അവന് യെരീഹോവില്‍ എത്തി കടന്നു പോകുമ്പോള്‍ ചുങ്കക്കാരില്‍ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷന്. (ലൂക്കോസ് 19:1-2).
സക്കായി പാര്‍ത്തിരുന്നത് യെരിഹോ എന്ന പട്ടണത്തില്‍ ആയിരുന്നു. റോമന്‍ സാമ്രാജ്യത്തിനു വേണ്ടി ജോലി ചെയ്തിരുന്ന മറ്റു ചുങ്കക്കാര് കരുതപ്പെട്ടതുപോലെ അവനും തന്റെ ദുഷ്ട സ്വഭാവം കാരണം ദുഷ്പേര് ഉള്ളവന് ആയിരുന്നു: സ്വയം സമ്പന്നനും, അഴിമതിയുള്ളവനും, യെഹൂദാ സമൂഹത്തെ മുഴുവന്‍ ഒറ്റികൊടുക്കുന്നവനും ആയിരുന്നു.
എന്നാല്‍ സക്കായി കേവലം ഒരു ചുങ്കക്കാരന് അല്ലായിരുന്നു, മറിച്ച് ചുങ്കക്കാരില്‍ പ്രമാണി ആയിരുന്നു, മറ്റുള്ള ചുങ്കക്കാരുടെ മേല്‍ ചുമതലയുള്ളവന് ആയിരുന്നത്കൊണ്ട് തെറ്റായ രീതിയില്‍ ധനവാനായി മാറിയതാണ് എന്നാണ് അതിനര്‍ത്ഥം. വിരോധാഭാസമായി സക്കായി എന്ന പേരിന്റെ അര്‍ത്ഥം "ശുദ്ധമായത്" എന്നാണ്.
യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന് ശ്രമിച്ചു, വളര്‍ച്ചയില്‍ കുറിയവന് ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല. എന്നാറെ അവന് മുമ്പോട്ട് ഓടി, അവനെ കാണേണ്ടതിനു ഒരു കാട്ടത്തിമേല് കയറി. യേശു ആ വഴിയായി വരികയായിരുന്നു. (ലൂക്കോസ് 19:3-4)
യേശുവിനെ കാണുവാന്‍ സക്കായി ആകാംക്ഷയുള്ളവന്‍ ആയിരുന്നു. യേശുവിനെ ഒന്നു കാണുവാനായി അവന് പരിശ്രമിച്ചുകൊണ്ടിരിക്കയും അതിനായി തന്റെ ബലം ഉപയോഗിച്ചു തന്നാല്‍ കഴിയുന്നതെല്ലാം അവന് ചെയ്തു. യേശുവിനെ കാണുവാനുള്ള അവന്റെ ആഗ്രഹം നിവര്‍ത്തിയായി. കര്‍ത്താവിനെ അന്വേഷിക്കുന്നത് തുടരുക, നിങ്ങളുടെ ആഗ്രഹം നിവര്‍ത്തിക്കപ്പെടും.
സക്കായി ഒരു കാട്ടത്തിമേല് കയറി. ഒരുദിവസം തന്നെ കാണുവാന്‍ സക്കായിക്ക് ഈ മരം ആവശ്യമായി വരുമെന്ന് ആ മരം അവിടെ വളരുന്നതിന് മുന്‍പ് തന്നെ കര്‍ത്താവ് അറിഞ്ഞിരുന്നു. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യുന്നത് ദൈവത്തിന്റെ കരുണയാണ്. (1 കൊരിന്ത്യര്‍ 2:9).
അതുപോലെ, സദൃശ്യവാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു, "ജ്ഞാനമായവള് മൃഗങ്ങളെ അറുത്തു, വീഞ്ഞുകലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു." (സദൃശ്യവാക്യങ്ങള്‍ 9:2).
അവന് ആ സ്ഥലത്ത് എത്തിയപ്പോള്‍ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാന്‍ ഇന്നു നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു എന്ന് അവനോടു പറഞ്ഞു. അവന് ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. (ലൂക്കോസ് 19:5-6).
സക്കായി മരത്തില്‍നിന്ന് ബദ്ധപ്പെട്ട് ഇറങ്ങി യേശുവിനെ മുഖാമുഖമായി കണ്ടു (ലൂക്കോസ് 19:6, മറ്റൊരു പരിഭാഷ) - മുഖാമുഖമായി യേശുവിനെ കണ്ടു.
