english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 10
ബൈബിൾ വ്യാഖ്യാനം

അധ്യായം 10

Book / 22 / 1980 chapter - 10
449
ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്‍റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാര്‍ തങ്ങള്‍ക്കു കൊള്ളയായിത്തീരുവാനും അനാഥന്മാരെ തങ്ങള്‍ക്ക് ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവര്‍ക്കും അനര്‍ത്ഥം എഴുതി വയ്ക്കുന്ന എഴുത്തുകാര്‍ക്കും അയ്യോ കഷ്ടം! സന്ദര്‍ശന ദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങള്‍ ആരുടെ അടുക്കല്‍ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങള്‍ എവിടെ വച്ചുകൊള്ളും? (യെശയ്യാവ് 10:1-3).

'അയ്യോ' എന്ന പദത്തിന്‍റെ അര്‍ത്ഥം ന്യായവിധി എന്നാണ്. നീതികെട്ട ചട്ടം നിയമിക്കുന്നവര്‍ക്ക് എതിരായി ഒരു ന്യായവിധി വരുന്നുണ്ടെന്ന് പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിക്കുന്നു. ഓരോ രാജ്യത്തിലുമുള്ള നിയമനിര്‍മ്മിതാക്കള്‍ക്കുള്ള ഒരു വചനമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ ശമര്യയോടും അതിലെ മിഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ? (യെശയ്യാവ് 10:11). 

അശൂര്യര്‍ തീരുമാനിച്ചു യെരുശലേമിന് ശമര്യയെക്കാള്‍(യിസ്രായേലിന്‍റെ തലസ്ഥാനം) വ്യത്യാസം ഇല്ലായെന്ന് എന്നാല്‍ മാറ്റത്തിന്‍റെ ഒരു ലോകം അവിടെ ഉണ്ടായിരുന്നു. ശമര്യ വിഗ്രഹാരാധനയുടെ ഒരു സ്ഥലമായിരുന്നു എന്നാല്‍ യെരുശലേം അന്നും ഇന്നും ദൈവത്തിന്‍റെ വിശുദ്ധ നഗരമാണ്.

ഭൂമിയിലെ എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് എന്ന് സങ്കല്പിച്ച തെറ്റിലൂടെ അവര്‍ പാപം ചെയ്തു. അതേ തെറ്റ് ഇന്ന് നാമും ചെയ്യുവാന്‍ സാധ്യതയുണ്ട്. ഇന്നത്തെ യിസ്രായേലിലെ ഭരണാധികാരികള്‍ ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിലല്ല ജീവിക്കുന്നത് എങ്കിലും, ആ രാജ്യം ദൈവത്തിനു പ്രത്യേകതയുള്ളതാണ്.

അതുകൊണ്ടു കര്‍ത്താവ് സീയോന്‍ പര്‍വതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്‍റെ അഹങ്കാരത്തിന്‍റെ ഫലത്തേയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദര്‍ശിക്കും. (യെശയ്യാവ് 10:12).

നിങ്ങള്‍ക്ക്‌ വേണ്ടിയുള്ള ഒരു പ്രവചന വചനം:
ദൈവം തന്‍റെ ലോകത്തില ശുദ്ധീകരണം (വിശുദ്ധീകരണം) നിങ്ങളില്‍ പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍, ദൈവം നിങ്ങളുടെ ശത്രുക്കളെ ശിക്ഷിക്കുവാന്‍ ഇടയാകും (നിങ്ങളുടെ ഇന്നത്തെ നാശത്തിനു കാരണമായ ശക്തികള്‍). 

ഈ വാക്യത്തില്‍, ദൈവം അശ്ശൂരിന്മേല്‍ നാടകീയവും സമഗ്രവുമായ ഒരു ന്യായവിധി പ്രഖ്യാപിക്കുന്നു. രാജ്യത്തിനു എതിരായുള്ള അശ്ശൂരിന്‍റെ തന്നെ സ്വന്തം ചിന്തകളും വാക്കുകളും ന്യായവിധിയില്‍ നില്‍ക്കുവാന്‍ അനുവദിച്ചുകൊണ്ട് അവന്‍ ആരംഭിക്കുന്നു.

