അനുദിന മന്ന
നമുക്ക് ദൂതന്മാരോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ?
Saturday, 27th of January 2024
1
0
588
Categories :
പ്രാര്‍ത്ഥന (Prayer)
മാലാഖമാർ (Angels)
കുറച്ചു നാളുകള്‍ക്ക് മുമ്പ്, ഒരു ദമ്പതികള്‍ എനിക്ക് ഇപ്രകാരം എഴുതുകയുണ്ടായി അവര്‍ക്ക് അനേകം വര്‍ഷങ്ങളായി മക്കള്‍ ഇല്ലായിരുന്നു, ആകയാല്‍ അവര്‍ പ്രധാന ദൂതനായ ഗബ്രിയേലിനോട് ഒരു കുഞ്ഞിനെ ദാനം നല്‍കേണ്ടതിനായി പ്രാര്‍ത്ഥിച്ചു എന്ന് അവര്‍ പറഞ്ഞു. അവര്‍ അങ്ങനെ ചിന്തിക്കുവാനുള്ള കാരണം കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജനനത്തെ കുറിച്ച് വിളംബരം നടത്തുവാന്‍ ഗബ്രിയേല്‍ ദൂതന് ഒരു ഹേതുവായത് കൊണ്ട്, അവര്‍ക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കുവാന്‍ അവന് ഒരു കാരണമാകും എന്നതായിരുന്നു. ഞാന്‍ അവരെ ശാസിച്ചില്ല എന്നാല്‍ അവര്‍ക്ക് ചില വചനങ്ങള്‍ കാണിച്ചുകൊടുത്തതിനു ശേഷം സൌമ്യതയോടെ അവരെ തിരുത്തുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഈ പ്രിയപ്പെട്ട ദമ്പതിമാരെ പോലെ, തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ദൂതന്മാരോട് പ്രാര്‍ത്ഥിക്കുന്ന അനേകം ആളുകള്‍ ഉണ്ട്. അതുകൊണ്ട് അനേകം മാതാപിതാക്കള്‍ തങ്ങളുടെ കൊച്ചു കുഞ്ഞുങ്ങളെ അവരുടെ സംരക്ഷകനായ ദൂതനോട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കാറുണ്ട്. ഇത് വളരെ ഭംഗിയുള്ളതായി തോന്നുമെങ്കിലും, അത് വചനപ്രകാരം ഉള്ളതല്ല.
ദൂതന്മാരോട് പ്രാര്‍ത്ഥിക്കാം എന്ന അവരുടെ വാദത്തെ പിന്താങ്ങുവാനായി, അവര്‍ ഉദ്ധരിക്കുന്ന വേദഭാഗം വെളിപ്പാട് 8:2-5 വരെയുള്ളതാണ്.
2 അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര് നില്‍ക്കുന്നത് ഞാന്‍ കണ്ടു; അവര്‍ക്ക് ഏഴു കാഹളം ലഭിച്ചു. 3 മറ്റൊരു ദൂതന് ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിന് മുമ്പിലുള്ള സ്വര്‍ണപീഠത്തിന്മേല്‍ സകല വിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിനു വളരെ ധൂപവര്‍ഗം അവനു കൊടുത്തു. 4 ധൂപവര്‍ഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്റെ കൈയില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി. 5 ദൂതന് ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല് നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
എന്നാല്‍ നിങ്ങള്‍ ഇവിടെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍, അവിടെ ആളുകള്‍ ദൂതന്മാരോട് പ്രാര്‍ത്ഥിക്കുകയല്ല (മധ്യസ്ഥത) ചെയ്യുന്നത്. ദാനിയേലിന്റെ പുസ്തകത്തിലെ പോലെ പ്രാര്‍ത്ഥിക്കുന്ന വിശുദ്ധന്മാരുടെ വിഷയങ്ങള്‍ ദൈവത്തിങ്കലേക്കും അതിന്റെ മറുപടി ജനത്തിലേക്കും എത്തിക്കാന്‍ സാഹയിക്കുന്ന സന്ദേശവാഹകന്മാര്‍ ആണ് ദൂതന്മാര്.