സക്കായിയോ നിന്ന് കര്‍ത്താവിനോട്: കര്‍ത്താവേ, എന്റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കില്‍ നാലു മടങ്ങു മടക്കികൊടുക്കുന്നു എന്നു പറഞ്ഞു. (ലൂക്കോസ് 19:8)
ആളുകള്‍ തെറ്റായ രീതിയില്‍ സമ്പാദിച്ചത് രക്ഷിക്കപ്പെട്ടതിനു ശേഷവും തിരികെ കൊടുക്കുന്നത് ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ രക്ഷ പ്രാപിച്ചതിനു ശേഷം തിരുത്തേണ്ടത് തിരുത്തുവാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ രക്ഷയുടെ ഫലമായിരിക്കും.
ഫിലിപ്പിയര്‍ 2:12 പറയുന്നു, "നിങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍". നിങ്ങളുടെ രക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നല്ല ഇവിടെ പറയുന്നത് എന്ന കാര്യം ശ്രദ്ധിക്കുക കാരണം നാം രക്ഷ പ്രാപിക്കുന്നത് നമ്മുടെ പ്രവര്‍ത്തി മുഖാന്തരമല്ല. സല്‍പ്രവര്‍ത്തി ഒരിക്കലും രക്ഷ ഉളവാക്കുകയില്ല എന്നാല്‍ രക്ഷ സല്‍പ്രവര്‍ത്തിയെ ഉളവാക്കുവാന്‍ ഇടയാകും.
യേശു അവനോട്: ഇവനും അബ്രഹാമിന്റെ മകന് ആകയാല്‍ ഇന്ന് ഈ വീട്ടിനു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന് വന്നത് എന്നു പറഞ്ഞു. (ലൂക്കോസ് 19:9-10).
പാപിയില്‍ നിന്നും അന്വേഷകനായും പിന്നീട് അനുഗാമിയായും മാറുന്നു. ക്രിസ്തു മുഖാന്തരം നമ്മുടെ ജീവത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് ഒരു ഉദാഹരണമാണ് സക്കായി.
അവന് രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോള്‍ താന്‍ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാര് വ്യാപാരം ചെയ്ത് എന്തു നേടി എന്ന് അറിയേണ്ടതിന് അവരെ വിളിപ്പാന്‍ കല്പിച്ചു. (ലൂക്കോസ് 19:15)
കുലീനനായ മനുഷ്യന് മടങ്ങിവന്നതിനുശേഷം തന്റെ ദാസന്മാരോടു പ്രവര്‍ത്തന വിവരങ്ങള്‍ ആവശ്യപ്പെട്ടു.
പ്രവര്‍ത്തന വിവരങ്ങള്‍ക്കായുള്ള 3 പ്രധാനപ്പെട്ട കാരണങ്ങള്‍.
1. തീരുമാനം എടുക്കുവാനുള്ള ഉപകരണം
പ്രവര്‍ത്തന വിവരങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയുന്നത്.
2. അന്വേഷിക്കുക
ഒരു പ്രശ്നമോ വിഷയങ്ങളോ ഉണ്ടെങ്കില്‍, അതിന്റെ പിന്നിലുള്ള കാരണങ്ങളെ കണ്ടെത്തുവാന്‍ പ്രവര്ത്തനവിവരങ്ങള്ക്ക് സഹായിക്കുവാന്‍ സാധിക്കും.
3. വിലയിരുത്തുക
ചില സമയങ്ങളില്‍, പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡം കാരണം ബൃഹത്തായ നിലയില്‍ കൈകാര്യംചെയ്യുന്നത് അസാധ്യമായ കാര്യമാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, വിവിധ വകുപ്പുകളുടെയും വിഭാഗങ്ങളുടെയും പ്രകടനം വിലയിരുത്താന്‍ ഒരു പ്രവര്‍ത്തന വിവരണം സഹായിക്കും.
ഈ മൂന്നു തത്വങ്ങള്‍ എല്ലാംതന്നെ തന്റെ ദാസന്മാരോടുള്ള ഇടപെടലില്‍ ആ കുലീനനായ മനുഷ്യനില്‍ കാണുവാന്‍ സാധിക്കും.
അവന് അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്‍പ്പത്തില്‍ വിശ്വസ്തനായതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവന് ആയിരിക്ക എന്നു കല്പിച്ചു. (ലൂക്കോസ് 19:17).
