അനുദിന മന്ന
1
0
1170
ദാനം നല്‍കുവാനുള്ള കൃപ - 2
Monday, 20th of May 2024
Categories :
ദാനം നല്‍കല്‍ (Giving)
'ദാനം ചെയ്യുവാനുള്ള കൃപ' എന്ന നമ്മുടെ പഠന പരമ്പര നാം തുടരുകയാണ്. നമ്മുടെ ആത്മീക വളര്‍ച്ചയ്ക്ക് ദാനം ചെയ്യല്‍ നിര്‍ണ്ണായകമായിരിക്കുന്നതിന്‍റെ കാരണം എന്തെന്ന് നമുക്ക് നോക്കാം.
2. നമ്മുടെ കൊടുക്കലില്‍ ദൈവം പ്രസാദിക്കുന്നു
ലൂക്കോസ് 6:38, "കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും".
ശരിയായ കൊടുക്കല്‍ ആരംഭിക്കുന്നത് ഈ തിരിച്ചറിവോടെയാണ്, "അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന്‍ ആര്‍? സകലവും അവനില്‍ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേന്‍." (റോമര്‍ 11:35,36). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, എല്ലാ ജീവിതത്തിന്‍റെയും ഉറവിടവും, കാരണവും, ലക്ഷ്യവും അവന്‍ ആകുന്നു.
ഈ ഒരു മനസ്സോടെ നാം ദൈവനാമത്തിനുവേണ്ടി കൊടുക്കുമ്പോള്‍, ഒരു വര്‍ദ്ധനവ് ഉറപ്പു നല്‍കുന്ന അനുഗ്രഹങ്ങള്‍ തുറക്കപ്പെടുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ ഒരിക്കല്‍ പറഞ്ഞു, "ഞാന്‍ എന്‍റെ പക്കല്‍തന്നെ കാര്യങ്ങള്‍ സൂക്ഷിക്കുവാന്‍ പരിശ്രമിച്ചു എല്ലാം നഷ്ടപ്പെടുത്തി, എന്നാല്‍ ഞാന്‍ ദൈവത്തിന്‍റെ കൈവശം കൊടുത്തത് ഇപ്പോഴും എന്‍റെ അവകാശമാണ്".
ലൂക്കോസ് 6:38 വായിച്ച് കൊടുക്കുന്നതില്‍ നിന്നും നമുക്ക് കിട്ടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരീക്ഷിക്കപ്പെടലാണ്, എന്നാല്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രധാനപ്പെട്ട കാര്യം നഷ്ടമാകും. നാം പ്രഥമമായി കൊടുക്കുന്നു കാരണം ദൈവം നമ്മുടെ ഔദാര്യ ദാനത്തില്‍ പ്രസാദിക്കുന്നു. കൊടുക്കുന്നവര്‍ ദൈവത്തിന്‍റെ ആകര്‍ഷണം നേടുന്നു. "സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2 കൊരിന്ത്യര്‍ 9:7).
3. നമ്മുടെ കൊടുക്കല്‍ വാതിലുകളെ തുറപ്പിക്കുന്നു
"അവള്‍ (വിധവ) ചെന്ന് ഏലിയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തി കഴിച്ചു". (1 രാജാക്കന്മാര്‍ 17:15).
ആ വിധവ അനുഗ്രഹിക്കപ്പെടുകയും അവളും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തി കഴിക്കയും ചെയ്തു. അവളുടെ കൊടുക്കല്‍ അവള്‍ക്കും അവളുടെ കുടുംബത്തിനും അനുഗ്രഹത്തിന്‍റെ വാതില്‍ തുറന്നുകൊടുത്തു. ഈ അറിവ് അനേകര്‍ക്കും ഇല്ലാത്തതുകൊണ്ട് ഇല്ലായ്മയുടെ സമയത്ത് കൊടുക്കുവാന്‍ പ്രയാസപ്പെടുന്നു.
അവന്‍ (കൊര്‍ന്നേല്യോസ്) പകല്‍ ഏകദേശം ഒമ്പതാംമണി നേരത്ത് ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്‍റെ അടുക്കല്‍ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊര്‍ന്നേല്യോസേ, എന്നു തന്നോടു പറയുന്നതും കേട്ടു. അവന്‍ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോട്: നിന്‍റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്‍റെ മുമ്പില്‍ എത്തിയിരിക്കുന്നു. (അപ്പൊ.പ്രവൃത്തി 10:3-4).
