english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 21
ബൈബിൾ വ്യാഖ്യാനം

അധ്യായം 21

838
അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. (ഉല്‍പത്തി 21:1).

യഹോവ സാറായെ സന്ദര്‍ശിച്ചു :
ഇത് സാറായുടെ ജീവിതത്തിലെ ഒരു ദൈവീക സന്ദര്‍ശനം ആയിരുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിക്കുന്ന അങ്ങനെയുള്ള പ്രെത്യേക നിമിഷങ്ങള്‍ ദൈവം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആസൂത്രണം ചെയ്യുന്നു. അങ്ങനെയുള്ള നിമിഷങ്ങളെ ഞാനും നിങ്ങളും തിരിച്ചറിയണം. കര്‍ത്താവായ യേശു യിസ്രായേലിലെ തന്‍റെ ജനത്തെ സന്ദര്‍ശിച്ചപ്പോള്‍, അവരുടെ സന്ദര്‍ശന സമയം അവര്‍ അറിഞ്ഞില്ല എന്നുള്ളത് പരിതാപകരമായ ഒരു വസ്തുത ആയിരുന്നു. അവന്‍ സ്വന്തത്തിലേക്ക് വന്നു എന്നാല്‍ സ്വന്തമായവരോ അവനെ കൈക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്തില്ല.

41 അവന്‍ നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: 42 "ഈ നാളില്‍ നിന്‍റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്‍റെ കണ്ണിനു മറഞ്ഞിരിക്കുന്നു. 43 നിന്‍റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്‍റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലുപുറത്തും ഞെരുക്കി 44 നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കല്‍ കല്ലിന്മേല്‍ കല്ല്‌ ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും". (ലൂക്കോസ് 19:41-44)

തന്‍റെ ജനത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതി എല്ലായിപ്പോഴും നാശത്തിനു പകരം സംരക്ഷണവും, രോഗത്തിനു പകരം ആരോഗ്യവും,ശൂന്യമാക്കുന്നതിന് പകരം കരുതുകയും എന്നുള്ളതാണ്. എന്നിരുന്നാലും, നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള മറുപടിയും നാശം ഒഴിവാക്കാനുള്ള ജ്ഞാനവും ആയി ദൈവം നമ്മെ സന്ദര്‍ശിക്കുന്ന സമയം നാം തിരിച്ചറിയണം.

താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു:
ഒരു സന്ദര്‍ശനത്തിനു പിന്നാലെ എപ്പോഴും ഒരു വെളിപ്പെടല്‍ ഉണ്ടായിരിക്കും. സാറാ യഹോവയില്‍ നിന്നുള്ള തന്‍റെ സന്ദര്‍ശന നിമിഷം തിരിച്ചറിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു അപ്പോള്‍ ദൈവം അത് ഒരു വെളിപ്പെടല്‍ ആക്കിതീര്‍ത്തു. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും വലിയത് കാണണമെങ്കില്‍ കര്‍ത്താവിങ്കല്‍ നിന്നും ഒരു സന്ദര്‍ശനം ഉണ്ടാകുവാന്‍ ആഗ്രഹിക്കുക. സന്ദര്‍ശന നിമിഷം തിരിച്ചറിയുക.

സന്ദര്‍ശനത്തിനും വെളിപ്പെടലിനും ഇടയില്‍
താന്‍ അരുളിച്ചെയ്തിരുന്നതുപോലെ
താന്‍ വാഗ്ദത്തം ചെയ്തിരുന്നതുപോലെ
ഈ പദപ്രയോഗങ്ങളിലേക്ക് ഒന്ന് നോക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

"ദൈവം എനിക്കു ചിരിയുണ്ടാക്കി; കേള്‍ക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും" എന്നു സാറാ പറഞ്ഞു. (ഉല്‍പത്തി 21:6)

രണ്ടു തരത്തില്‍ ഉള്ള ആളുകള്‍ ഉണ്ട്. നിങ്ങളെ നോക്കി ചിരിക്കുന്നവരും നിങ്ങളോടുകൂടെ ചിരിക്കുന്നവരും. നിങ്ങളുടെ പരിഹാസികളെ ദൈവം അമ്പരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യും. നിങ്ങളോടുകൂടെ സന്തോഷിക്കുന്ന ആളുകളെ കര്‍ത്താവ് നിങ്ങള്‍ക്ക്‌ തരും.

ചിരിക്ക് ഒരു ആത്മീക ഘടകം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സന്തോഷത്തിന്‍റെ സ്വരങ്ങളും നാം ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ആവേശവും സൃഷ്ടിച്ചത് ദൈവമാണ്.

