9ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു. 10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല. (യെശയ്യാവ് 13:9-10).
വെളിപ്പാട് 8:8-9, 12 വാക്യങ്ങളില്‍ പ്രവചിച്ചിരിക്കുന്ന സംഭവത്താല്‍ അത്തരമൊരു സംഭവം എളുപ്പത്തില്‍ സംഭവിക്കാം.
8രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്ക് എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. 9സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്ന് ചേതം വന്നു. 12 നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ബാധ തട്ടി; അവയിൽ മൂന്നിലൊന്ന് ഇരുണ്ടുപോയി, രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
ആകാശത്തില്‍ നിന്ന് വീണു ഭൂമിയില്‍ പതിക്കുന്നതായ 'തീ കത്തുന്ന വൻമലപോലെയൊന്നു' എന്നത് ഭൂമിയില്‍ പതിക്കുന്ന ഒരു വലിയ ഉല്‍ക്കയോ വാല്‍നക്ഷത്രമോ ആകാം പരാമര്‍ശിക്കുന്നത്. അന്ത്യനാളുകളെക്കുറിച്ചുള്ള ഒരു ദര്‍ശന വേളയില്‍ ഈ സംഭവം നടക്കുന്നതായി അപ്പോസ്തലനായ യോഹന്നാന്‍ കാണുവാന്‍ ഇടയായി, അത്തരമൊരു ആഘാതം ഭൂമിയെ അതിന്‍റെ അച്ചുതണ്ടില്‍ എളുപ്പത്തില്‍ ഇളക്കുവാന്‍ ഇടയാക്കും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുള്ള സൂര്യന്‍റെയും ചന്ദ്രന്‍റെയും കാഴ്ചയെ ഈ സംഭവം ബാധിക്കുമെന്ന് വാക്യം 13 മുന്‍കൂട്ടി പറയുന്നു.
അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും. (യെശയ്യാവ് 13:13).
നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) അടുത്ത കാലത്ത് ഭൂമിയില്‍ നടക്കുവാന്‍ പോകുന്ന ഒരു പ്രധാന സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നമ്മുടെ ഗ്രഹത്തില്‍ ഭാവിയില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യം ഒരു "ധ്രുവത്തിലെ മാറ്റം" ആകുന്നു, അത് ഭൂമിയുടെ വടക്കും തെക്കും കാന്തീക ധ്രുവങ്ങളുടെ വിപരീതമായിരിക്കും. ഇതാണ് യെശയ്യാവ് 13:13 ല്‍ കൃത്യമായി പ്രവചിച്ചിരിക്കുന്നത്. ഭൂമി അതിന്‍റെ ഭ്രമണപഥത്തില്‍ നിന്നും പുറത്തേക്ക് നീങ്ങും (അവളുടെ സ്ഥാനത്തുനിന്നും നീങ്ങും). വെളിപ്പാട് 8:8-9 ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഭൂമിയില്‍ ഒരു വലിയ ഉല്‍ക്കാപതനം മൂലം ഇങ്ങനെ സംഭവിക്കാം.
ഒരു പോള്‍ ഷിഫ്റ്റ് സംഭവിക്കുകയാണെങ്കില്‍, ഭൂമിയിലെ അരാജകത്വം ഒരു വലിയ ദുരന്തത്തേക്കാള്‍ കുറവായിരിക്കില്ല. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകരുമ്പോള്‍ വൈദ്യുത വിതരണശൃംഖല മുഴുവന്‍ ഭൂഖണ്ഡങ്ങളെയും അന്ധകാരത്തിലേക്ക് തള്ളിവിടുന്ന കാര്യം സങ്കല്‍പ്പിക്കുക. സാറ്റലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള നാവിഗേഷന്‍ സംവിധാനങ്ങള്‍ താറുമാറായി കറങ്ങുകയും, ആധുനീക കാലത്തെ ഇരുട്ടിലാക്കല്‍ എന്ന അവസ്ഥയില്‍ നമ്മെ ഒറ്റപ്പെടുത്തുകയും ചെയ്യും. നമ്മുടെ ഇന്നത്തെ ലോകം വളരെയധികം ആശ്രയിക്കുന്ന - ആഗോള ജിപിഎസ് നെറ്റ്വര്‍ക്കുകള്‍ - ഒരിക്കല്‍ വിശ്വസനീയമായിരുന്ന കോര്‍ഡിനേറ്റുകള്‍ പൂര്‍ണ്ണമായ ആശയക്കുഴപ്പത്തിലേക്കും അര്‍ത്ഥശൂന്യതയിലേക്കും നീങ്ങും. ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ അവയുടെ ദിശാസൂചിക ബെയറിങ്ങുകളില്‍ നിന്നും വേര്‍പ്പെടുകയും എതിരെ വരുന്നതായ വാഹനങ്ങളിലേക്ക് വന്യമായി നീങ്ങുകയോ പാറക്കെട്ടുകളില്‍ നിന്നും വീഴുകയോ ചെയ്യും. നാവിഗേഷന്‍റെ അടിത്തറ തകരുമ്പോള്‍ വിമാനങ്ങളും, കപ്പലുകളും, മാത്രമല്ല നമ്മുടെ ദൈനംദിന യാത്രകള്‍ പോലും അഭൂതപൂര്‍വമായ അപകടത്തെ അഭിമുഖീകരിക്കാന്‍ ഇടയായിത്തീരും.
ഭൂമിയുടെ കാന്തീകധ്രുവങ്ങള്‍ ഇങ്ങനെ വിപരീതമായി മാറുന്നത് ഒരു സാങ്കേതീക അര്‍മ്മഗെദ്ദോന്‍ സൃഷ്ടിക്കാന്‍ കാരണമാകും, ഈ അളവിലുള്ള മാറ്റത്തിനു മനുഷ്യരാശി എത്രത്തോളം തയ്യാറല്ലെന്ന് ഇത് തുറന്നുകാട്ടുന്നു.
Join our WhatsApp Channel
Chapters