english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 7
ബൈബിൾ വ്യാഖ്യാനം

അധ്യായം 7

Book / 41 / 1881 chapter - 7
591
അവിടെ ഒരു ശതാധിപനു പ്രിയനായ ദാസന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു. (ലൂക്കോസ് 7:2)
ശതാധിപന്‍ ഒരു ജാതിയന്‍ മാത്രമല്ല, ഒരു റോമന്‍ പട്ടാളക്കാരന്‍ ആയിരുന്നു, യിസ്രായേലിനെ അടിച്ചമര്‍ത്തുവാനുള്ള റോമന്‍ ഭരണകൂടത്തിന്‍റെ ഒരു ഉപകരണം കൂടെ ആയിരുന്നു.

 ദീനമോ മറ്റു കാരണങ്ങളാലോ ജോലി ചെയ്യാതിരിക്കുന്ന കാരണത്താല്‍ ഒരു അടിമയെ കൊല്ലുവാന്‍ പോലും റോമന്‍ നിയമം അനുസരിച്ച് യജമാനന് അവകാശം ഉണ്ടായിരുന്നു. എന്നാല്‍ ഈ റോമന്‍ ശതാധിപന്‍ താന്‍ ശരിക്കും ഒരു ദയയുള്ള മനുഷ്യനാണ് എന്ന് തെളിയിച്ചുകൊണ്ട്‌ തന്‍റെ ദാസനോട് അസാധാരണമായ ദയ കാണിക്കുകയുണ്ടായി.

എന്നാല്‍ ചോദ്യം എന്നത്, മോശെയുടെ ന്യായപ്രമാണം അനുസരിച്ച് അശുദ്ധനായ ഈ ജാതിയനായ ശതാധിപന് എങ്ങനെയാണ് ഒരു യെഹൂദ്യ റബ്ബിയെ തന്‍റെ വീട്ടില്‍ വന്നു രോഗിയായ ദാസന് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി ബോദ്ധ്യപ്പെടുത്തുവാന്‍ സാധിച്ചത്?

ശതാധിപന്‍ ഈ കാര്യം യെഹൂദന്മാരുടെ മൂപ്പന്മാരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ പോയി യേശുവിനെ കണ്ട് റോമന്‍ ശതാധിപന്‍റെ കാര്യത്തിനു വേണ്ടി അപേക്ഷിക്കുകയും ചെയ്തു. വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കുക: "അവര്‍ [യെഹൂദ്യ മൂപ്പന്മാര്‍] യേശുവിന്‍റെ അടുക്കല്‍ വന്ന്, അവനോട് താല്‍പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാന്‍ അവന്‍ യോഗ്യന്‍; അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്ക് ഒരു പള്ളിയും തീര്‍പ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു". (ലൂക്കോസ് 7:4-5)

യെഹൂദ്യ മൂപ്പന്മാര്‍ യേശുവിന്‍റെ അടുക്കല്‍ പോയി പറയുന്ന കാരണങ്ങള്‍ ശ്രദ്ധയോടെ നോക്കുക. ശതാധിപനു വേണ്ടി അവര്‍ അപേക്ഷിക്കുവാനുള്ള കാരണം യിസ്രായേല്‍ ദേശത്തിനു വേണ്ടി ഒരു പള്ളി പണിയിച്ചു അവന്‍റെ സ്നേഹം അവന്‍ പ്രകടിപ്പിച്ചു എന്നതാണ്. യെഹൂദാ ജനത്തോടുള്ള ശതാധിപന്‍റെ പ്രായോഗികമായ ഈ കരുണയുടെ പ്രവര്‍ത്തി, യേശുവിനു ജാതീയനായ ശതാധിപന്‍റെ വീട്ടില്‍ പ്രവേശിക്കുവാനും അവന്‍റെ രോഗിയായ ദാസനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും താല്പര്യപ്പെടുവാന്‍ മതിയായത്‌ ആയിരുന്നു.

യെഹൂദാ ജനത്തോടുള്ള തന്‍റെ യജമാനന്‍റെ അസാധാരണമായ ദയയുള്ള പ്രവര്‍ത്തിയും യേശുവിലുള്ള വിശ്വാസവും നിമിത്തം രോഗിയായ ആ ദാസന്‍ അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. "ഒരു വാക്ക് കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരനു സൌഖ്യം വരും........ ശതാധിപന്‍ പറഞ്ഞയച്ചിരുന്നവര്‍ വീട്ടില്‍ മടങ്ങിവന്നപ്പോള്‍ ദാസനെ സൌഖ്യത്തോടെ കണ്ടു". (ലൂക്കോസ് 7:7,10)

സന്ദേശം വളരെ വ്യക്തമാണ്! ദൈവജനത്തിനു വേണ്ടി കരുണയുടെ പ്രവര്‍ത്തി പ്രായോഗീകമാക്കുമ്പോള്‍, നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും മുഴുവന്‍ അനുഗ്രഹിക്കുവാന്‍ ദൈവം തന്‍റെ പ്രകൃത്യാതീതമായ ശക്തി അയക്കും. ദൈവം ശതാധിപനുവേണ്ടി ചെയ്തത് ഇന്ന് നിങ്ങള്‍ക്ക്‌ വേണ്ടിയും ചെയ്യുവാന്‍ ദൈവത്തിനു കഴിയും!

