എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍ നിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. (യെശയ്യാവ് 11:1)
ദാവീദിന്റെ പിതാവായിരുന്ന യിശ്ശായിയുടെ കുറ്റിയില്‍ നിന്നാണ് അവന് വരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ദാവീദിനെ പരാമര്‍ശിക്കാതെ യിശ്ശായിയെ പരാമര്‍ശിക്കുന്നത്. കാരണം ഇമ്മാനുവേല്‍ വരുന്നത് ഒരു രാജാവിനെപോലെയല്ല, കുറഞ്ഞത് തുടക്കത്തിലെങ്കിലും. മറിച്ച് യിശ്ശായി സാധുവായ ഒരു ഇടയനായി ജീവിച്ചതുപോലെ, ബെത്ലെഹെമിലെ ഒരു സാധുവായ ബാലകനായാണ് ഇമ്മാനുവേല്‍ വരുന്നത്.
അവന്റെമേല്‍ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ. (യെശയ്യാവ് 11:2).
മുകളിലെ വാക്യത്തില്‍ പരിശുദ്ധാത്മാവിന്റെ ഏഴുവിധ ശുശ്രൂഷയെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു.
ഏഴു വ്യത്യസ്ത നിറങ്ങള്‍ പ്രതിഫലിപ്പിച്ചു വെളിച്ചം രൂപീകരിക്കുന്ന ഒരു സ്ഫടികത്തെപോലെ, നമ്മുടെ കര്‍ത്താവും എല്ലാ വൈവിധ്യങ്ങളിലും വെളിപ്പെടുന്നു, എന്നാല്‍ ആത്മാവിന്റെ ഐക്യമായ പ്രവര്‍ത്തനങ്ങളിലാണ്.
ആത്മാവിനെ വിശദീകരിക്കാന്‍ വേണ്ടി ഈ ഏഴു ആത്മാക്കളുടെ കാര്യം മാത്രമല്ല നമുക്ക് പറയുവാന്‍ കഴിയുന്നത്, എന്നാല്‍ ഏഴു സ്വഭാവങ്ങള്‍ തിരഞ്ഞെടുത്തതിലൂടെ, ആത്മാവിന്റെ മുഴുവന്‍ അളവും മിശിഹായില്‍ സന്നിഹിതമായിരുന്നു എന്ന് യെശയ്യാവ് പറയുന്നു.
വെളിപ്പാടില്‍ കാണുന്ന സിംഹാസന സ്ഥലത്തിന്റെ രംഗത്തിനു സമാനമായി.
വെളിപ്പാട് 4:5, സിംഹാസനത്തില്‍നിന്നും മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അവന് കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല. (യെശയ്യാവ് 11:3).
സാധാരണ മനുഷ്യര്‍ക്കു കാണുവാനും കേള്‍ക്കുവാനും കഴിയുന്ന പരിതിയില്‍ നിന്നുകൊണ്ട് ന്യായപാലനം ചെയ്യുന്നതിനു പകരം, അവന് പൂര്‍ണ്ണ നീതിയോടെ ന്യായപാലനം നടത്തുന്നു.
തന്റെ വായ് എന്ന വടികൊണ്ട് അവന് ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. (യെശയ്യാവ് 11:4).
ആളുകളുടെമേല്‍ ഊതുന്നതിനുള്ള ഒരു വേദഭാഗമായിരിക്കുമോ ഇത്?
യഹോവയുടെ ഭത്സനത്താല്‍, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാല്‍ കടലിന്റെ ചാലുകള്‍ കാണായ് വന്നു, ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു. (2 ശമുവേല്‍ 22:16).
ദൈവത്തിന്റെ ആത്മാവിനു ശ്വാസത്തില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ കഴിയും, യേശുവും അങ്ങനെ ചെയ്തതായിട്ടു കാണുവാന്‍ സാധിക്കുന്നു.
ഇങ്ങനെ പറഞ്ഞശേഷം അവന് അവരുടെമേല്‍ ഊതി അവരോട്: പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിന്‍. (യോഹന്നാന് 20:22).
