english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
അനുദിന മന്ന

നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്

Sunday, 31st of March 2024
1 0 979
Categories : ഉദ്ദേശം (Purpose)
തീര്‍ച്ചയായും, നാം എല്ലാവരും പല തെറ്റുകള്‍ വരുത്തുന്നവരാണ്. നമുക്ക് നമ്മുടെ നാവിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞാല്‍, നാം തികഞ്ഞവര്‍ ആകുകയും മറ്റു എല്ലാ വഴികളിലും നമ്മെത്തന്നെ നിയന്ത്രിക്കുവാനും കഴിയും.

നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തന്‍ വാക്കില്‍ തെറ്റാതിരുന്നാല്‍ അവന്‍ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന്‍ ശക്തനായി സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷന്‍ ആകുന്നു. കുതിരയെ അധീനമാക്കുവാന്‍ വായില്‍ കടിഞ്ഞാണ്‍ ഇട്ട് അതിന്‍റെ ശരീരം മുഴുവന്‍ തിരിക്കുന്നുവല്ലോ. കപ്പലും എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരന്‍ ഏറ്റവും ചെറിയ ചുക്കാന്‍കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു. (യാക്കോബ് 3:2-5).

കടലില്‍ ഓടുന്ന ഒരു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെടുന്നതുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യുകയാണ് മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍. അപ്പോസ്തലാനായ യാക്കോബ്, വിശദീകരിക്കുന്നത് നമ്മുടെ കപ്പലിനെ അതിന്‍റെ ലക്ഷ്യത്തില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നാണ്.

അപ്പോസ്തലനായ യാക്കോബ് അഞ്ചു കാര്യങ്ങള്‍ പറയുന്നു:
  1. കപ്പല്‍ - അത് നമ്മുടെ ജീവിതമാണ്
  2. അമരക്കാരന്‍ - അത് നമ്മുടെ അകത്തെ മനുഷ്യനാണ്
  3. കൊടുങ്കാറ്റ് - അത് ജീവിതത്തിലെ സാഹചര്യങ്ങളും സംഭവങ്ങളുമാണ്
  4. ചുക്കാന്‍ - അത് നമ്മുടെ നാവു ആകുന്നു
  5. സമുദ്രം - അത് ജീവിതം തന്നെയാണ്
1.നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ സഹായിക്കുന്ന മൂന്നു അടിസ്ഥാനപരമായ സത്യങ്ങള്‍:
  1. ഞാനും നിങ്ങളും ദൈവം നല്‍കിയ സാധ്യതകള്‍ കൊണ്ട് നിറഞ്ഞവരാണ്
  2. അപരിചിതമായ ശക്തികള്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുവാനും കൌശലത്താല്‍ സ്വാധീനിക്കുവാനും ശ്രമിക്കും.
  3. നിങ്ങളുടെ ജീവിതത്തെ ശരിയായ ദിശയില്‍ നയിക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും.
ഞാനും നിങ്ങളും ദൈവം നല്‍കിയ സാധ്യതകള്‍ കൊണ്ട് നിറഞ്ഞവരാണ്

കര്‍ത്താവായ യേശു ആത്യന്തികമായ വില കൊടുത്തു ധാരാളം നിക്ഷേപം നിങ്ങളില്‍ നടത്തിയിരിക്കുന്നു. (എഫെസ്യര്‍ 4:8 വായിക്കുക). നിങ്ങള്‍ വിശിഷ്ടമായവരും നിങ്ങളുടെ ഉള്ളില്‍ കഴിവുകളും താലന്തുകളും ഉള്ളവരുമാണ്. ഒരു ദൌത്യത്തിനായി നല്ല കാര്യങ്ങള്‍ കൊണ്ട് നിറയപ്പെട്ട ഒരു വാണിജ്യ കപ്പല്‍ പോലെയാണ് നിങ്ങള്‍. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍, ഞാനും നിങ്ങളും ആ കഴിവുകളെ കണ്ടുപിടിക്കയും, നന്നാക്കിയെടുക്കയും ദൈവനാമത്തിന്‍റെ മഹത്വത്തിനായും നമുക്ക് ചുറ്റുമുള്ളവരുടെ പ്രയോജനത്തിനായും ഉപയോഗിക്കേണ്ടതും ആവശ്യമാണ്‌.

2.അപരിചിതമായ ശക്തികള്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുവാനും കൌശലത്താല്‍ സ്വാധീനിക്കുവാനും ശ്രമിക്കും.
ഒരു ദൈവപൈതല്‍ ആയിരിക്കുന്നത് കൊണ്ട് നാം കൊടുങ്കാറ്റുകളില്‍ കൂടെ കടന്നുപോകുകയില്ല എന്ന് അര്‍ത്ഥമില്ല. യേശുവില്‍ വിശ്വസിക്കയും അവനോടുകൂടെ നടക്കയും ചെയ്യുമ്പോള്‍, അത് റോസാപുഷ്പം നിറഞ്ഞ കിടക്ക പോലെ ആയിരിക്കും എന്ന പഠിപ്പിക്കലുകള്‍ എല്ലാം ഭോഷ്ക് ആകുന്നു. പല സമയങ്ങളിലും നിങ്ങള്‍ക്ക്‌ എതിരായി വരുന്ന ഈ ശക്തികള്‍ക്കു സ്വാഭാവീകമായതോ യുക്തിസഹമായതോ ആയ വിശദീകരണം ഉണ്ടാകയില്ല. ഈ കാരണത്താല്‍ ആണ് ഞാന്‍ അതിനെ അപരിചിതമായ ശക്തികള്‍ എന്നു വിളിക്കുന്നത്‌.