എന്നാല്‍ ചോദ്യം ഇതാണ്: യെഹൂദ്യ ജനത്തിനും യിസ്രായേല്‍ ദേശത്തിനും പ്രായോഗീക അനുഗ്രഹം വരുവാന്‍ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത്?

നിങ്ങള്‍ക്ക്‌ ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യം യിസ്രായേല്‍ ദേശത്തിനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക എന്നതാണ്.

https://karunasadan.com/en/daily-prayers/17/israel,-jerusalem-&-middle-east?search=Israel

"എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന്‍ എന്ന് ഉത്തരം പറഞ്ഞു". (ലൂക്കോസ് 7:23)

യേശു വരുവാനുള്ള മിശിഹ ആകുന്നു എന്ന് പൂര്‍ണ്ണമായി നല്ലതുപോലെ അറിഞ്ഞുകൊണ്ട് തന്നെ യേശുവിനെ സ്നാനപ്പെടുത്തുവാന്‍ ഉള്ള ഭാഗ്യപദവി യോഹന്നാന്‍ സ്നാപകന് ലഭിച്ചു എന്നാല്‍ മുന്‍പോട്ടു പോയപ്പോള്‍ എപ്പോഴോ (പ്രെത്യേകിച്ചു അവന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടപ്പോള്‍), അവന്‍ യേശുവിന്‍റെ ശുശ്രൂഷയെ സംശയിക്കുകയും യേശു യഥാര്‍ത്ഥ മിശിഹ ആണോ എന്ന് ചോദിക്കുവാനായി അവന്‍ തന്‍റെ ശിഷ്യന്മാരെ യേശുവിന്‍റെ അടുക്കല്‍ അയക്കുകയും ചെയ്തു.

യെശയ്യാവിന്‍റെ പ്രവചനങ്ങളുടെ ഒരു പഠിതാവായിരുന്നു യോഹന്നാന്‍. അവനിലേക്ക്‌ വന്ന വചനങ്ങള്‍ യെശയ്യാവിന്‍റെ എഴുത്തുകളില്‍ കണ്ടെത്തുവാന്‍ സാധിക്കും. നീ ആര്‍ എന്ന് യോഹന്നാനോടു ചോദിച്ച പുരോഹിതന്‍മാരോടും ലേവ്യരോടും യെശയ്യാവിനെ പരാമര്‍ശിച്ചുകൊണ്ട് അവന്‍ മറുപടി പറഞ്ഞു. "നീ ശരിക്കും ആര്‍ ആകുന്നു"? എന്ന് അവര്‍ ചോദിച്ചപ്പോള്‍ യോഹന്നാന്‍ എപ്പോഴും മറുപടി പറഞ്ഞത്, "ഞാന്‍ ക്രിസ്തുവല്ല" എന്നാണ്. അവസാനം അവര്‍ അവനെ കൂടുതലായി നിര്‍ബന്ധിച്ചപ്പോള്‍, പ്രവാചകനായ യെശയ്യാവ് പ്രവചിച്ചവനാണ് ഞാന്‍ എന്ന് അവന്‍ പറഞ്ഞു. ഈ മതനേതാക്കളോട് അവന്‍ ഇപ്രാകരം പറയുകയുണ്ടായി, "യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെ: കര്‍ത്താവിന്‍റെ വഴി നേരേ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു" (യോഹന്നാന്‍ 1:19-23 കാണുക)

താന്‍ എന്തുകൊണ്ട് അപ്പോഴും കാരാഗൃഹത്തില്‍ കിടക്കുന്നു എന്നും, യേശു എന്തുകൊണ്ട് തന്നെ വിടുവിച്ചില്ല എന്നും യോഹന്നാന്‍ സ്നാപകന്‍ അത്ഭുതപ്പെട്ടു കാണും. എല്ലാറ്റിനുമുപരി മിശിഹ വരുമ്പോള്‍ അവന്‍ ബദ്ധന്മാരെ സ്വതന്ത്രരായി വിട്ടയക്കും എന്ന് യെശയ്യാവ് പ്രവചിച്ചിരുന്നു. യോഹന്നാനെ കുറിച്ചുള്ള യേശുവിന്‍റെ വാക്കുകള്‍ സത്യമായിരുന്നു എങ്കില്‍, ആദ്യം വിടുവിക്കപ്പെടേണ്ട മനുഷ്യന്‍ അവന്‍ ആകുമായിരുന്നല്ലോ?.

വ്യക്തമായും യോഹന്നാനു യേശുവിനോട് നീരസം ഉണ്ടായി.

ഒരു പ്രവാചകന്‍റെ നിലവാരം
അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ട്: "ഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ" എന്ന് ഉള്ളില്‍ പറഞ്ഞു. (ലൂക്കോസ് 7:39)

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 13
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 23
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