അനുദിന മന്ന
അധികമായ സാധനസാമഗ്രികള്‍ വേണ്ട
Thursday, 12th of September 2024
1
0
159
Categories :
ബന്ധങ്ങള്‍ (Relationship)
കുടുംബമെന്ന നിലയില്‍, ഞങ്ങള്‍ യിസ്രായേലിലേക്ക് യാത്ര ചെയ്യുവാന്‍ പദ്ധതിയിടുമ്പോള്‍ ഒക്കെയും, അത് വളരെ സന്തോഷകരമായിരിക്കും മാത്രമല്ല യാത്രയുടെ ദിവസങ്ങള്‍ അടുക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ഉറങ്ങാന്‍ പോലും തയ്യാറാവാറില്ല. എന്നാല്‍ ഒരു കാര്യം മാത്രം അത്ര സന്തോഷകരമല്ല - അത് സാധനസാമഗ്രികള്‍ അടുക്കിവെയ്ക്കുന്നതാണ്.
ഞാന്‍ കണ്ടെത്തിയ കാര്യം, പല സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ എടുത്ത സാധനങ്ങള്‍ കൂടുതല്‍ ആയിരുന്നു എന്നതാണ്. ഞങ്ങള്‍ ആ യാത്രയില്‍ ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത സാധനങ്ങള്‍ ഉണ്ടായിരുന്നു. അവ വിലപ്പെട്ട സ്ഥലം അപഹരിക്കയും ശരിയ്ക്കും ഒരു ഭാരമായി മാറുകയും ചെയ്തു. ഒരുപക്ഷേ നിങ്ങളും ഇതേ കാര്യം ചെയ്യുകയും ഞാന്‍ പറയുന്ന കാര്യം തിരിച്ചറിയുകയും ചെയ്യുന്നുണ്ടാകാം.
ഞാന്‍ "ആത്മീക ചുമടു' എന്ന് വിളിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചുമക്കുന്ന അനേക ആളുകളുണ്ട്. ഒരുപക്ഷേ നിങ്ങള്‍ ഒരുവനില്‍ ആശ്രയിച്ചു, എന്നാല്‍ ആ വ്യക്തി നിങ്ങളുടെ വിശ്വാസം ഒറ്റികൊടുത്തു. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തിനു ചുറ്റും ഈ മതിലുണ്ട്, അതുകൊണ്ട് നിങ്ങള്‍ ആളുകളെ അകത്തുവരുവാന്‍ അനുവദിക്കില്ല. ആളുകളോട് തുറന്ന് ഇടപ്പെടുവാന്‍ നിങ്ങള്‍ക്ക് പ്രയാസമായി തോന്നിയേക്കാം. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ ചുമക്കുന്ന ബന്ധങ്ങളുടെ ചുമടു നിമിത്തം അര്‍ത്ഥവത്തായ ബന്ധങ്ങളിലേക്ക് ചെന്നെത്തുവാന്‍ നിങ്ങള്‍ക്ക് പ്രയാസമായി തോന്നുന്നു.
നിങ്ങള്‍ ഒരുപക്ഷേ ചില തെറ്റായ പഠിപ്പിക്കലിന്‍റെ കീഴെ വളര്‍ന്നുവന്നവരാകാം, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിയമാനുസൃതമായ മാനസികാവസ്ഥയുണ്ട് അവിടെ നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ള ആളുകളെ അങ്ങേയറ്റം വിധിക്കയും വിമര്‍ശിക്കയും ചെയ്യുന്നവരായി മാറുന്നു. ഇതിനെയാണ് ഞാന്‍ ആത്മീകമായ ചുമട് എന്ന് വിളിക്കുവാന്‍ ആഗ്രഹിക്കുന്നത്.
ഉദ്ദേശങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ മിക്കവാറും അസാദ്ധ്യമാക്കുന്ന ഇങ്ങനെയുള്ള ആത്മീക ചുമടുകളാല്‍ ക്രിസ്തീയ നടപ്പ് തൂക്കിനോക്കുവാനായി സാധിക്കും. എബ്രായര്‍ 12:1 നമുക്ക് ഒരു പരിഹാരം തരുന്നുണ്ട്.
ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് സകല ഭാരങ്ങളും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക. (എബ്രായര്‍ 12:1).
നാം ഒരുപാട് ചുമടുകള്‍ വഹിച്ചു ഭാരപ്പെട്ടുകൊണ്ട് നമ്മുടെ ജീവിതം നയിക്കണം എന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നില്ല - ഇന്ന് അനേകം ആളുകളെ അടിമകളാക്കി പിടിച്ചുവെച്ചിരിക്കുന്ന കുറ്റബോധം, കോപം, അരക്ഷിതാവസ്ഥ എന്നിവയാല്‍ കുനിഞ്ഞു വീഴരുത്. പകരമായി നാം ജീവിതത്തില്‍ സ്വാതന്ത്ര്യവും നിറവും, വിശ്വാസത്താല്‍ അടയാളപ്പെടുത്തിയ, ക്ഷമ, സ്നേഹം, സന്തോഷം, സമാധാനം എന്നിവ അനുഭവിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. (യോഹന്നാന്‍ 10:10).
അധികമായുള്ള ഭാരത്തെ നീക്കിക്കളയുക എന്നതിലാണ് പരിഹാരം കിടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച കാര്യങ്ങളെ നിങ്ങള്‍ വിട്ടുക്കളഞ്ഞാല്‍ ഇത് നിങ്ങള്‍ക്ക് സഹായകരമായിരിക്കും. ക്ഷമ നല്‍കുകയും ദൈവത്തിന്‍റെ കൃപയില്‍ ആശ്രയിക്കയും ചെയ്യുക. സകലവും ദൈവത്തിനു സമര്‍പ്പിക്കുക, എന്നിട്ട് നിങ്ങളെ ശക്തീകരിക്കുവാനും നയിക്കുവാനും ദൈവത്തിന്‍റെ ജ്ഞാനം അന്വേഷിക്കുക.
"ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേല്‍ ഇട്ടുകൊൾവിൻ." (1 പത്രോസ് 5:7). ഇത് ചെയ്യുക, അപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ ചില മഹത്തായ കാര്യങ്ങളുടെ ആരംഭമായി ഇത് മാറും.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും തമ്മില്‍ വിവേചിച്ചറിയുവാന്‍ എന്നെ സഹായിക്കേണമേ. പിതാവേ, എന്‍റെ ഓട്ടം നന്നായി ഓടുന്നതിന് തടസ്സമായി നില്‍ക്കുന്ന സകല കാര്യങ്ങളേയും യേശുവിന്‍റെ നാമത്തില്‍ നീക്കം ചെയ്യേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്● ദൈവത്താല് നല്കപ്പെട്ട ഒരു സ്വപ്നം
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● മഴ പെയ്യുന്നു
● അനുദിനവും ജ്ഞാനിയായി വളരുന്നത് എങ്ങനെ
● നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഉന്നതിയെ നിര്ണ്ണയിക്കുന്നത്
● ആഴമേറിയ വെള്ളത്തിലേക്ക്
അഭിപ്രായങ്ങള്‍