കയിനും ഹാബേലും ഇരട്ടകള്‍ ആയിരുന്നുവോ?
അനന്തരം മനുഷ്യന്‍ തന്‍റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു കയീനെ പ്രസവിച്ചു; "യഹോവയാല്‍ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു". 2 പിന്നെ അവള്‍ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെല്‍ ആട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു. (ഉല്‍പത്തി 4:1,2)
ആദാം തന്‍റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു എന്നത് അവര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തെ കാണിക്കുന്നു.
കയീനും ഹാബെലും ഇരട്ടകള്‍ ആകുമായിരുന്നു. ഹവ്വ ഒരുപ്രാവശ്യം ഗര്‍ഭവതിയായി എന്നാല്‍ രണ്ടുപേരെ ഉദരത്തില്‍ വഹിച്ചു. പല പരിഭാഷകളില്‍ ഉപയോഗിച്ചിരിക്കുന്ന 'യാകാഫ്' എന്ന പദം ശ്രദ്ധേയം ആണ്, 'വര്‍ദ്ധിപ്പിക്കുക', അഥവാ 'കൂട്ടിച്ചേര്‍ക്കുക' എന്നാണ് അതിന്‍റെ അര്‍ത്ഥം. ഈ പദപ്രയോഗം കയീനും ഹാബെലും ഇരട്ടകള്‍ ആയിരുന്നു എന്ന ആശയത്തെ പിന്താങ്ങുന്നു, തന്‍റെ മൂത്ത സഹോദരനായ കയീനോട് കൂടെ താന്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നും ചിന്തിക്കാം.
ദൈവം ഹാബെലിന്‍റെ യാഗത്തില്‍ പ്രസാദിക്കുകയും കയീന്‍റെ യാഗം നിരാകരിക്കുകയും ചെയ്തത് എന്തുകൊണ്ട്?
4 ഹാബെലും ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്ന്, അവയുടെ മേദസ്സില്‍ നിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. 5 കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി. (ഉല്‍പത്തി 4:4-5)
ഈ കാര്യങ്ങളെ കുറിച്ച് രണ്ടു പ്രധാന വിശദീകരണങ്ങള്‍ കൊടുത്തിരിക്കുന്നു.
1. രക്തം ഇല്ലാത്ത യാഗം
ഹാബെല്‍ ദൈവത്തിനു അര്‍പ്പിച്ച യാഗം "ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്ന്, അവയുടെ മേദസ്സില്‍ നിന്നുതന്നെ" ആയിരുന്നു (ഉല്‍പത്തി 4:4). കയീന്‍റെ യാഗം "നിലത്തെ അനുഭവത്തില്‍നിന്നു ആയിരുന്നു".(ഉല്‍പത്തി 4:4). ഈ രണ്ടു യാഗങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്നത്, ഹാബെലിന്‍റെ യാഗം ഒരു മൃഗം (രക്തംപുരണ്ട) ആയിരുന്നു, കയീന്‍റെ യാഗം പച്ചക്കറികള്‍ (രക്തമില്ലാത്തത്) ഉപയോഗിച്ച് ആയിരുന്നു.
ദൈവം ഒരു മൃഗത്തിന്‍റെ തോല്‍കൊണ്ട് ഉടുപ്പ് ഉണ്ടാക്കി ആദാമിനേയും ഹവ്വയെയും ധരിപ്പിച്ചപ്പോള്‍ തന്നെ രക്തം ചൊരിഞ്ഞുള്ള യാഗത്തിന്‍റെ പ്രാധാന്യം ദൈവം അതിലൂടെ പ്രകടമാക്കിയിരുന്നു. (ഉല്‍പത്തി 3:21). കയീന്‍ മനപൂര്‍വ്വമായി ഈ സത്യത്തെ അവഗണിച്ചു.
2. ഗുണനിലവാരം ഇല്ലാത്ത യാഗം.
ഹാബെല്‍ "മേദസ്സില്‍ നിന്നു" തന്നെ കൊണ്ടുവന്നപ്പോള്‍, കയീന്‍ തന്‍റെ നിലത്തിലെ സാധാരണമായ അനുഭവമാണ് കൊണ്ടുവന്നത്.
3. മനോഭാവം
ദൈവം ഹൃദയങ്ങളെ നോക്കുന്നു എന്നും ദൈവവചനം പറയുന്നുണ്ട് (1ശമുവേല്‍ 16:7). കയീന്‍റെ ഹൃദയ മനോഭാവത്തില്‍ ഉണ്ടായിരുന്ന എന്തോ ആണ് അവന്‍റെ യാഗം ദൈവത്തിനു അംഗീകരിക്കുവാന്‍ കഴിയാതിരുന്നതിന്‍റെ കാരണം.