വിശ്വസ്തതയ്ക്ക് അനുസരിച്ചും കൂടിയാണ് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നത്. വളരെ ചെറിയ കാര്യത്തില്‍ ആ ദാസന് വിശ്വസ്തനായിരുന്നു ആകയാല്‍ പത്തു പട്ടണങ്ങളുടെ മേല്‍ അവനു അധികാരം കൊടുത്തു എന്നത് പ്രാധാന്യമുള്ളതാണ്.
നിങ്ങളുടെ വര്‍ദ്ധനവിന്റെ നിലയാണ് നിങ്ങളുടെ അധികാരത്തിന്റെ നില.
ഒന്നാമത്തെ ദാസന് പത്തു മടങ്ങു വര്‍ദ്ധിപ്പിച്ചു, അവന് പത്തു പട്ടണങ്ങള്‍ക്കു അധിപന് ആയിത്തീര്‍ന്നു.
രണ്ടാമത്തെ ദാസന് അഞ്ചു മടങ്ങു വര്‍ദ്ധിപ്പിച്ചു, അവന് അഞ്ചു പട്ടണങ്ങള്‍ക്കു അധികാരി ആയിത്തീര്‍ന്നു.
'നന്ന്! എന്റെ നല്ല ദാസനെ നീ ഏറ്റവും നന്നായി ചെയ്തു. (ലൂക്കോസ് 19:17)
ദാസന്മാരും ഉണ്ട് ഏറ്റവും നല്ല ദാസന്മാരും ഉണ്ട്.
നീ വയ്ക്കാത്തതു എടുക്കയും വിതയ്ക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ ആകകൊണ്ടു ഞാന്‍ നിന്നെ ഭയപ്പെട്ടു എന്ന് പറഞ്ഞു. (ലൂക്കോസ് 19:21)
ഒരു ദാസന് അക്ഷരീകമായി തന്റെ യജമാനനെ കുറ്റം ആരോപിക്കുന്നു.
നിന്റെ വായില്‍നിന്നുതന്നെ ഞാന്‍ നിന്നെ ന്യായം വിധിക്കും (ലൂക്കോസ് 19:22)
നമ്മുടെ വായില്‍ നിന്നുവരുന്ന വാക്കുകള്‍ തന്നെ ദൈവത്തിന്റെയും മനുഷ്യരുടേയും മുമ്പില്‍ അതിന്റെ പരിണിതഫലം കൊണ്ടുവരും.
ഉള്ളവന് ഏവനും കൊടുക്കും എന്ന് രാജാവ് മറുപടി പറഞ്ഞു, വിശ്വസ്തര്‍ ആയവര്‍ക്ക് ഇനിയും അധികം നല്കപ്പെടും (ലൂക്കോസ് 19:26)
നിങ്ങള്‍ക്ക് തന്നിട്ടുള്ളതില്‍ വിശ്വസ്തര്‍ ആയിരിക്കുക എന്നതാണ് കൂടുതല്‍ ലഭിക്കുന്നതിനുള്ള കേന്ദ്രബിന്ദു.
ദൈവം നമ്മില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ ആശയം താലന്തുകളുടെ ഉപമ നമുക്ക് നല്‍കുന്നുണ്ട്. നമുക്ക് ഉള്ളതിനെ അമിതമായി സംരക്ഷിക്കുന്നതിനു പകരം, നാം അതിനെ വര്‍ദ്ധിപ്പിക്കണം.
"വര്‍ദ്ധനവില്‍" എപ്പോഴും അപകടത്തിന്റെ ഒരു ഘടകം അടങ്ങിയിട്ടുണ്ട്, എന്നാല്‍ മാറാതിരിക്കുക എന്ന ഇതരമാര്‍ഗം ഫലം ഉളവാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍, ഇത് പലപ്പോഴും ഭയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓര്‍ക്കുക, നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങള്‍ നമ്മുടേതല്ല പകരം ദൈവത്തിന്റെതാണ്. ഭാവിയെക്കുറിച്ചുള്ള ഭയം കാരണം നമ്മുടെ സമയം, ധനം, ബന്ധങ്ങള്‍, അതുപോലെ താലന്തുകളും നാം ഉപയോഗശൂന്യമാക്കിയാല്‍ അത് നമുക്ക് വലിയ നാണക്കേടാണ്. തന്റെ രാജ്യം നാം വ്യാപൃതമാക്കണം എന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. അത് ചെയ്യേണ്ടതിനായി, നാം നമ്മുടെ പാടവങ്ങള്‍ സചീവമാക്കണം.
