14ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടത് എന്നോടു മാത്രമല്ല; 15എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയും കാലത്തും അറ്റുപോകരുത് (1 ശമുവേല്‍ 20:14-15).
ദാവീദിന്റെ കുടുംബവും യോനാഥാന്റെ കുടുംബവും തമ്മിലുള്ള രാഷ്ട്രീയ ശക്തിയെകുറിച്ച് യോനാഥാന് അറിവുള്ളവന് ആയിരുന്നു. ആ കാലങ്ങളില്‍, ഒരു രാജകീയ ഭവനം അടുത്തതിനു വഴിമാറുമ്പോള്‍, പഴയ രാജകീയ കുടുംബത്തിലുള്ള കഴിവുള്ള അധികാരികളെ പുതിയ രാജകീയ കുടുംബം കൊന്നുക്കളയുക എന്നത് ഒരു സാധാരണ കാര്യമായിരുന്നു. ഒരു ദിവസം ദാവീദും അവന്റെ സന്തതികളും യിസ്രായേലിനെ ഭരിയ്ക്കുമെന്നു യോനാഥാന് അറിഞ്ഞിരുന്നു, അതുകൊണ്ട് ദാവീദും തന്റെ സന്തതികളും യോനാഥാന്റെ സന്തതികളെ കൊല്ലുകയോ അവരോടു ദോഷമായി പെരുമാറുകയോ ചെയ്യുകയില്ല എന്ന ഒരു ഉറപ്പു അവനു വേണമായിരുന്നു.
എന്നാൽ നിന്നോടു ദോഷം ചെയ്വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ച് നീ സമാധാനത്തോടെ പോകേണ്ടതിന് നിന്നെ പറഞ്ഞയയ്ക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ. (1 ശമുവേല്‍ 20:13).
ആത്മാര്‍ത്ഥത ദൈവത്തോടും അവന്റെ വചനത്തോടും അതുപോലെ ദൈവ വചനത്തിലെ പ്രാമാണങ്ങളോടും ഉണ്ടായിരിക്കണം. ശൌലിന്റെ മകനായ യോനാഥാനിലേക്ക് നിങ്ങളുടെ മനസ്സ് പായിക്കുക. തന്റെ പിതാവ് പ്രമാണങ്ങളില്‍ തെറ്റായിരുന്നുവെന്ന് അവന് തിരിച്ചറിഞ്ഞു. നിഷ്കളങ്കനായ ഒരു യ്യൌവനക്കാരനെ തന്റെ പിതാവ് കൊല്ലുവാന്‍ പരിശ്രമിക്കുന്നു എന്നും അവന് മനസ്സിലാക്കി. അതുകൊണ്ട് വൈകാരീകമായി ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും ദാവീദിനെ സഹായിക്കുവാന്‍ അവന് തീരുമാനിച്ചു. തന്റെ പ്രവര്‍ത്തികള്‍ തന്റെതന്നെ കുടുംബത്തിനു എതിരായിട്ടു ആയിരുന്നുവെങ്കിലും, അതായിരുന്നു ചെയ്യുവാനുള്ള ശരിയായ കാര്യം.
അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരേ കുന്തം എറിഞ്ഞു; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. (1 ശമുവേല്‍ 20:33).
ശൌലിനു ദാവീദിനോടു ഉണ്ടായിരുന്ന ആഴമായ വെറുപ്പിനെയാണ് ഇത് കാണിക്കുന്നത് - ദാവീദിന്റെ ഭാഗത്തു നിന്നതിനു തന്റെ സ്വന്തം മകനായ യോനാഥാനെ കൊല്ലുവാന്‍ അവന് തുനിയുന്നു.

Chapters