കര്‍ത്താവായ യേശു ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചു:
23 ആകയാല്‍ നിന്‍റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരനു നിന്‍റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓര്‍മ്മ വന്നാല്‍ നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്‍റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്‍റെ വഴിപാടു കഴിക്ക. (മത്തായി 5:23-24)
"പാപം വാതില്‍ക്കല്‍ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു". (ഉല്‍പത്തി 4:7)
പാപത്തെ നാം കീഴടക്കേണം എന്നത് എല്ലായ്പ്പോഴും ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്ന കാര്യമാണ്.
റോമര്‍ 6:14 പറയുന്നു, "നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുക ഇല്ലല്ലോ."
ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനൊ? ( ഉല്‍പത്തി 4:9)
നാം എല്ലാവരും നമ്മുടെ സഹോദരന്മാരുടെ കാവല്‍ക്കാരായി വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.
അതിന് അവന്‍ അരുളിച്ചെയ്തത്: "നീ എന്തു ചെയ്തു? നിന്‍റെ അനുജന്‍റെ രക്തത്തിന്‍റെ ശബ്ദം ഭൂമിയില്‍ നിന്ന് എന്നോടു നിലവിളിക്കുന്നു". (ഉല്‍പത്തി 4:10)
ഭൂമിയില്‍നിന്നു രക്തം നിലവിളിക്കുന്നു എന്ന ആശയം വചനത്തില്‍ പിന്നീട് വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെടാത്ത കൊലയാളിയുടെ രക്തം ദേശം എങ്ങനെ അശുദ്ധമാക്കുന്നു എന്ന് സംഖ്യാപുസ്തകം 35:29-34ല്‍ വിശദീകരിക്കുന്നു.
ഹാബെലിന്‍റെ രക്തം സംസാരിച്ചു, അത് ന്യായവിധിയെ കുറിച്ചാണ് സംസാരിച്ചത്. യേശുവിന്‍റെ രക്തവും സംസാരിക്കുന്നു, എന്നാല്‍ ഗുണകരമായതും, കൃപയെ കുറിച്ചും, പാപത്തിന്‍റെ ന്യായവിധിയെ കുറിച്ചും ആണ് (എബ്രായര്‍ 12:24).
നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാല്‍ തന്‍റെ വീര്യം നിനക്കു തരികയില്ല. (ഉല്‍പത്തി 4:12)
നിലം ശപിക്കപ്പെട്ടതാണെങ്കില്‍ നിങ്ങള്‍ കച്ചവടം നടത്തുന്ന സ്ഥലത്തേയും അത് ബാധിക്കും.
കയീന്‍റെ നെറ്റിയില്‍ ഉണ്ടായിരുന്ന അടയാളം എന്തായിരുന്നു?
കയീന്‍ യഹോവയോട്: എന്‍റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു. ഇതാ, നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധി വിട്ടു ഒളിച്ചു ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാല്‍, എന്നെ കൊല്ലും എന്നു പറഞ്ഞു. യഹോവ അവനോട്: അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാല്‍ അവന് ഏഴിരട്ടി പകരം കിട്ടും എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിനു യഹോവ അവന് ഒരു അടയാളം വച്ചു. (ഉല്‍പത്തി 4:13-15)
കയീന്‍റെ മേലുണ്ടായിരുന്ന ദൈവത്തിന്‍റെ അടയാളം അവന്‍റെ സംരക്ഷണത്തിനായി നല്‍കിയ സഹായം ആയിരുന്നു. എന്നിരുന്നാലും ഇത് കയീനെ ആക്രമിക്കപ്പെട്ടു കൊല്ലപ്പെടുന്നതില്‍ നിന്നും തടഞ്ഞില്ല. കയീനെ കൊല്ലുന്നവര്‍ വളരെ കഷ്ടപ്പെട്ട് മോശമായ മരണം വരിക്കുവാന്‍ ഇടയാകും എന്നുള്ള ഒരു മുന്നറിയിപ്പ് ആയിരുന്നു ആ അടയാളം.
