അനുദിന മന്ന
ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
Saturday, 24th of June 2023
1
0
1063
Categories :
Salvation
"ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?" (യെശയ്യാവ് 53:1).
ഒരു ദൈവമനുഷ്യന്‍ തന്‍റെ പ്രാര്‍ത്ഥനാ സമയത്ത് ഒരു ദര്‍ശനത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുവാന്‍ ഇടയായി. സ്വര്‍ഗ്ഗത്തിലെ തന്‍റെ സന്ദര്‍ശന വേളയില്‍, തിളക്കമുള്ള ഒരു പുസ്തകം അദ്ദേഹം കണ്ടു. ആ പുസ്തകം എന്താണെന്ന് താന്‍ കര്‍ത്താവിനോടു ചോദിച്ചു. കര്‍ത്താവ് പുഞ്ചിരിച്ചുകൊണ്ട് അവനോടുതന്നെ ആ പുസ്തകം നോക്കുവാനായി ആവശ്യപ്പെട്ടു. അത് വേദപുസ്തകമായിരുന്നു. താന്‍ കണ്ടത് തന്നെ അത്ഭുതപ്പെടുത്തുവാന്‍ ഇടയായി; ആ വേദപുസ്തകത്തിലെ ഒരു അദ്ധ്യായം തുറന്നുവെച്ചിരുന്നു - യെശയ്യാവ് 53.
രക്ഷയെ സംബന്ധിച്ചുള്ള സുവിശേഷ സന്ദേശം അനേകര്‍ ത്യജിച്ചുക്കളയുമെന്ന് ഇന്നത്തെ വാക്യം നമ്മോടു വ്യക്തമായി പറയുന്നു. പലവിധ കാരണങ്ങളാല്‍ അനേകം ജനങ്ങള്‍ രക്ഷയുടെ സന്ദേശം നിരസിക്കുവാന്‍ ഇടയാകും.
രക്ഷയുടെ സന്ദേശം തങ്ങള്‍ സ്വീകരിച്ചാല്‍ സമൂഹം തങ്ങളെ ബഹിഷ്കരിക്കുമെന്ന് ചിന്തിച്ചുകൊണ്ട് ചില ആളുകള്‍ സമൂഹത്തെ ഭയപ്പെടുന്നു. യോഹന്നാന്‍ 9:22ല്‍, യേശു സൌഖ്യമാക്കിയ കുരുടനായ മനുഷ്യന്‍റെ മാതാപിതാക്കള്‍ യെഹൂദന്മാരെ ഭയപ്പെടുക നിമിത്തം അവനെ ക്രിസ്തു എന്ന് ഏറ്റുപറയുവാന്‍ തയ്യാറായില്ല. അവര്‍ സിനഗോഗില്‍ നിന്നും പുറത്തുപോകേണ്ടതായി വരുമെന്നും അവര്‍ ഭയപ്പെട്ടു. ഇന്നും സമൂഹത്തേയും മനുഷ്യരേയും ഭയപെട്ടുകൊണ്ട് അനേകര്‍ രക്ഷയുടെ സത്യമായ സന്ദേശത്തില്‍ വിട്ടുവീഴ്ച വരുത്തുവാന്‍ തയ്യാറാകുന്നുണ്ട്.
അവരെപോലെ ആകരുത്. ആ സൌഖ്യമായ മനുഷ്യന്‍ സിനഗോഗില്‍ നിന്നും പുറത്താക്കപ്പെട്ടു എങ്കിലും പിന്നീട് യേശു അവനുവേണ്ടി കാത്തുനില്‍ക്കുന്നതായി അവന്‍ കാണുവാന്‍ ഇടയായിയെന്നു നിങ്ങള്‍ക്ക് അറിയാമോ.
ഇന്ന്, ദൈവവചനത്തിനായി ഉറച്ചതായ ഒരു തീരുമാനം എടുക്കുക. നിങ്ങള്‍ യേശുവിനെ കണ്ടെത്തും എന്നുള്ളതായിരിക്കും നിങ്ങളുടെ പ്രതിഫലം. തന്‍റെ സ്ഥാനവും, സമൂഹത്തിലെ തന്‍റെ മാന്യതയും കണക്കിടാതെ എല്ലാവരുടേയും മുമ്പാകെ യേശുവിന്‍റെ പാദപീഠത്തില്‍ വീണ യായിറോസിനെ പോലെ ആകുക, അതിന്‍റെ അവസാന ഫലം എന്ന നിലയില്‍ തന്‍റെ ഏകമകള്‍ ജീവനിലേക്കു മടങ്ങിവരുവാന്‍ ഇടയായിത്തീര്‍ന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാർത്ഥന പോയിന്റും കുറഞ്ഞത് 3 മിനിറ്റോ അതിൽ കൂടുതലോ പ്രാർത്ഥിക്കണം
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ഞാന്‍ സത്യം അറിയുകയും സത്യം എന്നെ സ്വതന്ത്രമാക്കുകയും ചെയ്തിരിക്കുന്നു. യേശു എന്‍റെ ജീവിതത്തിന്‍റെ കര്‍ത്താവും, എന്‍റെ ദൈവവും എന്‍റെ ആത്മാവിന്‍റെ രക്ഷകനും ആകുന്നു.
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്● സര്വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച
● ദൈവത്തിന്‍റെ വക്താവായി മാറുക.
● എന്താണ് ആത്മവഞ്ചന? - II
● അകലം വിട്ടു പിന്തുടരുക
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
● മാറുവാന് സമയം വൈകിയിട്ടില്ല
അഭിപ്രായങ്ങള്‍