വാക്കുകൊണ്ട് മാത്രം ദൈവത്തെ ആരാധിച്ചിരുന്ന ഒരുവന്‍ അല്ലായിരുന്നു കൊര്‍ന്നേല്യോസ്; പ്രവൃത്തികൊണ്ടും തന്‍റെ ആരാധന താന്‍ നിവര്‍ത്തിച്ചു. ദൈവ വേലയ്ക്കും ദൈവ ജനത്തിനും തുടര്‍മാനമായി കൊടുക്കുന്ന ഒരുവനായി കൊര്‍ന്നേല്യോസിനെ വചനം സൂചിപ്പിക്കുന്നു.
കൊര്‍ന്നേല്യോസിന്‍റെ ദാനം ഒരു ദൂതന്‍റെ അത്ഭുതകരമായ സന്ദര്‍ശനത്തിനായുള്ള വാതില്‍ തുറക്കുവാന്‍ ഇടയായി. കൊര്‍ന്നേല്യോസിനോടും തന്‍റെ കുടുംബാംഗങ്ങളോടും രക്ഷയുടെ സന്ദേശം പ്രസംഗിക്കുവാന്‍ വേണ്ടി അവരുടെ അടുക്കല്‍ ദൈവം തന്‍റെ ശക്തനായ അപ്പോസ്തലനായ പത്രോസിനെ അയയ്ക്കുകയുണ്ടായി.
അതുകൊണ്ട് നിങ്ങള്‍ നോക്കുക, വിത്ത് വിതയ്ക്കുന്നത് ദൈവത്തിന്‍റെ അളവിലുള്ള ഒരു കൊയ്ത്തിനായി വാതില്‍ തുറക്കുന്നു. നിങ്ങള്‍ വിതച്ചിട്ടുള്ള ഓരോ വിത്തുകളും ദൈവമുമ്പാകെ ഒരു ഓര്‍മ്മയായി വരും, ആ വിത്തിന് മറുപടിയായി ദൈവം നിങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റിത്തരും.
യെശയ്യാവ് 45:1 ല്‍ യഹോവ ഇപ്രകാരം വാഗ്ദത്തം ചെയ്തു പറഞ്ഞിരിക്കുന്നു, "യഹോവ തന്‍റെ അഭിഷിക്തനായ കൊരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു- . . . . . . . . . . . .. കതകുകള്‍ അവനു തുറന്നിരിക്കേണ്ടതിനും വാതിലുകള്‍ അടയാതിരിക്കേണ്ടതിനും ഞാന്‍ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു. . . . . ഞാന്‍ താമ്രവാതിലുകളെ തകര്‍ത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും".
ഒരു അഭ്യര്‍ത്ഥന
ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും ഒരു കാലത്ത്, നമ്മുടെ ലൈവ് യോഗങ്ങള്‍ തുടര്‍മാനമായി നടത്തേണ്ടതിനായി ഒരു സ്റ്റുഡിയോ വാങ്ങിക്കുവാന്‍ പരിശുദ്ധാത്മാവ് എന്നോടു സംസാരിച്ചു. സകല ആളുകളോടും ശുശ്രൂഷിക്കുവാന്‍ പറ്റിയ ഒരു ശാന്തമായ മരുപ്പച്ച പോലുള്ള സ്ഥലമായിരിക്കുമത്.
പിതാവേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രസ്താവിക്കുന്നു, ഞാന്‍ കൊടുത്തത് അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവായി എന്‍റെ മടിയില്‍ തരേണമേ, ദൈവ പുരുഷന്മാരും സ്ത്രീകളും ദൈവനാമത്തിനു വേണ്ടി എനിക്ക് നല്‍കേണമേ. ആമേന്‍.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രസ്താവിക്കുന്നു, ഞാന്‍ കൊടുത്തത് അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവായി എന്‍റെ മടിയില്‍ തരേണമേ, ദൈവ പുരുഷന്മാരും സ്ത്രീകളും ദൈവനാമത്തിനു വേണ്ടി എനിക്ക് നല്‍കേണമേ. ആമേന്‍.
Join our WhatsApp Channel

Most Read
● വചനത്തിന്റെ സത്യസന്ധത● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള് ഉപവാസം: ദിവസം #12
● വചനത്തിന്റെ സ്വാധീനം
● ആദരവും മൂല്യവും
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
അഭിപ്രായങ്ങള്‍