സമ്മര്‍ദ്ദത്തിന്‍റെയും ഉത്കണ്ഠയുടേയും നിഷേധാത്മകമായ ഫലത്തെ പ്രതിരോധിക്കുവാന്‍ പറ്റിയ ശക്തമായ മറുമരുന്നു ആണ് ചിരി എന്നത്. നമ്മുടെ ആരോഗ്യത്തിലും സൌഖ്യത്തിലും നര്‍മ്മത്തിനു പല പ്രയോജനങ്ങള്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. സമ്മര്‍ദ്ദം കൊണ്ടുവരുന്ന നിഷേധാത്മകമായ സ്വാധീനത്തിന്‍റെ ചില കാര്യങ്ങളെ ഒരു നല്ല ചിരിക്ക് പെട്ടെന്ന് എതിര്‍ക്കുവാന്‍ സാധിക്കും. നര്‍മ്മം നമ്മുടെ മാനസീക പിരിമുറുക്കം കുറയ്ക്കുകയും നല്ലതായി തോന്നുവാനും, സമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായിക്കുകയും ചെയ്യുന്നു.

ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്‍റെ സന്തതിയല്ലോ എന്ന് അരുളിച്ചെയ്തു. (ഉല്‍പത്തി 21:13)

ആത്മീകമായി പറഞ്ഞാല്‍ ഒരു പുരുഷന്‍റെ ബീജം പ്രധാനപ്പെട്ടതാണ്.
ദൈവം അതിനെ വിത്ത്‌ എന്നാണ് വിളിക്കുന്നത്‌.

അവള്‍ പോയി അതിനെതിരെ ഒരു അമ്പിന്‍പാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു.
ദൈവം ബാലന്‍റെ നിലവിളി കേട്ടു; ദൈവത്തിന്‍റെ ദൂതന്‍ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്‌: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തുനിന്ന് അവന്‍റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. (ഉല്‍പത്തി 21:16-17)


ഹാഗാര്‍ അവളുടെ ശബ്ദം ഉയര്‍ത്തി നിലവിളിച്ചു എന്നിട്ടും ദൈവം ബാലന്‍റെ നിലവിളി കേട്ടു എന്ന് ശ്രദ്ധിക്കുക. ദൈവം ബാലന്‍റെ നിലവിളി കേട്ടു കാരണം അവന്‍ അബ്രാഹാമിന്‍റെ വിത്ത്‌ ആയിരുന്നു. ഞാനും നിങ്ങളും ദൈവത്തിന്‍ മുന്‍പാകെ കേള്‍ക്കപ്പെടും കാരണം നാമും അവന്‍റെ മക്കള്‍ ആകുന്നു.

അനേക നാളുകള്‍ക്കുമുമ്പ് യഹോവയായ ദൈവം അബ്രാഹാമിനോടും അവന്‍റെ സന്തതിയോടും ഒരു വാഗ്ദത്തം ചെയ്തു. (ഉല്‍പത്തി 3:15) ഈ സന്തതി ആര് എന്ന് ആ വ്യക്തിത്വത്തെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് ഗലാത്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു. അവന്‍ ഇങ്ങനെ എഴുതി, "എന്നാല്‍ അബ്രാഹാമിനും അവന്‍റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്‍റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തുതന്നെ". (ഗലാത്യര്‍ 3:16)

ഈ ദൈവീകമായ വെളിപ്പാട് നമ്മെ പഠിപ്പിക്കുന്നത്‌ ഇതാണ്, ദൈവം അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തം ക്രിസ്തുവിനു കൈമാറുകയും അത് ഇപ്പോള്‍ അവനില്‍ കണ്ടെത്തുവാനും സാധിക്കും!
"ക്രിസ്തുവിനുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു". (ഗലാത്യര്‍ 3:29).

അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. (ഉല്‍പത്തി 21:21).
ദൈവം എന്ത് പറയുന്നവോ അത് അവന്‍ എപ്പോഴും ചെയ്യുന്നു അതുപോലെ അവന്‍ ചെയ്യുന്നത് മാത്രം പറയുന്നു.

ദൈവം അവളുടെ കണ്ണു തുറന്നു; അവള്‍ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയില്‍ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. (ഉല്‍പത്തി 21:19)

ഇത് ഒരു സാധാരണ കിണര്‍ അല്ല പ്രത്യുത ഒരു ആത്മീക കിണര്‍ ആകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കിണറ്റിനരികെ വെച്ചു കര്‍ത്താവായ യേശു ഒരു സ്ത്രീയോടു പറഞ്ഞു, "നീ ദൈവത്തിന്‍റെ ദാനവും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞു എങ്കില്‍ നീ അവനോടു ചോദിക്കയും അവന്‍ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 4:10).

അക്കാലത്ത് അബീമേലെക്കും അവന്‍റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: "നിന്‍റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്". (ഉല്‍പത്തി 21:22)

അബ്രാഹാമിന്‍റെ ജീവിതത്തിലെ സാക്ഷ്യം എത്ര വലുതാണ്‌. നമുക്കും അതേ സാക്ഷ്യം പ്രാപിക്കുവാനായി കഴിയുമോ?
ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് നിങ്ങള്‍ പറയുന്നത് ഒരുകാര്യം എന്നാല്‍ ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് വേറൊരാള്‍ പറയുന്നത് അതിലും വലിയ കാര്യമാണ്.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