അനുദിന മന്ന
1
1
744
മറ്റുള്ളവരോട് കൃപ കാണിക്കുക
Wednesday, 19th of January 2022
Categories :
കൃപ (Grace)
എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ കര്‍ത്താവ് തന്‍റെ അതിശയകരമായ കൃപ നമ്മോടു കാണിച്ചിട്ടുണ്ട് എന്ന കാര്യം തള്ളികളയുവാന്‍ കഴിയുകയില്ല. അതുകൊണ്ട് നാമും നമുക്ക് ചുറ്റുപാടും ഉള്ളവരോട് തിരിച്ചും കൃപ ചെയ്യുവാന്‍ കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരോട് കൃപ കാണിക്കുക എന്നു പറഞ്ഞാല്‍, അവര്‍ക്ക് അര്‍ഹത ഇല്ലാതിരിക്കുമ്പോള്‍ തന്നെ നാം അവരോടു ദയ കാണിക്കുന്നതാണ്. നമുക്ക് സൌജന്യമായി ലഭിച്ച കൃപ മറ്റുള്ളവരോട് കാണിക്കുവാനുള്ള ചില മാര്‍ഗങ്ങള്‍ ഇവയാണ്.
1. വാക്കുകള്‍
നിങ്ങള്‍ പറയുന്നതിലും എങ്ങനെ പറയുന്നു എന്നതിലും ദയയും സൌമ്യതയും ഉള്ളവരായിരിക്കുക.
പൌലോസ് പറഞ്ഞു, "നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടു കൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ" (കൊലോസ്യര്‍ 4:6). അപ്പോസ്തലന്‍ നാവിന്‍റെ ശക്തി നല്ലതിനായി അറിയുകയും മറ്റുള്ളവരെ യേശുവിനു വേണ്ടി സ്വാധീനിക്കുവാനും നേടുവാനും ആയി താന്‍ ഉത്സാഹിക്കപ്പെട്ടു.
കേള്‍ക്കുന്നവര്‍ക്ക് കൃപ ലഭിക്കേണ്ടതിനും ആത്മീകവര്‍ദ്ധനയ്ക്കുമായുള്ള വാക്കുകളാല്‍ നമ്മുടെ അനുദിന ജീവിതം നിറയുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ശക്തിയും ദൈവത്തിന്‍റെ സാന്നിധ്യവും വഹിക്കുന്നതായി മാറും എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. (എഫെസ്യര്‍ 4:29 വായിക്കുക).
2. പോകാന്‍ അനുവദിക്കുക
ആളുകള്‍ക്ക് മോശമായ ദിവസങ്ങള്‍ വരുന്ന സമയങ്ങള്‍ ഉണ്ടാകും, അപ്പോള്‍ നിങ്ങള്‍ തെറ്റുകാര്‍ അല്ലെങ്കിലും അവര്‍ തങ്ങളുടെ നിരാശ നിങ്ങളുടെമേല്‍ ചുമത്തുവാന്‍ ഇടവരും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, നിങ്ങളുടെ സ്വാഭാവീക പ്രതികരണം അവര്‍ക്ക് നിങ്ങളുടെ മറുഭാഗം കാണിക്കുക എന്നുള്ളതായിരിക്കും. എന്നാല്‍ പകരത്തിനു പകരമായി പ്രതികരിക്കാതെ, ശാന്തമായ ആത്മാവില്‍ അവരെ പോകുവാന്‍ അനുവദിക്കുക. നിങ്ങള്‍ സൌജന്യമായി പ്രാപിച്ച കൃപ ആ വ്യക്തിയിലേക്ക് പകരുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത് കഠിനമായ കാര്യമാകാം, എന്നാല്‍ ഇത് ചെയ്യുന്നത് നിങ്ങളെ പുതിയ ഒരു തലത്തിലേക്ക് കൊണ്ടുപോകുവാനായി ഉറപ്പിക്കും.
"വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷനു മാനം; എന്നാല്‍ ഏതു ഭോഷനും ശണ്ഠകൂടും". (സദൃശ്യവാക്യങ്ങള്‍ 20:3)
3. അവിടെ ആയിരിക്കുക
പ്രത്യേകിച്ച് നാം ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യങ്ങള്‍ പോലെ, ഒരു ഫോണ്‍ വിളിയോ, ഒരു സന്ദേശമോ മാത്രം മതി നാം മറ്റുള്ളവരെ മറന്നിട്ടില്ല എന്നും അവരെ സ്നേഹിക്കുന്നു എന്നും അറിയിക്കുവാന്‍. ഒരു വ്യക്തിയെ തന്‍റെ ജന്മദിനത്തിലോ വിവാഹ വാര്‍ഷിക ദിനത്തിലോ വിളിക്കുക. എന്നിട്ട് എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് കണ്ടെത്തുക, നിങ്ങള്‍ക്ക് കഴിയും എങ്കില്‍, നിങ്ങള്‍ക്കാകുന്ന ചെറിയ കാര്യം-അത് ചെയ്യുക. വേദപുസ്തകം വളരെ വ്യക്തമായി നമ്മോടു പറയുന്നു, സന്തോഷിക്കുന്നവരോട് കൂടെ സന്തോഷിക്കുകയും, ദുഃഖിക്കുന്നവരോട് കൂടെ ദുഃഖിക്കുകയും ചെയ്യുക.
"സന്തോഷിക്കുന്നവരോട് കൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരകയും ചെയ്യുവിന്‍". (റോമര്‍ 12:15)
ഇത് ദൈവത്തിന്‍റെ കണ്ണില്‍ പ്രസാദമായിരിക്കുക മാത്രമല്ല, അത് നാം വസിക്കുന്ന ലോകത്തെ ഒരു നല്ല സ്ഥലം ആക്കി മാറ്റുവാന്‍ സാധിക്കും. ഓര്‍ക്കുക, പലപ്പോഴും ചെറിയ കാര്യങ്ങളാണ് സുപ്രധാനമായ കാര്യം.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ അതിശയകരമായ കൃപയ്ക്കായി അങ്ങേക്ക് നന്ദി പറയുന്നു. എനിക്ക് അതിനു അര്‍ഹത ഇല്ലായിരുന്നു എങ്കിലും അത് എന്‍റെമേല്‍ പകരുവാന്‍ അങ്ങ് തയ്യാറായി. കര്‍ത്താവേ, ഈ കൃപ മറ്റുള്ളവരോട് കാണിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● അന്യഭാഷയില്‍ സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
● ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം
● കൌണ്ട് ഡൌണ്‍ ആരംഭിക്കുന്നു
● സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
● ദിവസം 21: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അനുകരണം
അഭിപ്രായങ്ങള്‍