എന്നാൽ ശൗലിന്റെ മകനു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തനു ബാനാ എന്നും മറ്റവനു രേഖാബ് എന്നും പേർ. അവർ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു. (2 ശമുവേല്‍ 4:2).
രേഖാബും ബാനയും ബെന്യാമീന്യ പുത്രന്മാരില് പെട്ടവരായിരുന്നു. ഈ ഗോത്രത്തില്‍ നിന്നാണ് ശൌലിന്റെ കുടുംബം വന്നത്. ഈശ്ബോശെത്ത് കൊല്ലപ്പെട്ടത് ബെന്യാമീന്യരാല് ആയിരുന്നു.
ബെരോത്യൻ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനായും വെയിൽ മൂത്തപ്പോഴേക്ക് ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് ആശ്വസിച്ചു കിടക്കുകയായിരുന്നു. (2 ശമുവേല്‍ 4:5).
ലോകത്തിന്റെ ആ ഭാഗത്ത് ഉച്ചമയക്കം സാധാരണമായ കാര്യമായിരുന്നു, എന്നാല്‍ ഈശ്ബോശെത്തിന്റെ സുരക്ഷാ കുറവ് അവന്റെ ഭാഗത്തുള്ള അശ്രദ്ധയെയാണ് സൂചിപ്പിക്കുന്നത്.
പിന്നെ ദാവീദ് തന്റെ ബാല്യക്കാർക്കു കല്പന കൊടുത്തു; അവർ അവരെ കൊന്ന് അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിനരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കംചെയ്തു. (2 ശമുവേല്‍ 4:12).
ശൌലിന്റെ മകനായ ഈശ്ബോശെത്തിന്റെ കൊലപാതകത്തിനു താന്‍ കല്പന കൊടുത്തിട്ടില്ലെന്നും അതിനു താന്‍ അംഗീകാരം നല്‍കിയിട്ടില്ലയെന്നും യിസ്രായേല്‍ ജനത്തിനു ഈ രീതിയില്‍ തെളിയിച്ചുകൊണ്ട് ദാവീദ് പ്രവര്‍ത്തിച്ചു.

Chapters