31 അതിനെ അഴിക്കുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍: കര്ത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്ന് പറവിന്‍ എന്നു പറഞ്ഞു. 34 കര്ത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവര്‍ പറഞ്ഞു. (ലൂക്കോസ് 19:31, 34).
ചില കാര്യങ്ങളുടെ കര്‍ത്താവുണ്ട്, അനേക കാര്യങ്ങളുടെ കര്‍ത്താവുണ്ട് എന്നാല്‍ അവന് എല്ലാവരുടേയും കര്‍ത്താവാണ്.
അതിനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേല്‍ ഇട്ടു യേശുവിനെ കയറ്റി. അവന് പോകുമ്പോള്‍ അവര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു. (ലൂക്കോസ് 19:35, 36).
കര്‍ത്താവായ യേശു കേവലം കഴുതക്കുട്ടിമേല്‍ സഞ്ചരിക്കയല്ലായിരുന്നു; അവന് തന്റെ ശിഷ്യന്മാരുടെ പ്രാര്‍ത്ഥനയാലുമാണ് മുമ്പോട്ടു പോയത്. ആ കഴുതയും ജനങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ മുകളില്‍ കൂടിയാണ് സഞ്ചരിച്ചത്. അത് ഒരുമിച്ചുള്ള മധ്യസ്ഥതയാണ് യേശുവിനെ യെരുശലേമിലേക്ക് കൊണ്ടുവന്നത്. നിരന്തരമായ പ്രാര്‍ത്ഥനയാണ് യേശുവിനെ വീണ്ടും യെരുശലേമിലേക്ക്, സഭയിലേക്ക്, ഒരു പട്ടണത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.
41 അവന് നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: 42 ഈ നാളില്‍ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. (ലൂക്കോസ് 19:41, 42).
കര്‍ത്താവായ യേശു ജനങ്ങളോട് പറഞ്ഞു, നിങ്ങള്‍ക്ക് സമാധാനം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ട് എന്നാല്‍ അത് അവരുടെ കണ്ണിനു മറഞ്ഞിരിക്കയാണ്. നമ്മുടെ സമാധാനത്തിനായി, നമ്മുടെ അഭിവൃദ്ധിയ്ക്കായി, നമ്മുടെ ഭാവിയ്ക്കായി ഉള്ള കാര്യങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം അത് കാണുന്നില്ല എങ്കില്‍ നമുക്ക് എങ്ങനെ അതില്‍ എത്തിചേരുവാന്‍ സാധിക്കും? അതെല്ലാം കാണേണ്ടതിനായി നമ്മുടെ ആത്മീക കണ്ണുകള്‍ തുറക്കേണ്ടത് ആവശ്യമാണ്.
43 നിന്റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലുപുറത്തും ഞെരുക്കി 44 നിന്നെയും നിന്നിലുള്ള നിന്റെ മക്കളേയും നിലത്തു തള്ളിയിട്ട്, നിങ്കല് കല്ലിന്മേല് കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും (ലൂക്കോസ് 19:43-44).
യേശു പ്രധാനമായി പറഞ്ഞത് എന്തെന്നാല്‍, "ദൈവത്തിന്റെ സന്ദര്‍ശനകാലം അവര്‍ അറിയാതിരുന്നതുകൊണ്ട്, അവരുടെ നാശത്തിന്റെ ദിവസം കടന്നുവരുന്നു!". ഇവിടെ ഒരു തത്വം ഉണ്ട്: ദൈവത്തിന്റെ സന്ദര്‍ശന ദിവസം ഒരുവന് തിരിച്ചറിയുവാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ നാശത്തിന്റെ ദിവസത്തില്‍ നിന്നും സംരക്ഷിക്കപ്പെടും. (ലൂക്കോസ് 19:44) നിങ്ങളുടെ സന്ദര്‍ശനത്തിന്റെ സമയം നിങ്ങള്‍ അറിയാതിരുന്നാല്‍ ശത്രുവിനു നിങ്ങളുടെ ജീവതത്തിന്മേല് മുന്‍തൂക്കം ഉണ്ടാകുവാന്‍ ഇടയാകും. വിവേചനമാണ് പരമ പ്രധാനമായത്.

Chapters