എന്നാൽ യഹോവ സകല പ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദായോടും, (2 രാജാക്കന്മാര് 17:13).
ഒരു പ്രവാചകനും ദര്‍ശകനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ശരിയായ എല്ലാ ദര്‍ശകന്മാരും പ്രവാചകന്മാരാണ്, എന്നാല്‍ എല്ലാ പ്രവാചകന്മാരും ദര്ശകന്മാരല്ല. ദര്ശകന് എന്ന പദം വിശദീകരിക്കുന്നത് ഒരു പ്രെത്യേക തരത്തിലുള്ള പ്രാവചനകീയമായ വെളിപ്പാടും പകര്‍ച്ചയും സ്വീകരിക്കുന്ന ഒരു പ്രെത്യേക വിഭാഗത്തില്‍പ്പെട്ട പ്രവാചകന് എന്ന രീതിയിലാണ്. പ്രാവചനീകമായ വെളിപ്പാടിലേക്ക് വരുമ്പോള്‍, ഒരു പ്രവാചകന് ഒന്നാമതു ഒരു പ്രചോദനമുള്ള കേള്‍വിക്കാരനും പിന്നീട് സംസാരിക്കുന്നവനും ആകുന്നു, എന്നാല്‍ ഒരു ദര്ശകന് പ്രാഥമീകമായി കാര്യങ്ങളെ ദര്ശിക്കുന്നവനാകുന്നു. മറ്റൊരു വാക്കില്‍, പ്രവാചകന് എന്നത് ആശയവിനിമയത്തിന്റെ തലമാകുന്നു, എന്നാല്‍ ദര്ശകന് സ്വീകരിക്കുവാന്‍ കഴിയുന്ന തലത്തിലുള്ളവരാകുന്നു.
അവർ വ്യാജത്തെ പിന്തുടർന്നു വ്യർഥന്മാരായിത്തീർന്നു. (2 രാജാക്കന്മാര് 17:15).
പൊതുവായുള്ള ഒരു തത്വമുണ്ട്, "നിങ്ങള്‍ എന്ത് പിന്തുടരുന്നുവോ അതുപോലെ നിങ്ങളും ആയിത്തീരും". "ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്" (പുറപ്പാട് 23:2). നാം പലപ്പോഴും സ്വാധീനിക്കപ്പെടുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും പ്രശസ്തമായ കാര്യങ്ങളാലും അല്ലെങ്കില്‍ ഭൂരിഭാഗം ആളുകള്‍ ചെയ്യുന്നതായ കാര്യങ്ങളാലും ആകുന്നു. ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതെന്ന് ദൈവ വചനം നമുക്ക് മുന്നറിയിപ്പ് നല്കുന്നു. ശ്രദ്ധിക്കുക ബഹുജനം നല്ല കാര്യം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് പിന്‍പറ്റാം. ഉദാഹരണത്തിന്, ഒരു കൂട്ടം ആളുകള്‍ പരസ്യമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുകയാണെങ്കില്‍, നിങ്ങള്‍ക്ക് അവിടെ പോകുവാന്‍ സാധിക്കും.
അപ്പോൾ അവർ അശ്ശൂർരാജാവിനെ അറിയിച്ചത്: നീ കുടി നീക്കി ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ച ജാതികൾ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗം അറിയായ്കകൊണ്ട് അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു. (2 രാജാക്കന്മാര് 17:26).
ദേശങ്ങളിലുള്ള ആത്മാക്കള്‍ എന്ന ആശയത്തെ അശ്ശൂര്‍ നിവാസികള്‍ വിശ്വസിച്ചിരുന്നു. ദേശത്തിലെ ദൈവം എന്ന അവരുടെ പ്രയോഗം ശ്രദ്ധിക്കുക.
Chapters