ഇപ്പോള്‍ ആരും മൈക്രോഫോണില്‍ കൂടി ഊതേണ്ടതായ ആവശ്യമില്ല. കര്‍ത്താവായ യേശു മൈക്രോഫോണില്‍ കൂടി ശ്വാസം ഊതുകയല്ലായിരുന്നു.
നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും (യെശയ്യാവ് 11:5)
നീതിയും വിശ്വസ്തതയും നിങ്ങളുടെ നടുക്കെട്ടും അരക്കച്ചയും ആയിരിക്കുമ്പോള്‍, ആ ഭാഗത്ത് പിശാചിന്റെ ആക്രമണവും ഉണ്ടാകും.
എഫെസ്യര്‍ 6-ാം അദ്ധ്യായം ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗത്തെ കുറിച്ച് സംസാരിക്കുന്നു.
"ചെന്നായ് കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കൊലാട്ടു കുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോല്‍ തിന്നും" (യെശയ്യാവ് 11:6-7)
ചെന്നായ്, കുഞ്ഞാട്, പുള്ളിപ്പുലി, കൊലാട്ടു കുട്ടി, പശുക്കിടാവ്,ബാലസിംഹം,തടിപ്പിച്ച മൃഗം ഇവയെല്ലാം ഒരുമിച്ചു കിടക്കുന്നു - വേട്ടക്കാരും ഇരയും ഒത്തൊരുമിച്ചു സഹവാസം ചെയ്യുന്നു. മറ്റു മൃഗങ്ങളുടെ മാംസം ഭക്ഷിച്ചു ജീവിക്കുന്നത് മൃഗങ്ങള്‍ നിര്‍ത്തിക്കളഞ്ഞു; അവ ഒരിക്കലും ഇനി മാംസഭോജികള്‍ അല്ല. അവകള്‍ പുല്ലു മാത്രം ഭക്ഷിക്കുന്ന അവസ്ഥയിലേക്ക് മടങ്ങിപോകുന്നു - അവ ആദ്യമായി സൃഷ്ടിക്കപ്പെട്ടതുപോലെ ആയി. മിശിഹായുടെ സഹസ്രാബ്ദ വാഴ്ചയിലെ രംഗമായിരിക്കും ഇത്.
വീഴ്ചയുടെ എല്ലാ പ്രത്യാഘാതങ്ങളും നേര്വിപരീതമായതായി തോന്നുന്നു മാത്രമല്ല ഏദെനില്‍ നിലനിന്നിരുന്ന സാഹചര്യത്തിലേക്ക് ഒരു മടക്കവും ഉണ്ടാകുന്നു.
സൃഷ്ടിയുടെ ഈ പുതുക്കപെട്ട അവസ്ഥ ദൈവത്തിന്റെ സകല പര്‍വ്വതങ്ങളിലും ഉണ്ടാകുമെന്ന് യെശയ്യാവ് പറയുന്നു. ദൈവവചനത്തില്‍, ഒരു രാജ്യത്തെ ചിത്രീകരിക്കുവാന്‍ വേണ്ടിയുള്ള ഏറ്റവും അനുയോജ്യമായ അലങ്കാരമാണ് പര്‍വ്വതം. ഇതിനായുള്ള ഏറ്റവും അറിയാവുന്ന ഉദാഹരണം ദാനിയേല്‍ 2 ല്‍ കാണുവാന്‍ സാധിക്കും (ദാനിയേല്‍ 2:31-35, 44 വായിക്കുക).
മുമ്പോട്ടു പോകുമ്പോള്‍, രാജ്യത്തിന്റെ ചലനത്തെകുറിച്ച് നാം പഠിക്കുന്നു.
10 "അന്നാളില്‍ വംശങ്ങള്‍ക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചു വരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
11 അന്നാളില്‍ കര്‍ത്താവ് തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്വാന് രണ്ടാം പ്രാവശ്യം കൈ നീട്ടും.
