ലൂക്കോസ് 10 ല്‍ പറഞ്ഞിരിക്കുന്ന 70 [അഥവാ 72] ശിഷ്യന്മാര് ആരായിരുന്നു?
അനന്തരം കര്‍ത്താവ് വേറെ എഴുപതു പേരെ നിയമിച്ചു, താന്‍ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, (ലൂക്കോസ് 10:1)
യേശു എഴുന്നേല്‍പ്പിച്ച 12 പേരെ കൂടാതെ, ഇത് 70 പേര് അടങ്ങുന്ന മറ്റൊരു സംഘമായിരുന്നു, പിന്നീട് രണ്ടുപേര്‍ വീതമുള്ള കൂട്ടമായി തിരിച്ചു.
ലൂക്കോസ് 10 ല്‍ മാത്രമാണ് തനിക്കു വേണ്ടി വഴി ഒരുക്കുവാന്‍ കൃത്യമായ എണ്ണത്തോടെ (70 അല്ലെങ്കില്‍ 72) യേശു ശിഷ്യന്മാരെ അയയ്ക്കുന്നതായി പറഞ്ഞിരിക്കുന്നത്. എണ്ണത്തിലുള്ള പൊരുത്തമില്ലായ്മയുടെ (70 അല്ലെങ്കില്‍ 72) കാരണം പരിഭാഷയ്ക്കായി ഉപയോഗിച്ച ഏകദേശം പകുതിയിലധികം വരുന്ന പുരാതന ചുരുളുകളില്‍ കണ്ടെത്തിയ വ്യത്യാസങ്ങളാണ്.
വേദപുസ്തകത്തിലെ മറ്റു ഭാഗങ്ങളിലും 70 എന്ന സംഖ്യ വരുന്നു എന്ന സത്യത്തിന്റെ വെളിച്ചത്തില്‍ (പുറപ്പാട് 24:1, സംഖ്യാപുസ്തകം 11:16), ശിഷ്യന്മാരുടെ യഥാര്‍ത്ഥ സംഖ്യ 70 എന്നത് ശരിയാകുവാന്‍ സാധ്യതയുണ്ട്, അധികമായുള്ള രണ്ടു എന്നത് അച്ചടിയില്‍ വന്നതായ പിശക് ആയിരിക്കാം. യേശു 70 അഥവാ 72 ശിഷ്യന്മാരെ അയച്ചതുകൊണ്ട് കുഴപ്പം ഒന്നുമില്ല; അവിടെ എണ്ണം അപ്രസക്തമാണ്. പ്രധാനപ്പെട്ട കാര്യം യേശു കൊടുത്ത നിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിച്ചു എന്നുള്ളതാണ് മാത്രമല്ല അടയാളങ്ങള്‍ ചെയ്യുവാനും ദുഷ്ടാത്മാക്കളെ പുറത്താക്കുവാനും അവര്‍ പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. (ലൂക്കോസ് 10:17).
അവന് അവരോട് പറഞ്ഞത്: കൊയ്ത്തു വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്റെ യജമാനനോട് തന്റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കേണ്ടതിന് അപേക്ഷിപ്പിന്‍. (ലൂക്കോസ് 10:2).
പ്രാര്‍ത്ഥനാ വിഷയം :
പിതാവേ, അങ്ങ് ഞങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്ന വലിയ കൊയ്ത്തിനായി ഞാന്‍ നന്ദി പറയുന്നു. കൊയ്ത്തിന്റെ കര്‍ത്താവേ , ശരിയായ ആളുകളെ കൊയ്ത്തിനായി അയയ്ക്കേണമേ.
ബൈബിളിലെ ആകര്‍ഷണ നിയമം എന്താണ്?
ബോധപൂര്‍വ്വമോ അല്ലെങ്കില്‍ ഉപബോധമനസ്സിലോ, നാം പുറത്തു തള്ളുന്ന വികാരങ്ങളോ, ചിന്തകളോ, പ്രവൃത്തികളോ ആയവയോട് ആകര്‍ഷണം തോന്നുന്ന മനുഷ്യ കാന്തങ്ങളായി നാം പ്രവര്‍ത്തിക്കാറുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ.
