അനുദിന മന്ന
നിങ്ങള്‍ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
Tuesday, 30th of May 2023
1
0
683
Categories :
God's Plan
നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി ഉണ്ടാക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്‍റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. (യെശയ്യാവ് 54:17).
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍, അവന്‍ നമ്മളെ തന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത്. സര്‍വ്വശക്തനായ ദൈവത്തിന്‍റെ ജീവന്‍ നമ്മിലൂടെ ഒഴുകുകയാകുന്നു. അതുപോലെ, മനസ്സില്‍ ഒരു ഉദ്ദേശവുമായിട്ടാണ് നിങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. എന്നിരുന്നാലും, അനേകം ആളുകള്‍ പറയാറുണ്ട്, "എന്‍റെ ഭാവി എന്തായി തീരും? യാതൊരു അഭിവൃദ്ധിയുമില്ല, പരീക്ഷകളും ദുഃഖങ്ങളും മാത്രമേയുള്ളൂ". ഒരുവന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "ശക്തന്മാരായ വിശുദ്ധന്മാരെ പുറത്തുകൊണ്ടുവരുവാന്‍ ദൈവം വലിയ പരീക്ഷകളെ ഉപയോഗിക്കുന്നു അങ്ങനെ ദൈവത്തിനു അവരെ വിശാലമായ സ്ഥലത്ത് നിര്‍ത്തുവാന്‍ സാധിക്കുന്നു!" ഹാലേല്ലുയ്യ!.
എസ്ഥേര്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ആയിരുന്നു. അവള്‍ക്കു മാതാവോ പിതാവോ ഉണ്ടായിരുന്നില്ല. അവള്‍ അഭിമുഖീകരിച്ച പരിശോധനകളും ഉപദ്രവങ്ങളും ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. എനിക്ക് അത് എങ്ങനെയാണ് അറിയുന്നത്? ശരി, ഏതെങ്കിലും ഒരു രാജ്യത്തിന്‍റെ രാജ്ഞിയാകുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. എസ്ഥേര്‍ രാജ്ഞിയായതിനു ശേഷം പോലും, ഹാമാന്‍ എന്ന ദുഷ്ടനായ മനുഷ്യന്‍ എല്ലാ യെഹൂദന്മാരെയും കൊന്നുക്കളയുമെന്ന് ഭീഷണിപ്പെടുത്തി. യെഹൂദന്മാര്‍ അവളുടെ ആളുകള്‍ ആയിരുന്നു. അവള്‍ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും മൂന്നു രാവും മൂന്നു പകലും ഉപവസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, "ഞാന്‍ മരിക്കുന്നെങ്കില്‍ മരിക്കട്ടെ". യെഹൂദന്മാരുടെ രക്ഷയില്‍ എസ്ഥേറിന് ഒരു സുപ്രധാന പങ്കു വഹിക്കുവാന്‍ ഉണ്ടായിരുന്നു.
കഷ്ടങ്ങളും ഉപദ്രവങ്ങളും ഒരുപക്ഷേ നിങ്ങളുടെ പാതയില്‍ വരുമായിരിക്കും എന്നാല്‍ അധൈര്യപ്പെടരുത്. ദൈവം ഇപ്രകാരം വാഗ്ദത്തം ചെയ്തിരിക്കുന്നു, "ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്‍റെ മതിലുകൾ എല്ലായ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു". (യെശയ്യാവ് 49:16).
കര്‍ത്താവായ യേശു ഇങ്ങനെ പ്രഖ്യാപിച്ചു, "അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ, എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്‍റെ ഇഷ്ടം". (യോഹന്നാന്‍ 6:39). യേശുക്രിസ്തു തന്‍റെ പിതാവിന്‍റെ ഹിതം ചെയ്യുവാന്‍ വേണ്ടിയാണ് വന്നത്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിറവു അനുഭവിക്കുവാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം നിങ്ങളെത്തന്നെ ദൈവത്തില്‍ കണ്ടെത്തുന്നതില്‍ കൂടിയാകുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വര്‍ദ്ധന
എന്‍റെ ഭാവി യേശുക്രിസ്തുവില്‍ ഉറപ്പിക്കപ്പെട്ടുക്കഴിഞ്ഞിരിക്കുന്നു. എന്നെ കുറിച്ചുള്ള അവന്‍റെ വിചാരങ്ങള്‍ സമാധാനത്തിന്‍റെതാകുന്നു അത് എനിക്ക് ദോഷം വരുത്തുന്നതല്ല, മറിച്ച് തിളക്കമുള്ള ഒരു ഭാവി എനിക്ക് നല്‍കുവാന്‍ വേണ്ടിയുള്ള വിചാരങ്ങളാണ്. എന്‍റെ ജീവകാലം മുഴുവനും നന്മയും കരുണയും എന്നെ പിന്തുടരുന്നതുകൊണ്ട് എനിക്ക് ശോഭനകരമായ ഒരു ഭാവിയുണ്ട്. എന്തുതന്നെ സംഭവിച്ചാലും ഞാന്‍ പിന്മാറുകയില്ല മറിച്ച് ഞാന്‍ ദൈവത്തിന്‍റെ ഉദ്ദേശം നിവര്‍ത്തിക്കുന്നതുകൊണ്ട് ഞാന്‍ ഉറച്ചുനില്‍ക്കും.
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാന്‍ തൃപ്തരായിരിക്കും, ഞാനും എന്‍റെ കുടുംബാംഗങ്ങളും ആത്മീകമായും സാമ്പത്തീകമായും സംതൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നന്മ ഒന്നും മുടങ്ങിപോകുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഞങ്ങളുടെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് അങ്ങയുടെ ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍ പാസ്റ്റര്‍.മൈക്കിളിനും, തന്‍റെ കുടുംബത്തിനും, ടീമിലെ എല്ലാ അംഗങ്ങള്‍ക്കും, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കു ചുറ്റിലും അങ്ങയുടെ വിശുദ്ധ ദൂതന്മാരെ അവിടുന്ന് അയയ്ക്കേണമേ. അവര്‍ക്കെതിരായുള്ള ഇരുട്ടിന്‍റെ എല്ലാ പ്രവര്‍ത്തികളെയും നശിപ്പിക്കേണമേ.
രാജ്യം
പിതാവേ, അങ്ങയുടെ സമാധാനവും നീതിയും ഞങ്ങളുടെ രാജ്യത്തില്‍ നിറയുമാറാകട്ടെ. ഞങ്ങളുടെ രാജ്യത്തിനെതിരായുള്ള അന്ധകാരത്തിന്‍റെയും നശീകരണത്തിന്‍റെയും എല്ലാ ശക്തികളും നശിച്ചുപോകട്ടെ. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം പടരുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ദൈവീക വിധിയെ തകര്ക്കരുത്● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു
● വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.
● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
● ശക്തമായ മുപ്പിരിച്ചരട്
● പുതിയ നിങ്ങള്‍
അഭിപ്രായങ്ങള്‍