12 അവന് ജാതികള്‍ക്ക് ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളില്‍നിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ അസഹ്യപ്പെടുത്തുന്നവര് ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. (യെശയ്യാവ് 11:10-13).
ലോകത്തിലുള്ള ദൈവത്തിന്റെ സാന്നിധ്യം ആളുകള്‍ ക്രിസ്തുവിനെ അന്വേഷിക്കേണ്ടതിനായി യെരുശലേമിലേക്ക് ഒഴുകുവാന്‍ കാരണമായി.
വടക്കേ രാജ്യമായ യിസ്രായേലിനെ പ്രതിനിധീകരിക്കുവാന്‍ വേണ്ടിയാണ് എഫ്രയീമിനെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കാരണം ദൈവത്തെ എതിര്‍ക്കുന്നതിലും യെഹൂദായെ എതിര്‍ക്കുന്നതിലും ഇതിനു ചരിത്രപരമായ ഒരു പങ്കുണ്ട്.
യഹോവ മിസ്രയീം കടലിന്റെ (ചെങ്കടലിന്റെ പടിഞ്ഞാറേ നാല്ക്കവല) നാവിന് ഉന്മൂലനാശം വരുത്തും; അവന് ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ (നൈല്‍) മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും. (യെശയ്യാവ് 11:15).
ചെങ്കടലിന്റെ പടിഞ്ഞാറേ നാല്ക്കവല - സൂയസ് കനാല്‍ ആണ്
ലോകത്തിലെ കപ്പലുകള്‍ വാണിജ്യാവശ്യത്തിനുവേണ്ടി സഞ്ചരിക്കുന്ന പ്രധാനപ്പെട്ട അന്തര്‍ദേശീയ കപ്പല്‍പാതയാണ് സൂയസ് കനാല്‍. 1864 ലാണ് സൂയസ് കനാല്‍ നിര്‍മ്മിച്ചത്, അത് കിഴക്കേ ആഫ്രിക്കയിലേക്കും, തെക്ക് കിഴക്ക് ഏഷ്യയിലേക്കും, ഓഷ്യാനിയലേക്കും പുതിയ പാതയാകേണ്ടതിനു യൂറോപ്പ് വരെ തുറന്നിരിക്കുന്നു. ഈ കനാല്‍ ഉപയോഗിക്കുന്നതിലൂടെ ആഫ്രിക്ക മുഴുവനും ചുറ്റുന്നതിനു പകരമായി, 6000 ത്തോളം മയിലുകള്‍ ലാഭിക്കുവാന്‍ സാധിക്കും.
കപ്പലുകള്‍ക്ക് ലഭിച്ച ഈ പ്രധാനപ്പെട്ട മാറ്റം, അവരുടെ പ്രകടനത്തേയും ലാഭത്തേയും രണ്ടു മടങ്ങും മൂന്നു മടങ്ങുമായി വര്‍ദ്ധിപ്പിച്ചു, പ്രത്യേകിച്ച് എണ്ണ ടാങ്കുകള്‍ക്ക്. സൂയസ് കനാല്‍ 100 മയിലുകള്‍ നീളമുള്ളതും മെഡിറ്ററേനിയന്‍ കടലിനേയും ചെങ്കടലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതുമാണ്. ഇവിടെയായിരുന്നു യിസ്രായേല്‍ മക്കള്‍ പാര്‍ത്തിരുന്ന മിസ്രയീമിലെ ഗോശെന്‍ ദേശം.
നമ്മുടെ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനു മുമ്പ് സൂയസ് കനാല്‍ വറ്റിപോകുവാനുള്ള സാദ്ധ്യതയും ഉണ്ട്.

1. യഹോവയുടെ ആത്മാവ്
2. ജ്ഞാനത്തിന്റെ ആത്മാവ്
3. വിവേകത്തിന്റെ ആത്മാവ്
4. ആലോചനയുടെ ആത്മാവ്
5. ബലത്തിന്റെ ആത്മാവ്
6. പരിജ്ഞാനത്തിന്റെ ആത്മാവ്
7. യഹോവാഭക്തിയുടെ ആത്മാവ്

Chapters