ശ്രദ്ധിക്കുക, കര്‍ത്താവ് ഫലങ്ങളിന്മേല്‍ [ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍] ന്യായവിധി ചുമത്തും.
പ്രാര്‍ത്ഥന: പിതാവേ, എന്‍റെ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും അങ്ങയുടെ ദൃഷ്ടിയില്‍ ശരിയായിരിക്കേണമേ കര്‍ത്താവേ.

അവന്‍ പറയുന്നു:
"എന്‍റെ കൈയുടെ ശക്തികൊണ്ടും എന്‍റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു". (യെശയ്യാവ് 10:13). 


പ്രാഥമീകമായ രണ്ടു കാരണങ്ങളാലാണ് ദൈവത്തിന്‍റെ ന്യായവിധി അശ്ശൂരിന്മേല്‍ വന്നത്:
ഒന്നാമത്, അവര്‍ തങ്ങളുടെ വിജയങ്ങള്‍ അവരുടെ തന്നെ ശക്തിയാലും ജ്ഞാനത്താലും ആണെന്ന് ആരോപിക്കുന്നു.
  •  സംഖ്യാപരമായ ശക്തിയിലും സൈന്യത്തിന്‍റെ ബലത്തിലും
  • അതുപോലെ മാനുഷീക ജ്ഞാനത്തിനായി അവരുടെ പുസ്തകശാലയിലും ബുദ്ധിജീവികളിലും
രണ്ടാമതായി, അവര്‍ അവരുടെ ജയത്തെ, മറ്റു രാജ്യങ്ങളെ കൊള്ളയടിച്ച് അവര്‍ ധാരാളമായി സമ്പാദിച്ച തങ്ങളുടെ സമ്പത്തിന്മേല്‍ ചുമത്തുന്നു.

വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോട് ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടിപൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോല്‍ പൊന്തിക്കുന്നതുപോലെയും ആകുന്നു. (യെശയ്യാവ് 10:15)

ദൈവം പറയുന്നു, ഉപകരണത്തിനു അതിന്‍റെ ശക്തിയില്‍ പുകഴുവാന്‍ കഴിയുമോ?
ഒരു കൈ അതിനെ എടുത്ത് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് അതിനു ശക്തി ഉണ്ടാകുന്നത്. ഇതിന്‍റെ ശക്തി ആ കൈയുടെ ബലത്തിന്‍റെ നേരേയുള്ള അനുപാതത്തില്‍ ആയിരിക്കും. 

അശ്ശൂര്‍ ഒരു കോടാലി പോലെയോ അഥവാ ഈര്‍ച്ചവാള്‍ പോലെയോ അല്ലെങ്കില്‍ വടി പോലെയോ അഥവാ കോല്‍ പോലെയോ ആകുന്നു. യജമാനന്‍ തീരുമാനിച്ചതാണ് അത് ചെയ്യേണ്ടത്. ആ ഉപകരണം അതിന്‍റെ പ്രവര്‍ത്തിയുടെ ഖ്യാതി എടുക്കുവാന്‍ ആരംഭിക്കുമെങ്കില്‍, അതിനെ ഉപയോഗപ്പെടുത്തുന്ന യജമാനനെ വേദനിപ്പിക്കയാണ് ചെയ്യുന്നത്. അശ്ശൂര്‍ അവരുടെ ശക്തിയെകുറിച്ച് ഉറപ്പും നിഗളവും ഉള്ളവര്‍ ആയിരുന്നു, അതുകൊണ്ട് ദൈവം അവരുടെ ശക്തി എടുത്തുകളഞ്ഞു. (യെശയ്യാവ് 37:35-36 നോക്കുക).

അത് ഒരു രോഗി ക്ഷയിച്ചു പോകുന്നതുപോലെയിരിക്കും. (യെശയ്യാവ് 10:18). 

അന്നാളില്‍ അവന്‍റെ ചുമടു നിന്‍റെ തോളില്‍നിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തില്‍നിന്നും നീങ്ങിപോകും; പുഷ്ടിനിമിത്തം(അഭിഷേകം) നുകം തകര്‍ന്നുപോകും. (യെശയ്യാവ് 10:27).


മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം, അഭിഷേകത്തെ ചുമടു നീക്കുന്ന, നുകത്തെ തകര്‍ക്കുന്ന ദൈവത്തിന്‍റെ ശക്തിയായി നിര്‍വചിക്കുന്നു. അഭിഷേകമാണ് ദൈവജനത്തെ വിടുവിക്കുന്നതും പീഡിതന്മാരെ സ്വതന്ത്രരാക്കുകയും ചെയ്യുന്നത്.

കാളയുടെ കഴുത്തിനു ചുറ്റും ഒരു നുകം വെക്കുന്നു അങ്ങനെ അവയെ എളുപ്പത്തില്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. എന്നിരുന്നാലും, സ്വതന്ത്രമായി ചലിക്കുവാനുള്ള കാളയുടെ ശേഷിയെ ഇത് പരിമിതപ്പെടുത്തുന്നു. ഒരു കാള ലക്ഷ്യത്തില്‍ നിന്നും വഴിമാറി പോകുവാനുള്ള ലക്ഷണം കാണിക്കുമ്പോള്‍, അവയെ വീണ്ടും ശരിയായ വഴിയ്ക്ക് കൊണ്ടുവരുവാന്‍ നുകം ഉപയോഗിക്കുന്നു.

കാളയ്ക്ക് ഒരുപാടു ബലം ഉണ്ടെങ്കില്‍ പോലും, ഇതിന്‍റെമേല്‍ ഉള്ള നുകം നിമിത്തം അതിനു പൂര്‍ത്തിയാക്കേണ്ട ലക്ഷ്യം ചെയ്യുവാന്‍ കഴിയാതെ വരുന്നു. നിങ്ങള്‍ ഒരുപക്ഷേ അറിയാതെ തന്നെ ഒരു നുകത്തിന്‍ കീഴില്‍ ജീവിക്കുന്നത് തികച്ചും സാധ്യമായ ഒന്നാണ്. 

നിങ്ങളുടെ സാഹചര്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക്‌ എന്തുകൊണ്ട് മുന്നേറുവാന്‍ കഴിയുന്നില്ല അഥവാ എന്തുകൊണ്ടാണ് സകലവും തീവ്രമായ ഒരു യുദ്ധമായി തോന്നുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതിന്‍റെ കാരണം, നിങ്ങള്‍ ഒരു നുകത്തിനാല്‍ പുറകോട്ടു പിടിച്ചുവെക്കപ്പെടുകയാണ്. ദാരിദ്ര്യം, ദൌര്‍ലഭ്യത, ശരിയായി കൊണ്ടിരിക്കുന്നു എന്നീ പദപ്രയോഗങ്ങളാലാണ് ഒരു നുകം പ്രതിനിധാനം ചെയ്യുന്നത്. 

നിങ്ങളുടെമേല്‍ സംസാരിക്കപ്പെട്ട നിഷേധാത്മകമായ വാക്കുകളുടെ ഫലത്താല്‍ നിങ്ങളെത്തന്നെ ക്ഷയിപ്പിക്കുവാന്‍ നിങ്ങള്‍ അനുവദിക്കുമ്പോള്‍, ആ വാക്കുകള്‍ ഒരു നുകമായി മാറുന്നു. പ്രവാചകനായ യെശയ്യാവ് പറഞ്ഞിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഒരു പ്രഖ്യാപനം നടത്തണം; "എന്‍റെ മേലുള്ള അഭിഷേകം സകല നുകത്തേയും ചുമടുകളെയും തകര്‍ക്കുന്നു".

"ഞാന്‍ അഭിഷിക്തനാണ്" എന്ന് നിങ്ങള്‍ പറയുന്ന ഓരോ സമയത്തും ചങ്ങലകള്‍ തകര്‍ക്കപ്പെടുന്നു, കാരണം അതിനെ തകര്‍ക്കുവാനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്‌. ഭയത്തെ ഇല്ലാതാക്കണം. നിരാശയുടെ അവസ്ഥ അവസാനിക്കണം. അപ്പോള്‍ സൌഖ്യം ഉണ്ടാകും. വിശ്വാസവും ബലവും വരുവാന്‍ ഇടയാകും. നുകത്തെ തകര്‍ക്കുന്ന, ചുമടുകളെ നീക്കുന്ന ദൈവത്തിന്‍റെ ശക്തിയില്‍ കൂടെ നിങ്ങള്‍ സ്വാതന്ത്ര്യം കണ്ടെത്തും!

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 20
  • അധ്യായം 21
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