എന്തുകൊണ്ടാണ് ദൈവം ബാബേല്‍ ഗോപുരം നശിപ്പിച്ചത്?
ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. എന്നാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാര്‍ ദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു. അവര്‍ തമ്മില്‍: വരുവിന്‍, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു. "വരുവിന്‍; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവര്‍ പറഞ്ഞു". (ഉല്പത്തി 11:1-4)
ജലപ്രളയത്തിനു ശേഷം, "നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവീന്" (ഉല്പത്തി 9:1) എന്ന് ദൈവം മനുഷ്യരോട് കല്പിച്ചു. ദൈവം പറഞ്ഞതിനു നേരെ വിപരീതമായ കാര്യങ്ങള്‍ ചെയ്യുവാന്‍ മനുഷ്യര്‍ തീരുമാനിച്ചു.
ജലപ്രളയത്തിനു ഏകദേശം 130 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാബേല്‍ ഗോപുരത്തിന്റെ കഥ നടക്കുന്നത്. ഗൂഢമായ അറിവിന്റെ കൊടുമുടിയാണ് യഥാര്‍ത്ഥത്തില്‍ ബാബേല്‍ ഗോപുരം. ഗൂഢമായ എന്നാല്‍ രഹസ്യ അറിവ് എന്നാണ് ലളിതമായ അര്‍ത്ഥം. ഗോപുരം പ്രതിനിധീകരിക്കുന്നത് ജലപ്രളയത്തിനു മുന്‍പ് ഉപയോഗിച്ചിരുന്ന "രഹസ്യ" അറിവിനെ, ഇന്നത്തെ ഭൌതീകശാസ്ത്രവും സാങ്കേതീക വിദ്യയും ആയി നമുക്ക് മനസ്സിലാക്കാം, വീണ്ടും കൂട്ടിച്ചേര്‍ക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനെയാണ്.
മനുഷ്യര്‍ക്ക് വേണ്ടിയുള്ള ദൈവത്തിന്റെ കല്പന നടപ്പിലാക്കേണ്ടതിനു ബാബേല്‍ ഗോപുരത്തില്‍ ദൈവം അവരുടെ ഭാഷ കലക്കുകയും അവരെ ലോകമെങ്ങും ചിതറിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഒരേ ഭാഷ സംസാരിക്കുന്ന ആളുകള്‍ ഒരുമിച്ചു കൂടുകയും, പിന്നീട് സ്ഥിരമായി വസിക്കേണ്ടതിനായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒരുമിച്ചു യാത്ര ചെയ്യുകയും ചെയ്തു.
ജനങ്ങള്‍ ലോകത്തെല്ലാടവും ചിതറപ്പെട്ടപ്പോള്‍, "പവിത്രമായ ക്ഷേത്രഗണിതത്തിന്റെ" സ്ഥിരമായ മാതൃക ചൂണ്ടികാണിക്കുന്ന സ്മാരകങ്ങള്‍ അവര്‍ അളവുകളും നിര്‍മ്മാണങ്ങളും സംയോജിപ്പിച്ചുകൊണ്ട് പണിതുയര്‍ത്തുകയുണ്ടായി. ആകാശത്തോളം എത്തണം എന്ന ആന്തരീക ആഗ്രഹത്തോടെ ഉള്ള ഒരു മാതൃക.
ഉദാഹരണം: അമ്പതു ടണ്‍ ഭാരവും 9 മീറ്റര്‍ നീളവുമുള്ള പാറക്കഷണങ്ങള്‍ കൊണ്ടുള്ള സ്മാരകം, ഗിസയിലെ പിരമിഡ്.
മുകളില്‍ കാണുന്നത് അമ്പതു ടണ്‍ ഭാരവും 9 മീറ്റര്‍ നീളവുമുള്ള പാറക്കഷണങ്ങള്‍ കൊണ്ടുള്ള സ്മാരകത്തിന്റെ ചിത്രമാണ്.
ഗിസയിലെ പിരമിഡുകള്‍
ഈ ബാബേലിലെ പണിക്കാര് ഇഷ്ടികപണിക്കാര് ആയിരുന്നു, ഇന്ന് കല്പണിക്കാര് എന്നു നാം വിളിക്കുന്നതുപോലെ. അതേ പേരില്‍ നമുക്ക് ഒരു രഹസ്യ സമൂഹം ഇന്ന് ഉള്ളത് ഒരു യാദൃശ്ചികം മാത്രമാണോ? 'അന്താരാഷ്ട്ര പരസ്പരസഹായ സംഘാംഗം'. പുരാതനമായ ഒരു ഉത്ഭവത്തെ കുറിച്ച് ആത്മപ്രശംസ നടത്തുന്ന ഒരു സംഘടനയാണ് ഇത്.
