english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
അനുദിന മന്ന

ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക

Thursday, 25th of May 2023
2 0 1136
Categories : Presence of God
യേശുവിന്‍റെ ചാർച്ചക്കാർ അതു കേട്ട്, 'അവനു ബുദ്ധിഭ്രമം ഉണ്ട്' എന്നു പറഞ്ഞ് അവനെ പിടിപ്പാൻ വന്നു. (മര്‍ക്കോസ് 3:21). യേശുവുമായി അടുപ്പമുള്ളവര്‍ തന്നെ അവനു ബുദ്ധിഭ്രമം ഉണ്ടെന്ന് പറയുന്നതിനെക്കുറിച്ച് ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക.

ഈ ആളുകള്‍ അവനോടുകൂടെ വസിച്ചിരുന്നവര്‍ ആയിരുന്നു, അവന്‍റെ വളര്‍ത്തപ്പന്‍ ആയിരുന്ന യോസേഫിനോടു കൂടെ ചെറുപ്പം മുതല്‍ ആശാരിപ്പണി അവന്‍ ചെയ്യുന്നത് കണ്ടവരായിരുന്നു. അവര്‍ യേശുവിനെ അവന്‍റെ ദൌത്യത്തില്‍ ഏറ്റവും അധികം പിന്തുണ നല്‍കേണ്ടിയവരും അവനെ അഭിനന്ദിക്കേണ്ടിയവരും ആയിരുന്നു. ഹൊ! അവനുമായുള്ള അവരുടെ അടുപ്പം അവന്‍ സത്യത്തില്‍ ആരായിരുന്നു എന്ന ആദരം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുവാന്‍ ഇടയായി.

താഴെ പറഞ്ഞിരിക്കുന്ന വാക്യം വായിക്കുക: യോഹന്നാന്‍ 7:5,
അവന്‍റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. 

ഇത് യേശുവിന്‍റെ കാലത്ത് മാത്രമുണ്ടായിരുന്ന ഒരു പ്രശ്നമല്ലായിരുന്നു മറിച്ച് ഇതേ പ്രശ്നം ഇന്നും നിലനില്‍ക്കുന്നുണ്ട്. ആളുകള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ പ്രവേശിക്കുമ്പോള്‍ വളരെ അവിചാരിതരായി മാറുന്നു. 

നിങ്ങള്‍ ആദ്യമായി ദൈവത്തിന്‍റെ സാന്നിധ്യത്താല്‍ സ്പര്‍ശിക്കപ്പെട്ട അല്ലെങ്കില്‍ രക്ഷിക്കപ്പെട്ട ആദ്യ ദിവസങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അന്ന് നിങ്ങള്‍ ആഴമായ പ്രതീക്ഷയോടെയാണ് ദൈവത്തിന്‍റെ ആലയത്തില്‍ വന്നിരുന്നത്. കൃത്യ സമയത്ത് നിങ്ങള്‍ ആലയത്തില്‍ എത്തുന്നു എന്ന് നിങ്ങള്‍ ഉറപ്പു വരുത്തിയിരുന്നു. 

ഇപ്പോഴും നിങ്ങളുടെ ആത്മാവില്‍ ഇങ്ങനെയുള്ള ഒരു ആഴമായ വാഞ്ചയോ പ്രതീക്ഷകളോ ഉണ്ടോ? നിങ്ങള്‍ ഇപ്പോഴും യോഗത്തിനു കൃത്യ സമയത്ത് വരുന്നവരാണോ? (താമസിച്ചു വരുന്നതിനു തീര്‍ച്ചയായും ലക്ഷകണക്കിനു ഒഴിവുകഴിവുകള്‍ പറയുവാന്‍ കാണുമായിരിക്കും).
പരിചയത്തിന്‍റെ മോശമായ ഫലത്തെപ്പറ്റി പഴയ നിയമത്തിലും ഉസ്സ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മനുഷ്യനില്‍ കൂടി വിശദമാക്കിയിട്ടുണ്ട്.

താഴെ പറഞ്ഞിരിക്കുന്ന വേദഭാഗത്തു നാം കാണുന്നത് ദാവീദും അവന്‍റെ ആളുകളും ചേര്‍ന്ന് ബേത്ലഹേമില്‍ നിന്നും നിയമത്തിന്‍റെ പെട്ടകം കൊണ്ടുവരുന്നതാണ്:
അവർ നാഖോന്‍റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ട് ഉസ്സ കൈ നീട്ടി ദൈവത്തിന്‍റെ പെട്ടകം പിടിച്ചു. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്‍റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്‍റെ പെട്ടകത്തിന്‍റെ അടുക്കൽവച്ചു മരിച്ചു. (2 ശമുവേല്‍ 6:6-7).
നിങ്ങള്‍ നോക്കുക, നിയമത്തിന്‍റെ പെട്ടകം (ദൈവത്തിന്‍റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നു), ഏകദേശം 20 വര്‍ഷങ്ങളോളം അബിനാദാബിന്‍റെ (ഉസ്സയുടെ പിതാവ്) ഭവനത്തില്‍ ആയിരുന്നു.