ആകര്‍ഷണ നിയമം വേദപുസ്തകത്തില്‍ ഉടനീളം കാണുവാന്‍ കഴിയും. നിങ്ങള്‍ കൊടുത്താല്‍ നിങ്ങള്‍ക്ക് കിട്ടും! നിങ്ങളുടെ ദാനങ്ങള്‍ നിങ്ങളിലേക്ക് മടങ്ങി വരും, അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ (വലുതോ അഥവാ ചെറുതോ) നിങ്ങള്‍ക്കും അളന്നു കിട്ടും. (ലൂക്കോസ് 6:38).
വഞ്ചനപ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചു കൂടാ; മനുഷ്യന് വിതയ്ക്കുന്നത് തന്നെ കൊയ്യും. (ഗലാത്യര്‍ 6:7).
അവിടെ ഒരു സമാധാനപുത്രന് ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്മേല് വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. (ലൂക്കോസ് 10:6).
നിങ്ങള്‍ ആരായിരിക്കുന്നോ അത് നിങ്ങള്‍ ആകര്‍ഷിക്കും. നിങ്ങള്‍ ഒരു സമാധാന പുരുഷനോ അഥവാ സ്ത്രീയോ ആണെങ്കില്‍ നിങ്ങള്‍ സമാധാനം ആകര്‍ഷിക്കും.
നിങ്ങള്‍ നല്ലതായി മാറിയാല്‍, നല്ലത് മാത്രം നിങ്ങളുടെ ആകര്ഷണകമാകും. നിങ്ങളെ നന്നാക്കാന്‍ മറ്റുള്ളവരിലേക്ക് നോക്കുന്നതിനു പകരം, നിങ്ങളില്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുക.
"കോരസീനേ, നിനക്ക് അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു". (ലൂക്കോസ് 10:13).
കര്‍ത്താവായ യേശു പറഞ്ഞു, "കോരസീനിലും ബേത്ത്സയിദയിലും നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍, ഈ പട്ടണങ്ങള്‍ പണ്ടുതന്നെ മാനസാന്തരപ്പെടുമായിരുന്നു". ഇത് പുറത്തുകൊണ്ടുവരുന്ന വ്യക്തമായ ഒരു തത്വം എന്നത്, പട്ടണങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയണമെങ്കില്‍ ദൈവത്തിന്റെ വീര്യപ്രവൃത്തികള്‍ അവയില്‍ നടക്കേണ്ടതായിട്ടുണ്ട് എന്നതാണ്.
അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മൂന്നു മാനങ്ങള്‍ എന്തെല്ലാം?
1. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഒരു മാനം എന്നത് നിങ്ങളുടെ കണ്ണിനു മുന്പില് നിങ്ങള്‍ അത്ഭുതങ്ങളും അടയാളങ്ങളും കാണുന്നിടമാണ്.
പിന്നെ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ്: "നിങ്ങള്‍ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത്. നിങ്ങള്‍ കാണുന്നതിനെ കാണ്മാന് ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്പ്പാന് ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു". (ലൂക്കോസ് 10:23, 24).
2. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മറ്റൊരു മാനം എന്നത് നിങ്ങള്‍ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുന്നതാണ്.
ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന് പര്‍വ്വതത്തില്‍ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാല്‍ യിസ്രായേലില്‍ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു. (യെശയ്യാവ് 8:18).
3. അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും മറ്റൊരു മാനം കൂടിയുണ്ട് അത് നിങ്ങള്‍ തന്നെ ഒരു അത്ഭുതവും അടയാളവും ആയി മാറുന്നതാണ്.
യോന നിനെവേക്കാര്‍ക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രന് ഈ തലമുറയ്ക്കും [ഒരു അടയാളം] ആകും. (ലൂക്കോസ് 11:30).
മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ട് അടുക്കെ വന്നു: 'കര്‍ത്താവേ, എന്റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതില് നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പ്പിച്ചാലും എന്നു പറഞ്ഞു." (ലൂക്കോസ് 10:40).
വളരെയധികമായ ശുശ്രൂഷ വ്യതിചലനത്തിനു കാരണമാകാം.

Chapters