മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു. (യെശയ്യാവ് 15:1).
മോവാബിനും, മറ്റു പട്ടണങ്ങള്‍ക്കും എതിരായി വരുവാന്‍ പോകുന്ന ന്യായവിധിയെ സംബന്ധിച്ച് ദൈവം പ്രഖ്യാപനം നടത്തി. പ്രവചനം അനുസരിച്ച്, മോവാബ്യരുടെ നശീകരണം അശ്ശൂര്‍ ഭരണാധികാരിയാല്‍ ആരംഭിക്കുകയും, ബാബിലോണ്യ ഭരണാധികാരികളാല്‍ അത് പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു.
ആര് - മോവാബിലെ പ്രധാന പട്ടണം
കീര്‍ - മോവാബിലെ മറ്റൊരു പ്രമുഖമായ പട്ടണം.
യിരെമ്യാവ് 48ലും മോവാബിന്റെ ന്യായവിധിയെ കുറിച്ചുള്ള പ്രവചനം കാണുവാന്‍ സാധിക്കുന്നു മാത്രമല്ല അതിന്റെ കാരണവും കൊടുത്തിരിക്കുന്നു. "മോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിൻമീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ മണം പൊയ്പോയിട്ടുമില്ല. ആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാട്; അവർ അവനെ പകർന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടച്ചുകളകയും ചെയ്യും". (യിരെമ്യാവ് 48:11-12).
നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി; ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു. (യെശയ്യാവ് 15:6).
ജലാശയങ്ങള്‍ - നനവുള്ള നിലങ്ങള്‍ നല്ല ഫലഭുയിഷ്ഠമായിരിക്കും, അവിടെയാണ് സാധാരണയായി ആളുകള്‍ വസിക്കുന്നത്, എന്നാല്‍ ഇപ്പോള്‍ അതും വിജനമായതും ആരും വസിക്കുവാന്‍ ഇല്ലാത്തതും ആയിരിക്കുന്നു.
മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും. (യെശയ്യാവ് 15:9).
യെശയ്യാവ് 15:9 ലെ പ്രവചനം സൂചിപ്പിക്കുന്നത്, രാത്രിയില്‍ ഉണ്ടാകുന്ന ആക്രമണത്തില്‍ നിന്നുള്ള ന്യായവിധി, ദൈവത്തിന്റെ ന്യായവിധിയുടെ പദ്ധതി നിറവേറ്റുന്നില്ലെങ്കില്‍, മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ദൈവം ഒരു സിംഹത്തെ വരുത്തുവാന്‍ ഇടയാക്കും. ദൈവത്തിന്റെ ന്യായവിധിയുടെ പദ്ധതിയെ പൂര്‍ത്തീകരിക്കുവാന്‍ ദൈവം ദൃഢനിശ്ചയം ഉള്ളവനാണെന്നും, സാഹചര്യം എന്തുതന്നെയായാലും, തന്റെ ദൈവീകമായ നീതി ജയിക്കുന്നുവെന്ന് ദൈവം ഉറപ്പുവരുത്തുമെന്നും ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി ഈ വേദഭാഗം നിലക്കൊള്ളുന്നു
Chapters