ഇരുപതു വര്‍ഷങ്ങള്‍ എന്നത് നീണ്ടാതായ ഒരു കാലയളവാകുന്നു, ഒരുപക്ഷേ, ഓരോ ദിവസവും ഉസ്സ അതിനെ കാണുന്നുണ്ടായിരുന്നു അല്ലെങ്കില്‍ അതിന്‍റെ മുമ്പിലൂടെ അവന്‍ പോകുമായിരുന്നു. ദൈവത്തിന്‍റെ പെട്ടകവുമായുള്ള അവന്‍റെ അടുത്ത പരിചയം നിമിത്തം അതിനോടുള്ള അവന്‍റെ ബഹുമാനം നഷ്ടമാകുവാന്‍ കാരണമായി. 

അതുകൊണ്ട് കാള വിരണ്ടപ്പോള്‍, ഉസ്സ പെട്ടകം വീഴാതിരിക്കുവാന്‍ ദൈവത്തെ സഹായിക്കുവാന്‍ വേണ്ടി ലാഘവത്തോടെ തന്‍റെ കരം നീട്ടി. വീഴാതിരിക്കുവാന്‍ സഹായം ആവശ്യമുള്ള മറ്റു വിഗ്രഹങ്ങളില്‍ ഒന്നിനെപോലെയാകുന്നു ദൈവത്തിന്‍റെ പെട്ടകവും എന്ന് ചിന്തിക്കുവാന്‍ ദൈവത്തിന്‍റെ സാന്നിധ്യവുമായുള്ള ഉസ്സയുടെ അടുപ്പം അവനെ പ്രേരിപ്പിച്ചു. നാം ദൈവത്തെയല്ല ചുമക്കുന്നത്, മറിച്ച് ദൈവം നമ്മെയാണ് ചുമക്കുന്നത് എന്ന സത്യം അല്പംപോലും ഉസ്സ തിരിച്ചറിഞ്ഞില്ല. ദൈവം വീഴുന്ന ഒരുവനല്ല, മറിച്ച് വീഴുന്നതില്‍ നിന്നും നമ്മെ സൂക്ഷിക്കുന്നവനാണ് നമ്മുടെ ദൈവം. ഉസ്സയുടെ ഈ ലാഘവ മനോഭാവം നിമിത്തമാണ് ദൈവം അവനെ ശിക്ഷിക്കുകയും ആ സ്ഥലത്തുവെച്ചുതന്നെ അവന്‍ സംഹരിക്കപ്പെടുകയും ചെയ്തത്. 

ഒരു ദിവസം യേശു തന്‍റെ പിതൃനഗരത്തില്‍ വന്നു എന്നാല്‍ അവനെ സ്വീകരിക്കുന്നതിലുള്ള അവരുടെ മനോഭാവം അവനെ ആശ്ചര്യപ്പെടുത്തി കാരണം അവന്‍റെ ചെറുപ്പം മുതല്‍ അവര്‍ അവനെ അറിഞ്ഞതുകൊണ്ട്‌ അത്രമാത്രം അവനെ അംഗീകരിച്ചില്ല. അവര്‍ വളരെ അടുത്ത ആളുകള്‍ ആയിരുന്നു അതുകൊണ്ടുതന്നെ അവനില്‍ നിന്നും പ്രാപിക്കുവാനുള്ള അവസരവും ഉണ്ടായിരുന്നു എന്നാല്‍ അവരുടെ പരിചയവും അവനെ ലാഘവത്തോടെ കണ്ടതും നിമിത്തം അവര്‍ക്ക് അതിനു കഴിഞ്ഞില്ല. പരിചയം നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ശക്തിയെ പരിമിതപ്പെടുത്തും.

യേശു അവരോട്: ഒരു പ്രവാചകൻ തന്‍റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. ഏതാനും ചിലരോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല. 

അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. (മര്‍ക്കോസ് 6:4-6).

ഇങ്ങനെ പറയാറുണ്ട്‌, "പരിചയം നിന്ദയെ ഉളവാക്കുന്നു". പരിശുദ്ധ ദൈവവുമായുള്ള നമ്മുടെ നടപ്പില്‍, നാം ദൈവത്തേയോ അവന്‍റെ സാന്നിധ്യത്തെയോ നമ്മുടെ കാര്യസാധ്യത്തിനായി എടുക്കത്തക്കവണ്ണം അത്രയും പരിചിതരാകുകയല്ല മറിച്ച് ഓരോ ദിവസവും ആഴമായ ബഹുമാനത്തോടെ അവനോടുകൂടെ നടക്കുക.
പ്രാര്‍ത്ഥന
പെന്തെകൊസ്ത് നാളില്‍, സാധാരണക്കാരായ ആളുകളുടെമേല്‍ പരിശുദ്ധാത്മാവ് വരികയും അവരെ അന്ത്യകാല കൊയ്ത്തിനായുള്ള ശക്തരായ ഉപകരണങ്ങളായി രൂപാന്തരപ്പെടുത്തുകയും ചെയ്തു.