ഭൂമിയിലെ സകല മനുഷ്യരും ഒരേ ഭാഷ സംസാരിച്ച ഒരു കാലം ഉണ്ടായിരുന്നോ?
അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്ന്, അവര്‍ക്ക് എല്ലാവര്ക്കും ഭാഷയും ഒന്ന്; ഇതും അവര്‍ ചെയ്തുതുടങ്ങുന്നു; അവര്‍ ചെയ്യുവാന്‍ നിരൂപിക്കുന്നത് ഒന്നും അവര്‍ക്ക് അസാധ്യമാകയില്ല.(ഉല്പത്തി 11:6)
എല്ലാ ഭാഷകളും ഒരു ഭാഷയില്‍ നിന്നാണ് വന്നത് (ഉല്പത്തി 11:6). ഭൂമിയില്‍ മുഴുവന്‍ ഒരു ഭാഷയായിരുന്നു മാത്രമല്ല നാമും അതേ മാതൃകയിലേക്ക് തിരികെ പോകുകയാണ്. വ്യത്യസ്ത ഭാഷകളുടെ ഉത്ഭവത്തിനു അമാനുഷികമായ ഒരു തുടക്കം കൂടെ അതിനുണ്ട്.
വരുവിന്‍; നാം ഇറങ്ങിച്ചെന്ന്, അവര്‍ തമ്മില്‍ ഭാഷ തിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക (കൂട്ടിക്കുഴക്കുക, ചിന്താകുഴപ്പത്തില്‍ ആക്കുക) എന്ന് അരുളിച്ചെയ്തു. (ഉല്പത്തി 11:7)
ബാബേല്‍ ഗോപുരത്തിങ്കല്‍ വെച്ചുള്ള "നാം" എന്ന പരാമര്‍ശം ദൈവത്തിന്റെ ത്രീയേക (പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്) സ്വഭാവം എന്ന ആശയം നമുക്ക് നല്കുന്നു.
ക്രിസ്തീയ രീതിയില്‍ മനസ്സിലാക്കിയാല്‍, ഈ ഭാഷ കലക്കിയ സംഭവത്തില്‍ പരിശുദ്ധാത്മാവ് തീര്‍ച്ചയായും സന്നിഹിതന്‍ ആയിരുന്നു, പെന്തെക്കോസ്ത് ദിനത്തില്‍ വിശ്വാസികളിലേക്ക് പകരപ്പെട്ട പല ഭാഷകളുടേയും പ്രധാന ഉറവിടം പരിശുദ്ധാത്മാവ് ആയിരുന്നു, അവിടെ അവര്‍ "എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവര്‍ക്ക് ഉച്ചരിപ്പാന് നല്കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങി" (അപ്പൊ.പ്രവൃത്തി 2:4)
ദൈവം ബാബേല്‍ ഗോപുരത്തില്‍ ചെയ്തതിന്റെ നേരെ വിപരീതമായ കാര്യമാണ് പെന്തെക്കോസ്ത് നാളില്‍ ചെയ്തത്.
പെന്തെക്കോസ്ത് നാളില്‍ ദൈവം തന്റെ ആത്മാവിനെ പകര്‍ന്നു. ബാബേലില്‍ ജനങ്ങള്‍ക്ക് ദൈവത്തിന്റെ ആത്മാവ് ഇല്ലായിരുന്നു. പെന്തെക്കോസ്ത് നാളില്‍ ആളുകള്‍ പരസ്പരം വീണ്ടും മനസ്സിലാക്കുകയും, ദൈവത്തിന്റെ നഗരം/ വാസസ്ഥലം/ മന്ദിരം (അത് സഭയാണ്) പണിയുവാന്‍ സഹകരിക്കുകയും ചെയ്തു.
അതുപോലെ, ഇന്ന് നാം ദൈവത്തിനു ഒരു നിവാസസ്ഥലം പണിയുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, നാം പരസ്പരം മനസ്സിലാക്കുകയും അന്യോന്യം സഹകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അത് ചെയ്യുവാന്‍ നമുക്ക് പൊതുവായ ഒരു അടിസ്ഥാനം ആവശ്യമാണ്, അത് ദൈവത്തിന്റെ വചനം ആണ്.

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48