അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. (അപ്പൊ.പ്രവൃ 2:17-18; യോവേല്‍ 2:28-29)
നാം അവസാന ദിവസങ്ങളിലാണെന്നതിനു ഒരു സംശയവുമില്ല. അന്ത്യകാലത്തിനായുള്ള ദൈവത്തിന്റെ പദ്ധതിയില്‍ യുവാക്കളുടെ പങ്കു വലിയതാണെന്ന് ദൈവവചനം പറയുന്നു. അന്ത്യകാലങ്ങള്ക്കായുള്ള പ്രവചനം നിവര്ത്തിയിലേക്ക് വരുന്നത് അവര വെറുതെയിരുന്ന് വീക്ഷിക്കുകയല്ല, മറിച്ച് സ്വര്‍ഗ്ഗത്തിന്റെ ആലോചന നിവര്‍ത്തിക്കുന്നതിനുള്ള ദൈവത്തിന്റെ അന്ത്യകാല സൈന്യത്തിന്റെ ഒരു ഭാഗമാണ് അവര്‍. വേദപുസ്തകം പറയുന്നു, " നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും". നിങ്ങളത് കണ്ടുവോ? അതുകൊണ്ട് യ്യൌവനക്കാരിയെ, യ്യൌവനക്കാരനെ, നിങ്ങളുടെ ലിംഗഭേദം ഏതുമായികൊള്ളട്ടെ, നിങ്ങള്‍ ദൈവത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ ആകുന്നു.
നിങ്ങള്‍ വളരെ ചെറുതാണ് അതുകൊണ്ട് അന്ത്യകാലത്തിനായുള്ള ദൈവത്തിന്റെ ഉദ്ദേശത്തിന്റെ പകര്‍പ്പ് നിങ്ങളവായിച്ചിട്ടില്ലയെന്ന് ആരെല്ലാം നിങ്ങളോടു പറഞ്ഞെന്നുവന്നാലും. ദൈവം പ്രായമുള്ളവരെ മാത്രമാണ് നോക്കുന്നത് അല്ലാതെ കുട്ടികളെയല്ല, അവര്‍ ദൈവത്തിന്റെ ഈ തലമുറയിലെ ചലനങ്ങളില്അ വഗണിക്കപ്പെട്ടവര് ആകുന്നുവെന്ന് ആരെല്ലാം നിങ്ങളോടു പറഞ്ഞാലും. ദൈവം പറയുന്നു ഈ അന്ത്യകാലത്ത്, ദൈവം പകരുന്ന തന്റെ അത്ഭുതകരമായ ആത്മാവിനാല്‍ നിങ്ങള്‍ പ്രവചിക്കയും ദര്‍ശനങ്ങള്‍ കാണുകയും ചെയ്യും. ക്രിസ്തുവിന്റെ മടങ്ങിവരവിനു മുന്നോടിയായി പരിശുദ്ധാത്മാവിന്റെ വലിയൊരു പകര്ച്ചയുണ്ടാകുമെന്ന് യുവാക്കളോട് വാഗ്ദത്തം ചെയ്തിരിക്കുന്നു.
ആത്മാവിന്റെ പകര്‍ച്ച മുഖാന്തിരം, ആത്മീക ദര്‍ശനങ്ങളിലും സ്വപ്നങ്ങളിലും ഉണ്ടാകുന്ന വളര്‍ച്ചയ്ക്ക് നിങ്ങള്‍ സാക്ഷികള്‍ ആകും. ദൈവത്തിന്റെ പദ്ധതി വെളിപ്പെടുവാനും എതിരാളിയുടെ തന്ത്രങ്ങള്‍ തുറന്നുക്കാട്ടുവാനും എന്താണോ ആവശ്യമായിരിക്കുന്നത് അത് നിങ്ങള്‍ക്കുണ്ടാകും. ഈ അവസാന ദിവസങ്ങളില്‍, അതിവിദൂര ഭാവിയിലേക്ക് നോക്കുവാന്‍ നിങ്ങളുടെ കണ്ണുകളെ ശക്തീകരിക്കുവാനും ഇന്നത്തെ ദൈവീക ഉദ്ദേശത്തോടു മനുഷ്യത്വവും ചേര്‍ക്കുവാനും ദൈവം നിങ്ങളെ തയ്യാറാക്കുന്നു.
ഉദാഹരണത്തിന്, 1 ശമുവേല്‍ 3:1-4, 10-11 വരെ വേദപുസ്തകം പറയുന്നു, "ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്ത് യഹോവയുടെ വചനം ദുർലഭമായിരുന്നു; ദർശനം ഏറെ ഇല്ലായിരുന്നു. ആ കാലത്ത് ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാൺമാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു. ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിനു മുമ്പേ ചെന്നു കിടന്നു. യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്ന് അവൻ വിളികേട്ട് ഏലിയുടെ അടുക്കൽ ഓടിച്ചെന്ന്: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും".