"നിങ്ങളുടെ" ദൂതന്മാരെ എങ്ങനെ ബന്ധപ്പെടാം എന്നു നിങ്ങളോടു പറയുന്ന നൂറുകണക്കിനു ബുക്കുകളുടെ പരസ്യം ജനപ്രീതിയുള്ള ഇന്റെര്‍നെറ്റ് സൈറ്റുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചില ആളുകള്‍ തങ്ങളെത്തന്നെ ദൂതന്മാരുമായി അടുത്തബന്ധം ഉള്ളതായി അവതരിപ്പിക്കുകയും അവരുടെ അനുയായികളെ ദൂതന്മാരെ സ്നേഹിക്കുവാനും ആരോഗ്യത്തിനും, സൌഖ്യത്തിനും, അഭിവൃദ്ധിക്കും, നിര്‍ദ്ദേശങ്ങള്‍ക്കും, പ്രേമത്തിനും മുതലായ കാര്യങ്ങള്‍ക്ക് ദൂതന്മാരെ വിളിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കേവലം വഞ്ചനയും ദൈവവചനത്തിനു വിരുദ്ധവുമാണ്.
ആളുകള്‍ വഞ്ചിക്കപ്പെടുവാനുള്ള ഒരു കാരണം അവര്‍ ദൈവവചനം എടുത്തു അതില്‍ നോക്കേണ്ടതിനു പകരം ഒരു വ്യക്തിയുടെ സ്ഥാനവും അധികാര പേരും ഒക്കെയാണ് നോക്കുന്നത്.
ദൂതന്മാരോട് പ്രാര്‍ത്ഥിക്കുന്നത് തെറ്റാണ് എന്നുള്ളതിനു മറ്റു പല പ്രായോഗീകവും ദൈവശാസ്ത്രപരവും ആയ കാരണങ്ങള്‍ ഉണ്ട്.
(ഇന്ന്, അതില്‍ ഒന്നുമാത്രം കൈകാര്യം ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു)
1. കര്‍ത്താവായ യേശു തന്നെ പിതാവിനോടു അല്ലാതെ മറ്റാരോടും പ്രാര്‍ത്ഥിച്ചിട്ടില്ല.
എന്റെ പിതാവിനോട് ഇപ്പോള്‍തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? (മത്തായി 26:53)
ക്രിസ്തു പിതാവിനോടു അല്ലാതെ വേറെ ആരോടും പ്രാര്‍ത്ഥിച്ചിട്ടില്ല (അപേക്ഷിച്ചിട്ടില്ല). യേശുവിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ പോലും, ഗത്ശമന തോട്ടത്തില്‍, അവന് ദൈവപുത്രന് ആയിരുന്നിട്ട്പോലും ദൂതന്മാരെ വിളിച്ചില്ല, അങ്ങനെയെങ്കില്‍ എനിക്കും നിങ്ങള്‍ക്കും എങ്ങനെ സാധിക്കും?
കര്‍ത്താവായ യേശു ദൂതന്മാരെ നല്കുവാനായി പിതാവിനോടു പ്രാര്‍ത്ഥിച്ചുവെങ്കില്‍, നമ്മുടെ രക്ഷയ്ക്ക് വരുവാനായി ദൂതന്മാരോട് നേരിട്ട് നമുക്ക് എങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയും?
തങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുവാന്‍ വേണ്ടി അവന്റെ ശിഷ്യന്മാര് ആവശ്യപ്പെട്ടപ്പോള്‍, അവന് അവരോട് നിര്‍ദ്ദേശിച്ചത് ഇതാണ്, "ഇവ്വണ്ണം പ്രാര്‍ത്ഥിപ്പിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ"..... (മത്തായി 6:9, ലൂക്കോസ് 11:2)
ശിഷ്യന്മാര് ദൂതന്മാരോട് പ്രാര്ത്ഥിക്കണമായിരുന്നെങ്കില്, ഈ ഭാഗത്ത് യേശു അതിനെകുറിച്ച് നമുക്ക് നിര്‍ദ്ദേശം നല്‍കുമായിരുന്നല്ലോ?

പ്രാര്‍ത്ഥന
പിതാവേ അങ്ങയുടെ ദൂതന്മാരെ എനിക്കും എന്റെ പ്രിയപ്പെട്ടവര്‍ക്കും സംരക്ഷണത്തിനായി അങ്ങ് നല്‍കിയിരിക്കുന്നത് കൊണ്ട് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ കാല് കല്ലില്‍ തട്ടിപോകാതിരിക്കേണ്ടതിന് അവര്‍ എന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
Join our WhatsApp Channel
Most Read
● നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● യബ്ബേസിന്റെ പ്രാര്‍ത്ഥന
● ദൈവത്തിന്റെ 7 ആത്മാക്കള്‍: വിവേകത്തിന്റെ ആത്മാവ്
● എന്തുകൊണ്ട് ഇങ്ങനെയുള്ള പരീക്ഷകള്‍?
● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
● മറ്റുള്ളവര്‍ക്കായി വഴി തെളിക്കുക
അഭിപ്രായങ്ങള്‍