ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ". (റോമര്‍ 12:11)
അടുത്ത തലമുറയെ പരാജയപ്പെടുത്തുവാന്‍ വേണ്ടി സാത്താന് ബന്ധനത്തിന്റെ ഒരു വലിയ കാര്യപരിപാടി നടത്തുവാന്‍ ശ്രമിക്കുന്നു കാരണം അടുത്ത വീണ്ടെടുപ്പുക്കാരന് ആരായിരിക്കുമെന്ന് അവന് അറിയുന്നില്ല - അടുത്ത മോശെ, യോശുവ, ദാനിയേല്‍, ദെബോരാ, റാഹേല്‍, റിബെക്ക - അഥവാ ദേശത്തെ അതിന്റെ ആത്മീക ആലസ്യത്തില്‍ നിന്നും ശീതോഷ്ണ അവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരുന്ന അടുത്ത വലിയ നേതാവ് ആരായിരിക്കുമെന്ന് അവനറിയില്ല. സത്യം എന്തെന്നാല്‍ ഇന്ന് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മുതിര്‍ന്നവര്‍ ഇന്നലെകളില്‍ കുട്ടികള്‍ ആയിരുന്നു. അടിമത്വത്തിലും ആസക്തിയിലും ആയിരിക്കുന്ന അനേകരും കുഞ്ഞുങ്ങള്‍ ആയിരുന്നപ്പോള്‍ ആദ്യം ശത്രുവിന്റെ കെണികളെ നേരിട്ടവര്‍ ആയിരുന്നു. എന്നാല്‍ ഒരുകാര്യം ശരിയായ സ്ഥലത്ത് രീതിയില്‍ വെച്ചിരുന്നില്ല.
വെളിപ്പാട് 12:1-4 വരെയുള്ള ഭാഗങ്ങളില്‍ ശക്തിയേറിയ ഒരു സംഭവം വേദപുസ്തകം നമുക്ക് കാണിച്ചുതരുന്നുണ്ട്. "സ്വർഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാല്ക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. സ്വർഗത്തിൽ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീനിറമുള്ളൊരു മഹാസർപ്പം. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു".
പിശാച് എത്രമാത്രം ജാഗരൂകനായും തയ്യാറായുമിരിക്കുന്നുവെന്ന് നിങ്ങള്‍ കണ്ടോ? ആ സ്ത്രീ ഒരു കുഞ്ഞിന് ജന്മം നല്കുവാന് വേണ്ടി അവന് കാത്തിരിന്നുവെന്ന് വേദപുസ്തകം പറയുന്നു അങ്ങനെ അവളുടെ തലമുറയെ അവനു നശിപ്പിക്കുവാന്‍ സാധിക്കും. ആ സ്ത്രീ ഗര്‍ഭവതിയായിരിക്കുമ്പോള്‍ അവനു കുഴപ്പമില്ലായിരുന്നു മാത്രമല്ല കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോഴും അവന് ഒന്നും ചെയ്തില്ല, എന്നാല്‍ ആ വിത്ത് പുറത്തുവരുന്നതുവരെ അവന് കാത്തിരുന്നു, ജനിക്കുവാന്‍ പോകുന്ന മഹത്തകരമായ ഭാവിയെ നശിപ്പിക്കുവാന്‍ അവന തയ്യാറായിരുന്നു. ഇന്നും നരകത്തിന്റെ പദ്ധതി ഇതാകുന്നു.
ശത്രു തന്റെ ഇരയെ അവര്ചെ റുതായിരിക്കുമ്പോള് തന്നെ തിരഞ്ഞെടുക്കുന്നു. ചെറുപ്പത്തിലേയുള്ള ഉപദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശത്രു പൂര്‍ണ്ണമായി അറിവുള്ളവനാകുന്നു, നമ്മുടെ തലമുറകള്‍ വളരെ കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായി ശത്രു പദ്ധതി തയ്യാറാക്കുന്നു. വളരെ ചെറിയ പ്രായത്തില്‍, കുഞ്ഞുങ്ങള്‍ വൈകാരീകമായി മൃദുലതയുള്ളവനും മാനസീകമായി പെട്ടെന്ന് ബാധിക്കുവാന്‍ സാദ്ധ്യതയുള്ളവരും ആകുന്നു. അതുകൊണ്ടാണ് നമ്മോടു ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത്: "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല". (സദൃശ്യവാക്യങ്ങള്‍ 22:6).