ഒരുദിവസം ശിഷ്യന്മാര്‍ യേശുവിനോടുകൂടെ പടകില്‍ ആയിരുന്നു പെട്ടെന്ന് ഒരു വലിയ കാറ്റ് അടിക്കയും അത് പടകിനെ മുങ്ങുമാറാക്കുകയും ചെയ്തു.

കര്‍ത്താവിന്‍റെ തന്നെ കല്പനയാല്‍ നിര്‍വ്വഹിക്കപെട്ട യാത്രയായിരുന്നു ഇതെന്ന് എന്നുള്ളതാണ് രസകരമായ ഭാഗമെന്നത്. "നാം അക്കരയ്ക്കു പോകാം". (മര്‍ക്കൊസ് 4:35). ശിഷ്യന്മാര്‍ പൂര്‍ണ്ണമായ അനുസരണത്തോടെ അതിനോട് പ്രതികരിച്ചു. നമ്മില്‍ പലരും ചെയ്യുന്നതുപോലെ, ശിഷ്യന്മാരും ഒച്ചത്തില്‍ നിലവിളിച്ചു, "കര്‍ത്താവിന്‍റെ കല്പന അനുസരിച്ച നാം എന്തുകൊണ്ട് ഈ അതിഭയങ്കരമായ കൊടുങ്കാറ്റില്‍ കൂടി കടന്നുപോകുന്നു?" ചില സമയങ്ങളില്‍, അനുസരണത്തില്‍ നാം നടക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന കാറ്റുകള്‍ സാധാരണ കാറ്റുകളെക്കാള്‍ വലിയതാണ്.

നാം കൊടുങ്കാറ്റില്‍ തളര്‍ന്നുപോകരുത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ നാളുകളില്‍ നാം ചെയ്തതിനേക്കാള്‍ കൂടുതല്‍ യേശുവിനെ നാം മുറുകെ പിടിക്കേണ്ടതാണ്‌. കൊടുങ്കാറ്റിന്‍റെ ശബ്ദം യേശുവിനെ ഉണര്‍ത്തിയില്ല എന്നുള്ളത് രസകരമായ കാര്യമാണ്, എന്നാല്‍ ശിഷ്യന്മാരുടെ കരച്ചിലാണ് യേശുവിനെ ഉണര്‍ത്തുവാന്‍ ഇടയായത്. പ്രാര്‍ത്ഥനയില്‍ അവനോടു നിലവിളിക്കുക.

3.നിങ്ങളുടെ ജീവിതത്തെ ശരിയായ ദിശയില്‍ നയിക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും.
നിങ്ങളുടെ ജീവിതം ഒരു കപ്പല്‍ പോലെയാണ്, ദൈവം നിങ്ങളെ അതിന്‍റെ അമരക്കാരന്‍ ആയി നിയമിച്ചിരിക്കയാണ്. ഒരു കപ്പലും എളുപ്പത്തില്‍ അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല. എപ്പോഴും അതിനെ അവിടേക്ക് മുമ്പോട്ടു നയിക്കുന്ന ഒരു കപ്പിത്താന്‍ ഉണ്ട്.

ശക്തമായതും പ്രക്ഷുബ്ധമായതും ആയ കാറ്റുകളുടെ നടുവില്‍, താന്‍ എവിടേക്കു പോകുന്നു എന്ന് അമരക്കാരന്‍ അറിയുകയും അവിടെ എത്തുവാന്‍ പരിശ്രമിക്കയും ചെയ്യേണ്ടതാണ്.

നിങ്ങളുടെ കപ്പലിനെ മുമ്പോട്ടു നയിക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന മൂന്നു കാര്യങ്ങള്‍
  1. ദര്‍ശനം
  2. പ്രത്യാശ
  3. ഏറ്റുപറച്ചില്‍
ഏറ്റുപറച്ചില്‍
ഞാന്‍ ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടി ആകുന്നു: പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീര്‍ന്നിരിക്കുന്നു. ക്രിസ്തുവിലുള്ള എന്‍റെ ഉദ്ദേശം ഞാന്‍ പൂര്‍ത്തിയാക്കും. (2 കൊരിന്ത്യര്‍ 5:17

Join our WhatsApp Channel


Most Read
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന്‍ കഴിയുമോ?
● കാലത്തിന്‍റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
● കൃപയാല്‍ രക്ഷിയ്ക്കപ്പെട്ടു
● കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില്‍ ഉപ്പുതൂണ്‍
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