വേദപുസ്തകം പറയുന്നു ദര്‍ശനങ്ങള്‍ ഇല്ലായിരുന്നു. ആ കാലത്തെ പുരോഹിതനായിരുന്ന ഏലിയുടെ ശാരീരിക കണ്ണുകളും മങ്ങിതുടങ്ങിയിരുന്നു. യിസ്രായേല്‍ മുഴുവനും ക്രമക്കേടില്‍ ആയിരുന്നു. ദേശത്തിനായുള്ള ദൈവത്തിന്റെ പദ്ധതിയും ഉദ്ദേശവും ആര്‍ക്കും അറിയില്ലായിരുന്നു. ഓരോരുത്തവരും തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തു, എന്നാല്‍ ദൈവം തക്കസമയത്ത് വെളിപ്പെട്ട് മറ്റുള്ളവര്‍ കാണുന്നതിലും അപ്പുറമുള്ളത് കാണുവാന്‍ കഴിയുന്ന ഒരു ചെറുപ്പക്കാരനെ വിളിക്കുന്നു. ദൈവം ശമുവേലിനെ വിളിച്ച് തന്റെ ഉദ്ദേശവും ആലോചനയും അവനു വെളിപ്പെടുത്തുന്നു. വരുവാനുള്ള വര്‍ഷങ്ങളില്‍ താന്‍ യിസ്രായേലില്‍ ചെയ്യുവാന്‍ പോകുന്ന സകല കാര്യങ്ങളും ദൈവം അവനോടു പറഞ്ഞു. അടുത്തദിവസം, വാര്‍ദ്ധക്യത്തിലുള്ള ഏലി യഹോവ എന്താണ് പറഞ്ഞതെന്ന് ശമുവേലിനോട് ചോദിച്ചു. ഇതാണ് ആത്മാവിന്റെ പകര്‍ച്ച ചെയ്യുന്നതായ കാര്യം. തങ്ങളുടെ കുടുംബങ്ങള്‍ക്കായും ദേശങ്ങള്‍ക്കു വേണ്ടി പോലും ദൈവത്തിങ്കല്‍ നിന്നും കേള്‍ക്കുവാന്‍ ഇത് യ്യൌവനക്കാരേയും കുഞ്ഞുങ്ങളേയും പ്രാപ്തമാക്കും.
ഡോക്ടര്‍മാരുടേയും, രാഷ്ട്രീയക്കാരുടെയും, അതേ, ജനിക്കുന്നതിനു മുമ്പ് കുഞ്ഞുങ്ങളെ നശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭവതികളായ അമ്മമാരുടേയും കണ്ണുകളെ ശത്രു കുരുടാക്കിവെച്ചിരിക്കുന്നതിലഅത്ഭുതപ്പെടാനില്ല. അങ്ങനെയുള്ള ശക്തമായ വാഗ്ദത്തം ഉള്ളതുകൊണ്ട്, നമ്മുടെ സമയത്തെ യ്യൌവനക്കാര് ശത്രുവില്‍ നിന്നും വളരെ നിഗൂഢവും തന്ത്രപരവുമായ ആക്രമണങ്ങള്‍ അനുഭവിക്കുന്നതില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ?
യ്യൌവനക്കാരുടെ ദൈവവുമായുള്ള ബന്ധത്തെ തടസ്സപ്പെടുത്തുന്നതിലൂടെ, ദൈവത്തിന്റെ വചനം കേള്‍ക്കുന്നതില്‍ നിന്നും അവരുടെ ചെവി അടച്ചുക്കളയുന്നു. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ആസക്തിയാല്‍ അവരെ ബന്ധിക്കുന്നതില്‍ കൂടി, പരിശുദ്ധാത്മാവിന്റെ സമാധാനവും സന്തോഷവുമായ സാന്നിധ്യം അനുഭവിക്കുന്നതില്‍ നിന്നും അവരെ തടയുന്നു. മത്സരികളായി അവരെ നിര്‍ത്തുന്നതിലൂടെ, അവരുടെ മാതാപിതാക്കള്‍ക്ക് അവരോടുള്ള സ്നേഹം അനുഭവിക്കുന്നതില്‍ നിന്നും പൈശാചീക ശക്തികള്‍ അവരെ തടഞ്ഞുവെക്കുന്നു. എന്നാല്‍ സ്വതന്ത്രമാകുവാനുള്ള സമയമാണിത്. ദൈവത്തിന്റെ ആത്മാവ് അളവുകൂടാതെ ശരിയായ വിധത്തില്‍ അവരുടെമേല്‍ പകരേണ്ടതിനു ഈ യ്യൌവനക്കാരെ ദൈവത്തിന്റെ ബലമുള്ള കരത്തിന്‍കീഴില്‍ ഏല്പിച്ചുകൊണ്ട് അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനുള്ള സമയമാണിത്. അപ്പോള്‍, ശമുവേലിനെപ്പോലെ, അവരും എഴുന്നേറ്റു തങ്ങളുടെ തലമുറയില്‍ മറ്റുള്ളവര്‍ക്ക് വഴി കാണിക്കുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ഈ യ്യൌവനക്കാര്ക്ക് വേണ്ടിയുള്ള അങ്ങയുടെ ആത്മാവിന്റെ വാഗ്ദത്തങ്ങള്ക്കായി അങ്ങേയ്ക്ക് നന്ദി പറയുന്നു. അവരുടെമേലുള്ള നരകത്തിന്റെ സകല പിടികളും പൊട്ടിപോകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെമേലുള്ള പിശാചിന്റെ സകല തന്ത്രങ്ങളും നശിച്ചുപോകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആത്മാവിന്റെ പകര്‍ച്ചയിലൂടെ, അവര്‍ ദര്‍ശനങ്ങളെ കാണുകയും, തങ്ങളുടെ കാലഘട്ടത്തിനു വേണ്ടിയുള്ള അങ്ങയുടെ ഉദ്ദേശങ്ങള്‍ അവര്‍ മനസ്സിലാക്കുകയും ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക● എന്താണ് പ്രാവചനീക ഇടപെടല്‍?
● ശപഥാർപ്പിത വസ്തുക്കള എടുത്തുകൊണ്ട് പോകുക
● ദിവസം 21: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്റെ 7 ആത്മാക്കള്‍
● അമാനുഷീകതയിലേക്കുള്ള പ്രവേശനം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #15
അഭിപ്രായങ്ങള്‍