ബയെശാ യഹോവയുടെ കൺമുൻപിൽ യൊരോബെയാം ഗൃഹത്തെപ്പോലെ സകല ദുഷ്ടതകളും പ്രവൃത്തിച്ച് യഹോവയെ കോപിപ്പിക്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടത്രേ അവന്റെ ഗൃഹത്തിന് വിരോധമായി ഹനാനിയുടെ മകൻ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്. (1 രാജാക്കന്മാര് 16:7).
യേഹൂ വളരെ നാളുകളായിട്ടുള്ള ഒരു പ്രവാചകനാണെന്ന് മനസ്സിലാക്കാം. ഹനാനിയുടെ മകനായ യേഹൂപ്രവാചകന്റെ മറ്റൊരു പ്രവചനം 2 ദിനവൃത്താന്തം 19:2ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ പ്രവചന വാക്കുകള്‍ ബയെശായോട് സംസാരിച്ചതിനു ശേഷം, ഏകദേശം അമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞ്, യെഹൂദാ രാജാവായ യെഹോശാഫാത്തിനോടാണ് അവന് അടുത്തതായി സംസാരിക്കുന്നത്.
ഇതുകൂടാതെ, പ്രവാചകനായ യേഹൂ യിസ്രായേല്‍ രാജാക്കന്മാരെ കേന്ദ്രീകരിച്ചുകൊണ്ട് ഒരുപാട് ചരിത്രപരമായ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് (2 ദിനവൃത്താന്തം 20:34). മാത്രമല്ല, അവന്റെ പിതാവായ ഹനാനിയെ സംബന്ധിച്ച് 2 ദിനവൃത്താന്തം 16:7-10 വരെ കാണുവാന്‍ കഴിയും, രാജാവായ ആസയോടു സംസാരിച്ചപ്പോള്‍ ഒരു വിശ്വസ്ത പ്രവാചകനായിരുന്നതുകൊണ്ട് അവന് ഉപദ്രവിക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു എന്ന് അവിടെ പറഞ്ഞിരിക്കുന്നു.
പട്ടണം പിടിക്കപ്പെട്ടു എന്ന് സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്ന് രാജധാനിക്ക് തീവെച്ച് അതിനകത്ത് സ്വയം മരിച്ചു (1 രാജാക്കന്മാര് 16:18).
വേദപുസ്തകം ഒരുതരത്തിലും ആത്മഹത്യയെ അംഗീകരിക്കുന്നില്ല. അത് ഒരു പാപമാണ്, സ്വയമായി കൊല്ലുന്ന പാപം.
വേദപുസ്തകത്തിലെ ആത്മഹത്യയുടെ ഉദാഹരണങ്ങള്‍.
ശൌല്‍ രാജാവ് (1 ശമുവേല്‍ 31:4).
ശൌലിന്റെ ആയുധവാഹകന്‍ (1 ശമുവേല്‍ 31:1-6).
ശിംശോന് (ന്യായാധിപന്മാര് 16:28-30).
അഹിഥോഫെല്‍ (2 ശമുവേല്‍ 17:23).
ഈസ്കര്യോത്താ യൂദാ (മത്തായി 27:3-5).
കാരാഗൃഹപ്രമാണി ആത്മഹത്യയ്ക്ക് ശ്രമിച്ചു: (അപ്പൊ.പ്രവൃ 16:25-31).
നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നത് പോരാ എന്ന് തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകൾ ഈസേബെലിനെ വിവാഹം കഴിക്കുകയും ബാലിനെ സേവിച്ച് നമസ്കരിക്കയും ചെയ്തു. (1 രാജാക്കന്മാര് 16:31).
അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചത് ശലോമോന്റെ ആത്മീക പതനത്തിന്റെ ഭാഗീക കാരണമായി മാറിയതിലുമധികമായി, ആഹാബിന്റെ വിദേശ ഭാര്യയായിരുന്ന ഈസേബെല്‍ ദേശത്തെ കഠിനമായ വിഗ്രഹാരാധനയിലേക്ക് കൊണ്ടുപോകുവാന്‍ പ്രധാന കാരണമായിത്തീര്‍ന്നു. എത്ത്-ബാല്‍ എന്നതിന്റെ അര്‍ത്ഥം "ബാലിനോടുകൂടെ" എന്നാകുന്നു.
അവന്റെ കാലത്ത് ബേഥേല്യനായ ഹീയേൽ യെരിഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയ മകനും നഷ്ടമായി. (1 രാജാക്കന്മാര് 16:34).
യെരിഹോ പട്ടണത്തിന്റെ നാശത്തിനുശേഷം ബെഥേല്യനായ ഹീയേലിനോട് യെരിഹോ വീണ്ടും പണിയുവാന്‍ നിര്‍ദ്ദേശം നല്‍കികൊണ്ട് ആഹാബ് യോശുവയുടെ പ്രവചനം ധിക്കരിക്കുവാന്‍ ശ്രമിക്കുന്നതായി ഇത് വെളിപ്പെടുത്തുന്നു.

Chapters