ദൈവം കയീന്‍റെമേല്‍ വെച്ച അടയാളം നിര്‍ദ്ദേശിക്കുന്നത്, അവിടെ ഒരുപാട് ജനങ്ങള്‍ ഉണ്ടായിരുന്നു എന്നും അവരുടെ ഇടയില്‍ കയീന്‍ സംരക്ഷണത്തിനായി മാറിനില്‍ക്കേണ്ടത് ആവശ്യമായിരുന്നു എന്നുമാണ്. ആ അടയാളം എന്തായിരുന്നു എന്നും അത് തുടര്‍ന്നുള്ള തലമുറയിലേക്കു കൈമാറിയിരുന്നോ എന്നും വേദഭാഗം പറയുന്നില്ല.
ദൈവ ജനത്തിന്‍റെ നെറ്റിയില്‍ ഒരു അടയാളം ഇടുവാന്‍ പ്രവാചകനായ യെഹെസ്ക്കേലിനോടും പറയുകയുണ്ടായി. അവനോടു യഹോവ: നീ നഗരത്തിന്‍റെ നടുവില്‍, യെരുശലേമിന്‍റെ നടുവില്‍ക്കൂടി ചെന്ന്, അതില്‍ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില്‍ ഒരു അടയാളം ഇടുക എന്നു കല്പിച്ചു. (യെഹെസ്ക്കേല്‍ 9:4)
ഭാവിയില്‍ ദൈവം തന്‍റെ ജനത്തിന്‍റെ സംരക്ഷണത്തിനായി അവര്‍ക്ക് ഒരു അടയാളം ഇടും എന്നും ദൈവവചനം പറയുന്നു. ഉദാഹരണത്തിന്, വെളിപ്പാട് പുസ്തകത്തില്‍ മുദ്ര ഇടപ്പെട്ട ആളുകളെ കുറിച്ച് വിവരിക്കുന്ന ഒരു ഭാഗം ഉണ്ട്. ഒരു പ്രെത്യേക കൂട്ടം ആളുകള്‍, 1,44,000 പേര്‍, തങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന അടയാളം ദൈവത്തിങ്കല്‍ നിന്നും സ്വീകരിച്ചതായി കാണുന്നു.
കര്‍ത്താവ് കല്പിക്കുന്നു:
നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങള്‍ക്കും കേടു വരുത്തരുത് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. (വെളിപ്പാട് 7:3). ദൈവത്തിന്‍റെ അടയാളം ഇല്ലാതിരുന്നവര്‍ വരുവാനുള്ള ന്യായവിധിയില്‍ നിന്നും സംരക്ഷിക്കപ്പെട്ടില്ല.
മൃഗത്തിന്‍റെ മുദ്ര
വെളിപ്പാട് പുസ്തകത്തില്‍ മൃഗത്തിന്‍റെ മുദ്രയെക്കുറിച്ചും നമുക്ക് കാണുവാന്‍ കഴിയും. ദൈവീക കാര്യങ്ങളില്‍ സാത്താന്‍ എല്ലായിപ്പോഴും വഞ്ചന കാണിക്കും. 1,44,000 പേരെ പ്രെത്യേക ജനമായി ദൈവം സംരക്ഷണത്തിനായി മുദ്രവെച്ചപ്പോള്‍, സാത്താനും തന്നെ ആരധിക്കുന്നവരുടെ വലംകൈമേലും നെറ്റിമേലും തന്‍റെ പേരും സംഖ്യയും കൊണ്ട് മുദ്രയിടുന്നു. 1,44,000 പേരുടെമേല്‍ ദൈവം വെച്ച മുദ്ര സത്യമായിരിക്കുന്നത് പോലെ, ഇവിടെ മുദ്ര ഉടമസ്ഥാവകാശത്തെ കുറിക്കുന്നു.
അത് ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലംകൈമേലോ നെറ്റിയിലോ മുദ്ര കിട്ടുവാന്‍ കാരണമാക്കുന്നു. (വെളിപ്പാട് 13:16)
ഈ രണ്ടു അടയാളങ്ങളും മുദ്ര ഇടപ്പെട്ട ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഉള്ളത് ആയിരുന്നു. ആകയാല്‍ നമുക്ക് ഇങ്ങനെ ഉപസംഹരിക്കാം, കയീന്‍റെ അടയാളം വചനത്തിന്‍റെ മറ്റു ഭാഗത്ത് സംരക്ഷണത്തിനായി കൊടുത്തിരിക്കുന്ന മുദ്രയോടു യോജിക്കുന്നുണ്ട്.
കയീന്‍ ആരെയാണ് വിവാഹം കഴിച്ചത്?
