ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്ക്കീയാവ് എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. (യെശയ്യാവ് 1:1).
ആമോസിന്‍റെ മകനായ യെശയ്യാവ് (യെശയ്യാവ് 1:1). യെശയ്യാവിന്‍റെ പിതാവ് ആമോസ് ആയിരുന്നു. യെശയ്യാവ് എന്ന പദത്തിന്‍റെ അര്‍ത്ഥം രക്ഷ ദൈവത്തിന്‍റെതാകുന്നു എന്നാണ്.
കാള തന്‍റെ ഉടയവനെയും കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല. (യെശയ്യാവ് 1:3).
ഒരു മൃഗവും ഒരിക്കലും ദൈവത്തോടു അനുസരണക്കേട് കാണിക്കുകയോ, അവനെതിരായി മത്സരിക്കയോ, അഥവാ ഓരോ മനുഷ്യരും ചെയ്യുന്ന രീതിയില്‍ അവന്‍റെ അധികാരത്തോടു പോരാടുകയോ ചെയ്തിട്ടില്ല.
നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്‍റെ കണ്ണു മറച്ചുകളയും; നിങ്ങൾ എത്രതന്നെ പ്രാർഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. (യെശയ്യാവ് 1:15).
കൈ നമ്മുടെ പ്രവര്‍ത്തികളെയാണ് സൂചിപ്പിക്കുന്നത്. നമുക്ക് എല്ലാ നല്ല കാര്യങ്ങളും സംസാരിക്കുവാന്‍ സാധിക്കും, എന്നാല്‍ നമ്മുടെ പ്രവര്‍ത്തികള്‍ നമ്മുടെ വാക്കുകളുമായി ചേരുന്നില്ലയെങ്കില്‍, അത് വെറുമൊരു സംസാരം മാത്രമായി അവശേഷിക്കും. പ്രവര്‍ത്തിയുടെ പിന്തുണയില്ലാത്ത കേവലം വാക്കുകളില്‍ ദൈവത്തിനു താല്‍പര്യമില്ല. ഇങ്ങനെയുള്ള പ്രാര്‍ത്ഥനകളാണ് ദൈവം കേള്‍ക്കാത്തത്.
നന്മ ചെയ്‍വാൻ പഠിപ്പിൻ (യെശയ്യാവ് 1:17).
നന്മ ചെയ്യുക എന്നത് നമുക്ക് സ്വാഭാവീകമായി വരികയില്ല; എന്നാലും നാം നന്മ ചെയ്യുവാന്‍ പഠിക്കണം. ആദാമില്‍ നിന്നും നമുക്ക് പാരമ്പര്യമായി ലഭിച്ച വീണുപോയ ആ പ്രകൃതം ഉള്ളതുകൊണ്ട് മോശമായ കാര്യങ്ങള്‍ ചെയ്യുന്നത് സ്വാഭാവീകമായും നമ്മില്‍ നിന്നും വരും.

Join our WhatsApp Channel
Chapters