2023 മെയ്‌ 28ന്, മുംബൈയിലെ മുളുണ്ടിലുള്ള കാളിദാസ് ഹോളില്‍ വെച്ച് നമുക്ക് ഒരു പ്രവാചക യോഗം ഉണ്ടായിരിക്കും. ദൈവത്തിന്‍റെ ശക്തമായ ഒരു ചലനത്തിനായുള്ള ഒരുക്കത്തിനായി, പരിശുദ്ധാത്മ നിയോഗത്താല്‍, 25 (വ്യാഴം), 26 (വെള്ളി), & 27 (ശനി) ഈ ദിവസങ്ങള്‍ ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും ദിനങ്ങളായി നാം വേര്‍തിരിച്ചിരിക്കയാകുന്നു. നിങ്ങള്‍ക്കും ഞങ്ങളോടുകൂടെ പങ്കുചേര്‍ന്ന് ദൈവത്തിന്‍റെ ചലനത്തെ അനുഭവിക്കുവാന്‍ സാധിക്കും.

ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, ഏതെങ്കിലും തരത്തില്‍ ഞാന്‍ അങ്ങയുടെ സാന്നിധ്യത്തെ ബഹിമാനിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കേണമേ. അങ്ങയുടെ ശക്തിയേയും പരിശുദ്ധിയേയും മറക്കത്തക്കവണ്ണം അങ്ങയോടു അടുപ്പമുള്ളവനായി ഒരിക്കലും മാറാതിരിക്കാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

പിതാവേ. എന്‍റെമേലും എന്‍റെ കുടുംബാംഗങ്ങളുടെമേലും ഒരു പുതിയ രീതിയില്‍ അങ്ങയുടെ ആത്മാവിനെ പകരേണമേ. അതുപോലെ മെയ്‌ 28-ാം തീയതിയിലെ പെന്തകോസ്ത് ആരാധനയില്‍ പങ്കെടുക്കുന്ന സകലരുടെമേലും അങ്ങയുടെ ആത്മാവിനെ ചൊരിയേണമേ. 

കുടുംബത്തിന്‍റെ രക്ഷ
ഞാനും എന്‍റെ കുടുംബവും ഞങ്ങള്‍ യഹോവയെ സേവിക്കും എന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.
പിതാവേ, പെന്തകോസ്ത് ആരാധനയില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തികളുടെ മേലും അവരുടെ കുടുംബങ്ങളുടെ മേലും അങ്ങയുടെ രക്ഷ കടന്നുവരുവാന്‍ ഇടയാകട്ടെ.
 
സാമ്പത്തീകമായ മുന്നേറ്റം
ഞാന്‍ യഹോവയുടെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്നു; ആയതിനാല്‍ ഞാന്‍  ഭാഗ്യവാനാണ്. ഐശ്വര്യവും സമ്പത്തും എന്‍റെ വീട്ടിൽ ഉണ്ടാകും; എന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു. (സങ്കീര്‍ത്തനം 112:1-3).
പെന്തക്കോസ്ത് ആരാധനയില്‍ സംബന്ധിക്കുന്ന ആളുകളുടെ സമ്പത്തിനേയും അവകാശങ്ങളേയും പിടിച്ചുവെക്കുന്ന സകല അന്ധകാരത്തിന്‍റെ ചങ്ങലകളും യേശുവിന്‍റെ നാമത്തില്‍ പൊട്ടിപോകട്ടെ.

കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കെ എസ് എം സഭയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തികളും വചനത്തിലും പ്രാര്‍ത്ഥനയിലും വളരേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ ആത്മാവിന്‍റെ ഒരു നവീന അഭിഷേകം അവര്‍ പ്രാപിക്കട്ടെ. 

രാജ്യം
പിതാവേ, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലും അങ്ങയുടെ ആത്മാവിനാല്‍ നിറയപ്പെട്ട ആത്മീക നേതൃത്വങ്ങളെ എഴുന്നേല്‍പ്പിക്കേണമേ.
പിതാവേ, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലും അങ്ങയുടെ ആത്മാവ് ചലിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● ചെറിയ വിത്തുകളില്‍ നിന്നും ഉയരമുള്ള വൃക്ഷങ്ങളിലേക്ക്
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഉള്ളിലെ നിക്ഷേപം
● സംസർഗ്ഗത്താലുള്ള അഭിഷേകം
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