കയീന്‍ മിക്കവാറും തന്‍റെ സഹോദരിമാരില്‍ (ആദാമിന്‍റെ മക്കളില്‍ ഒരാളെ) ഒരാളെ വിവാഹം കഴിച്ചു എന്ന് ഇത് വിശദമാക്കുന്നു. കാരണം ആദാം 930 വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുകയും തനിക്കു അനേകം പുത്രന്മാരെയും പുത്രിമാരെയും ലഭിക്കുകയും ചെയ്തു.
സഹോദരിയെ വിവാഹം കഴിക്കുന്നത് ലേവ്യ 18:9, 18:11, 20:17, ആവര്‍ത്തനം 27:22 (അര്‍ദ്ധസഹോദരിയെ വിവാഹം കഴിക്കുന്നതുപോലും ഇവിടെ വിലക്കുന്നു) അനുസരിച്ച് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് എതിരായിരുന്നു എങ്കിലും, ഇത് ദൈവം മോശെയോടും ലോകത്തോടും ആ പ്രമാണം പറയുന്നതിന് വളരെ മുന്‍പുള്ള സംഭവമാണ്.
അബ്രഹാമും തന്‍റെ അര്‍ദ്ധസഹോദരിയായ സാറയെ ആയിരുന്നു വിവാഹം കഴിച്ചത് (ഉല്‍പത്തി 20:12). മോശെയുടെ കാലംവരെ അങ്ങനെയുള്ള വിവാഹങ്ങളെ ദൈവം വിലക്കിയിരുന്നില്ല (ലേവ്യാപുസ്തകം 18:9). ഒരു സഹോദരനെയോ സഹോദരിയെയോ വിവാഹം കഴിക്കുന്നത് ദൈവം വിലക്കുന്നത് വരെ നിരോധിക്കപ്പെട്ടിരുന്നില്ല.
ലാമെക് തനിക്കു രണ്ടു ഭാര്യമാരെ എടുത്തു (ഉല്‍പത്തി 4:19)
രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്ന വേദപുസ്തകത്തിലെ ആദ്യ വ്യക്തിയായിരുന്നു ലാമെക്.
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ്?
ശേത്തിനും ഒരു മകന്‍ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹാവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി. (ഉല്‍പത്തി 4:26).
ജനങ്ങള്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു എന്ന് വേദപുസ്തകത്തില്‍ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ഉല്‍പത്തി 4:26ല്‍ ആണ്. ലോകം കൂടുതല്‍ കൂടുതല്‍ വഷളായികൊണ്ടിരിന്നു എന്നാല്‍ ശേത്തിന്‍റെ സന്തതിപരമ്പര യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു അന്ന് നിലനിന്നിരുന്ന വഷളത്തങ്ങളില്‍ നിന്നും വിട്ടുനിന്നു. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയെന്നത് പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ആയി ഒരുമിച്ചു കൂടുന്നതിനെ കാണിക്കുന്നു.
അബ്രാം ആദ്യമായി കനാനില്‍ എത്തിയപ്പോള്‍ ഹായിക്കും ബെഥേലിനും മദ്ധ്യേയുള്ള പട്ടണങ്ങളില്‍ കൂടാരമടിച്ചു. "അവിടെ അവന്‍ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു." (ഉല്‍പത്തി 12:8) മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അബ്രാം പരസ്യമായി ദൈവത്തിനു നന്ദി പറയുകയും, ദൈവനാമത്തെ സ്തുതിക്കുകയും, സര്‍വ്വശക്തനായ ദൈവത്തിന്‍റെ സംരക്ഷണത്തിനായും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുശേഷം അബ്രഹാമിന്‍റെ മകനായ യിസഹാക്കും ബേര്‍ശേബയില്‍ ഒരു യാഗപീഠം പണിതു "യഹോവയുടെ നാമത്തില്‍ ആരാധിച്ചു" (ഉല്‍പത്തി 26:25).
ക്രിസ്ത്യാനികളെ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ ആയിട്ട് 1കൊരിന്ത്യര്‍ 1:2ല്‍ പറഞ്ഞിരിക്കുന്നു: "കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരും ആയവര്‍ക്ക് തന്നെ," അപ്പോസ്തലനായ പൗലോസ് എഴുതുന്നു. ഒരു ക്രിസ്ത്യാനിയുടെ വിശിഷ്ടമായ ഒരു സ്വഭാവസവിശേഷതയാണ് കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുക എന്നത്.

Join our WhatsApp Channel

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 19
- അധ്യായം 20
- അധ്യായം 21
- അധ്യായം 22
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 37
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 41
- അധ്യായം 42
- അധ്യായം 43
- അധ്യായം 44
- അധ്യായം 45
- അധ്യായം 46
- അധ്യായം 47
- അധ്യായം 48