത്‍ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു. (ഉല്പത്തി 35:19).
യാക്കോബും അവന്‍റെ കുടുംബവും കനാനിലേക്കുള്ള തങ്ങളുടെ മടക്കയാത്ര ആരംഭിച്ചതിനു ശേഷം, ലാബാനും അവന്‍റെ മക്കളും രോഷാകുലരായി അവരെ പിന്തുടര്‍ന്നു. തന്‍റെ ഗൃഹബിംബം അവര്‍ മോഷ്ടിച്ചു കൊണ്ടുപോയി എന്ന ആരോപണവും അവന്‍ ഉന്നയിച്ചു. യാക്കോബ് അറിയാതെ, റാഹേല്‍ അവയെ മോഷ്ടിച്ചിരുന്നു. ഈ കാര്യത്തിലുള്ള റാഹേലിന്‍റെ പങ്കിനെക്കുറിച്ച് അറിയാതെ യാക്കോബ് ഇങ്ങനെ വിളംബരം ചെയ്തു, "എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്‍റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്". (ഉല്പത്തി 31:32).
റാഹേല്‍ ഉടന്‍തന്നെ ശാപത്തിനു അധീനമായില്ലെങ്കിലും, അനേക വര്‍ഷങ്ങള്‍ക്കുശേഷം, സത്യത്തില്‍ അവളുടെ ജിവിതം ചുരുങ്ങിപോകുവാന്‍ ഇടയായി.
റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിനവേദനയുണ്ടായി. അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമിണി അവളോട്: "ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു". എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം. (ഉല്പത്തി 35:16-18).
എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവനു ബെനോനീ [എന്‍റെ ദുഃഖത്തിന്‍റെ മകന്‍] എന്നു പേരിട്ടു; അവന്‍റെ അപ്പനോ അവനു ബെന്യാമീൻ [വലംകൈയ്യുടെ പുത്രന്‍] എന്നു പേരിട്ടു. (ഉല്പത്തി 35:18).
ബെന്യാമീന്‍ എന്നാല്‍ 'എന്‍റെ വലംകൈയ്യുടെ പുത്രന്‍' എന്നാണര്‍ത്ഥം.
നാം ബെന്യാമീന്‍ തലമുറയാണ്.
യേശു പിതാവിന്‍റെ വലത്തുഭാഗത്ത് ഇരുന്നു (എബ്രായര്‍ 10:14).
നമ്മെ ക്രിസ്തുവില്‍ സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ ഇരുത്തിയിരിക്കുന്നു - അതാണ് നമ്മെ വലംകൈയ്യുടെ പുത്രന്മാര്‍ ആക്കുന്നത്.
റാഹേല്‍ തന്‍റെ മകനെ എന്‍റെ ദുഃഖത്തിന്‍റെ പുത്രന്‍ എന്ന അര്‍ത്ഥം വരുന്ന ബെനൊനി എന്ന് പേരിട്ടു എന്നാല്‍ യാക്കോബ് അവനെ വലംകൈയ്യുടെ പുത്രന്‍ എന്ന് അര്‍ത്ഥമുള്ള ബെന്യാമീന്‍ എന്ന് വിളിച്ചു. ഓരോ പ്രാവശ്യവും തന്‍റെ മകനെ ആ പേരില്‍ വിളിച്ചുകൊണ്ട് അവന്‍റെ മാതാവിന്‍റെ മരണത്തെക്കുറിച്ചുള്ള ദുഃഖകരമായ ഓര്‍മ്മകളെ പുതുക്കുവാന്‍ യാക്കോബ് ആഗ്രഹിച്ചില്ല, അതുകൊണ്ട് അവന്‍ തന്‍റെ മകന്‍റെ പേര് മാറ്റി.
നിങ്ങള്‍ കഴിഞ്ഞകാലത്തിന്‍റെ ഒരു ഓര്‍മ്മയല്ല മറിച്ച് ക്രിസ്തുവില്‍ വെളിപ്പെടുത്തപെട്ട ഭാവിയിലെ മഹത്വമാകുന്നു. ബെന്യാമീന്‍ ഏറ്റവും ചെറുതും ബലഹീനമായതുമായ ഒരു ഗോത്രമായിരുന്നു എന്നാല്‍ ദൈവം അതിനെ ഉപയോഗിച്ചു. അപ്പോസ്തലനായ പൌലോസ് ബെന്യാമീന്‍ ഗോത്രത്തില്‍ നിന്നുള്ളവനായിരുന്നു.
Join our WhatsApp Channel

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 19
- അധ്യായം 20
- അധ്യായം 21
- അധ്യായം 22
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 37
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 41
- അധ്യായം 42
- അധ്യായം 43
- അധ്യായം 44
- അധ്യായം 45
- അധ്യായം 46
- അധ്യായം 47
- അധ്യായം 48