അതുകൊണ്ട്, നമ്മുടെ മക്കളില്‍ നാം ദൈവത്തിന്റെ വഴികളെ വളര്‍ത്തണം. സ്കൂളുകളിലോ മാളുകളിലോ പിശാച് അവന്റെ വഴികളെ കാണിക്കുന്നത് നാം അനുവദിക്കരുത്; നാം നേരത്തെ ആരംഭിക്കണം. വെളിപ്പാട് 3:14-16 വരെ വേദപുസ്തകം പറയുന്നു, "ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും". ദൈവം പറയുന്നു അവര്‍ ആത്മാവില്‍ എരിവുള്ളവരും ഉത്സാഹികളും ആയിരിക്കണം. അപ്പോള്‍ അവര്‍ക്കെതിരായി വരുന്ന ഏതു എതിര്‍പ്പുകളെയും നേരിടുവാന്‍ അവര്‍ക്ക് കഴിയും.
ലോകത്തില്‍ നിന്നുള്ള സാഹചര്യങ്ങളും, സന്ദര്‍ഭങ്ങളും, സമ്മര്‍ദ്ദങ്ങളും ഒരു തഴമ്പ് അവരുടെ ഹൃദയങ്ങളില്‍ ഉരുവാക്കുന്നതിനു മുന്‍പുതന്നെ കുഞ്ഞുങ്ങളുടെ ഹൃദയമാകുന്ന ഇളംമണ്ണില്‍ സുവിശേഷത്തിന്റെ വിത്ത് വിതയ്ക്കപ്പെടേണ്ടത് ആവശ്യമാകുന്നു. ദാനിയേല്‍ 1:8ല്‍ യ്യൌവനക്കാരനായ ദാനിയേല്‍ എന്ന വ്യക്തിയെക്കുറിച്ച് വേദപുസ്തകം ഇങ്ങനെ പറഞ്ഞിരിക്കുന്നു, "എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ച്, തനിക്ക് അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോട് അപേക്ഷിച്ചു".
ദൈവത്തിന്റെ നാമം നിഷിദ്ധമായിരുന്ന ഒരു സ്ഥലത്തേക്ക് ഒരു അടിമയായി അവന് വലിച്ചെറിയപ്പെട്ടു. പൂര്‍ണ്ണമായി വിഗ്രഹാരാധനയില്‍ ആയിരുന്ന ഒരു രാജ്യത്താണ് ഈ ചെറുപ്പക്കാരന് ചെന്നുപ്പെട്ടത്. ഭോഷ്കും, മോഷണവും, അഴിമതിയും, മദ്യാസക്തിയും സാധാരണമായിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങളുടെ മക്കള്‍ ആയിരിക്കുന്ന സാഹചര്യം ഒന്ന് സങ്കല്‍പ്പിക്കുക. ആ ഒരു അവസ്ഥയിലാണ് ദാനിയേല്‍ തന്നെത്തന്നെ കാണുവാന്‍ ഇടയായത്, എന്നാല്‍ അവന്റെ അകത്തു ആത്മാവിന്റെ തീക്ഷ്ണത ഉണ്ടായിരുന്നു; കര്‍ത്താവിനുവേണ്ടി അവന് മുന്‍പുതന്നെ ആത്മാവിന്റെ എരിവോടെയായിരുന്നു. പരീക്ഷയെ അവന് എളുപ്പത്തില്‍ തരണം ചെയ്യുന്നതില്‍ അത്ഭുതപ്പെടുവാന്‍ ഒന്നുമില്ല. ദാനിയേലിനെപോലെ, ഈ യ്യൌവനക്കാരെ ദൈവവചനവും പ്രാര്‍ത്ഥനയും കൊണ്ട് നിറയ്ക്കുവാനുള്ള സമയമാണിത് അങ്ങനെ അവര്‍ ദൈവത്തിനു പ്രാധാന്യമുള്ളവരായിരിക്കും.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, എന്റെ മക്കളെ ഇതുവരെ നിര്‍ത്തിയ അങ്ങയുടെ കൃപയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവനെ/അവളെ/അവരെ കര്‍ത്താവിന്റെ വഴിയില്‍ വളര്‍ത്തുവാനുള്ള കൃപയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരിലുള്ള അങ്ങയുടെ അഗ്നി ഒരിക്കലും കെട്ടുപോകരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മനുഷ്യന്റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്റെ പ്രതിഫലം അന്വേഷിക്കുക● നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● ഈ ഒരു കാര്യം ചെയ്യുക
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
● സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം
● നിയമലംഘനത്തിന്റെ കെണിയില്‍ നിന്നും സ്വതന്ത്രരായി നില്ക്കുക
അഭിപ്രായങ്ങള്‍