അനുദിന മന്ന
ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം
Wednesday, 30th of November 2022
1
0
812
Categories :
കുടുംബ (Family)
ശിഷ്യത്വം (Discipleship)
ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം" എന്നാല്‍ എന്താണ്?
ഇന്നത്തെ കാലത്ത് നല്ലൊരു കുടുംബജീവിതം പണിതെടുക്കുക എന്നാല്‍ എളുപ്പമുള്ള കാര്യമല്ല. അതിനു നിങ്ങളുടെ സകലതും ആവശ്യമാണ്, നിങ്ങളുടെ മുഴുവന്‍ സമയവും ഊര്‍ജ്ജവും - അക്ഷരീകമായി സകലവും. എന്നിരുന്നാലും, ഇതിലെല്ലാം വെച്ചു ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് യഹോവ വീട് പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു എന്നതാണ്. (സങ്കീര്‍ത്തനം 127:1) നമ്മുടെ ഭവനം പണിയുവാനായി, നമ്മുടെ വിവാഹ ജീവിതം പണിയുവാനായി അനുദിനവും നാം ദൈവത്തോടു പ്രാര്‍ത്ഥ ിക്കേണം - അതാണ് ഒന്നാമത്തെ പ്രധാന കാര്യം.
ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനത്തിനു ചില പ്രെത്യേക സവിശേഷതകളുണ്ട്. നമുക്ക് അവയിലേക്ക് നോക്കാം:
ഒരു ക്രിസ്തീയ ഭവനം ക്രമമുള്ളത് ആയിരിക്കും.
1 കൊരിന്ത്യര്‍ 14:33 ല്‍ അപ്പോസ്തലനായ പൌലോസ് എഴുതി: "ദൈവം കലക്കത്തിന്‍റെ ദൈവമല്ല സമാധാനത്തിന്‍റെ ദൈവമത്രേ".
ക്രമമായതെന്നു ഞാന്‍ പറയുമ്പോള്‍, സകലവും തികച്ചും തിളക്കമുള്ളത് എന്നര്‍ത്ഥമില്ല (തീര്‍ച്ചയായും അങ്ങനെയായാല്‍ നല്ലതാണ്). ക്രമമായതെന്നു ഞാന്‍ അര്‍ത്ഥമാക്കുന്നത് കുടുംബാംഗങ്ങള്‍ തുടര്‍മാനമായി എന്ത് അംഗീകരിക്കാം അഥവാ എന്ത് അംഗീകരിച്ചു കൂടാ എന്നതിനെ സംബന്ധിച്ച് അവലോകനം ചെയ്യണമെന്നാണ്. എന്തെല്ലാം അനുവദനീയമാണ്, എന്ത് അനുവദനീയമല്ല. "ഈ കാര്യം കുടുംബത്തെ പണിയുമോ?" ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കണം. ഈ തീരുമാനങ്ങളെല്ലാം തന്നെ ദൈവവചനത്താല്‍ സ്വാധീനിക്കപ്പെടുന്നത് ആയിരിക്കണം. ഇത് കുടുംബത്തിനകത്ത് ഒരു ആത്മീകമായ ക്രമം കൊണ്ടുവരും.
ആത്മീകമായ അച്ചടക്കം പാലിക്കപ്പെടുന്ന ഒരു സ്ഥലമാണ് ക്രിസ്തു കേന്ദ്രീകൃതമായ ഭവനം.
ദൈവവചനം പഠിക്കുന്നതിനും, പ്രാര്‍ത്ഥിക്കുന്നതിനും, ആരാധിക്കുന്നതിനും കുടുംബാംഗങ്ങള്‍ക്ക് മാതൃക കാണിച്ചു അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥലമാണ് ഒരു ക്രിസ്തു- കേന്ദ്രീകൃതമായ ഭവനം.
ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം കൃപയാല്‍ അടയാളപ്പെടുത്തിയതാണ്.
ഓരോ കുടുംബത്തിനും ഓരോ വിവാഹ ജീവിതത്തിലും ദുര്‍ഘടമായ ദിവസങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ എത്ര ഭക്തിയുള്ളവര്‍ ആണെങ്കിലും, തീര്‍ച്ചയായും ചില തര്‍ക്കങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനത്തില്‍,മാതാപിതാക്കളും മുതിര്‍ന്നവരും മുന്‍കൈയെടുത്ത് പരസ്പരം ക്ഷമിക്കുകയും പിന്നെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കയും വേണം. ഇത് അവിടെയുള്ള യുവജനങ്ങള്‍ക്ക് ഒരു മാതൃകയായിരിക്കും. അപ്പോള്‍ വേദനകള്‍ ആശ്വാസവും, സൌഖ്യവും, സ്വസ്ഥതയുമായി മാറുന്ന ധ്യാനസ്ഥലമായി ഭവനം മാറും.
നമ്മെ എപ്പോഴും കാണുന്ന, നമ്മുടെ കരച്ചില്‍ എപ്പോഴും കേള്‍ക്കുന്ന, നമ്മുടെ രക്ഷക്കായി വരുന്ന ഒരു സ്വര്‍ഗ്ഗീയ പിതാവ് നമുക്കുള്ളതുകൊണ്ട്, കര്‍ത്താവ് നമ്മുടെ ഭവനങ്ങളെ ക്രിസ്തു-കേന്ദ്രീകൃതമായ ഭാവനമാക്കി മാറ്റും.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ എല്ലാ കുടുംബാംഗങ്ങളേയും ഞാന്‍ അങ്ങയിലേക്ക് സമര്‍പ്പിക്കുന്നു.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ ദിവസം മുതല്‍, അങ്ങയുടെ ഹിതത്തിനു വിരുദ്ധമായുള്ള സകലത്തില്‍ നിന്നും എന്നെയും എന്‍റെ ഭവനത്തെയും ഞാന്‍ വേര്‍പ്പെടുത്തുന്നു.
എന്‍റെ കുടുംബത്തിലെ ഓരോ അംഗത്തിന്മേലും (ഞാന്‍ ഉള്‍പ്പെടെ) മുമ്പുള്ള തലമുറയില്‍ നിന്നുള്ള സകല ദുഷ്ട ബന്ധങ്ങളേയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
ഞാനും എന്‍റെ കുടുംബാംഗങ്ങളും ഞങ്ങള്‍ യഹോവയെ മാത്രം സേവിക്കും.
Join our WhatsApp Channel
Most Read
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1● ഐക്യതയുടേയും അനുസരണത്തിന്റെയും ഒരു ദര്‍ശനം
● ആത്മീക അഹങ്കാരത്തിന്റെ കെണി
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● യേശുവിങ്കലേക്ക് നോക്കുക
● ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തില്‍ എന്താണ് ചെയ്യുന്നത്?
● വിദ്വാന്മാരില് നിന്നും പഠിക്കുക
അഭിപ്രായങ്ങള്‍