english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 17
ബൈബിൾ വ്യാഖ്യാനം

അധ്യായം 17

544
അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യഹോവ അബ്രാമിനു പ്രക്ത്യക്ഷനായി അവനോട്: ഞാന്‍ സര്‍വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ധിപ്പിക്കും എന്ന് അരുളിച്ചെയ്തു. (ഉല്‍പത്തി 17:1-2)

അബ്രഹാമുമായുള്ള തന്‍റെ ഉടമ്പടി ദൈവം ഉറപ്പിച്ചു. മുമ്പ് മനുഷ്യകുലത്തിനു അജ്ഞാതമായിരുന്ന ഒരു പുതിയ പേരോടുകൂടെ യഹോവ തന്നെത്തന്നെ അബ്രഹാമിനു പരിചയപ്പെടുത്തുന്നു.

"സര്‍വശക്തിയുള്ള ദൈവം" എന്ന പേര് ഏല്‍-ശദ്ദായി എന്ന എബ്രായ പദത്തില്‍ ഉള്‍പ്പെട്ടതാണ്. ഏല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം "ബലം അഥവാ ശക്തി" എന്നും ശദ്ദായി എന്ന പദത്തിന്‍റെ അര്‍ത്ഥം "പരിപാലിച്ചു വളര്‍ത്തുന്നവന്‍ അഥവാ പരിപോഷിപ്പിക്കുന്നവന്‍" എന്നും ആണ്.

ശദ്ദായി എന്നത് ഒരു സ്ത്രീലിംഗ പദം കൂടിയാണ്. ദൈവം അബ്രാഹാമിന് വെളിപ്പെടുത്തി പറഞ്ഞത് എന്തെന്നാല്‍, " ഒരു മാതാവ് തന്‍റെ കുഞ്ഞിനെ കരുതുന്നത്പോലെ സമയാസമയങ്ങളില്‍ നിനക്ക് വേണ്ടുന്നതെല്ലാം കരുതുന്നവന്‍ ഞാന്‍ ആയിരിക്കും". സര്‍വശക്തിയുള്ള ദൈവത്തെ ബലവും ശക്തിയും ഉള്ളവനായാണ് നമ്മില്‍ പലരും പലപ്പോഴും മനസ്സിലാക്കുന്നത് എന്നാല്‍ ഇന്നത്തെ വേദഭാഗം (ഉല്‍പത്തി 17:1-2) നമ്മോടു പറയുന്നത്, ദൈവം ഒരു അമ്മയെപോലെ സ്നേഹമുള്ളവന്‍ ആകുന്നു എന്നാണ് (യഥാര്‍ത്ഥത്തില്‍ ഒരു മാതാവിനെക്കാളും എത്രയോ അധികം).

ദൈവം അബ്രാഹാമിനോടു സംസാരിച്ചതിനു ശേഷം അവന്‍ ദൈവത്തിന്‍റെ വാഗ്ദത്തം വിശ്വസിക്കുകയും താഴെ പറയുന്ന കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു.

അപ്പോള്‍ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാല്‍: എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികള്‍ക്കു പിതാവാകും; ഇനി നിന്നെ അബ്രാം (അര്‍ത്ഥം ഉയര്‍ത്തപ്പെട്ട പിതാവ്) എന്നല്ല വിളിക്കേണ്ടത്; ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിയിരിക്കയാല്‍ നിന്‍റെ പേര്‍ അബ്രാഹാം (അര്‍ത്ഥം അനേകര്‍ക്ക്‌ പിതാവ്) എന്നിരിക്കേണം. (ഉല്‍പത്തി 17:3-5)

ദൈവം പിന്നെയും അബ്രാഹാമിനോട്: "നിന്‍റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേര്‍ സാറാ എന്ന് ഇരിക്കേണം. ഞാന്‍ അവളെ അനുഗ്രഹിച്ച് അവളില്‍നിന്നു നിനക്കു ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളില്‍നിന്ന് ഉത്ഭവിക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു". (ഉല്‍പത്തി 17:15-16).

ആ സമയത്തും അവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല, എന്നിട്ടും അവരുടെ 'പുതിയ പേരിനാല്‍' പരസ്പരം വിളിക്കുവാന്‍ ദൈവം അവരോടു ആവശ്യപ്പെട്ടു. അവന്‍റെ അയല്‍വാസികളുടെയും ദാസന്മാരുടെയും ചാര്‍ച്ചക്കാരുടേയും മുഖത്തെ ഭാവങ്ങള്‍ നിങ്ങള്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയും. അവയെ സങ്കല്‍പ്പിച്ചുകൊണ്ട്‌ എനിക്ക് ഇങ്ങനെ പറയുവാന്‍ കഴിയും, "വൃദ്ധരായ ആ രണ്ടുപേര്‍ക്കും ഇപ്പോള്‍ ഭ്രാന്ത് പിടിച്ചിരിക്കയാണ്‌, മക്കളില്ലാത്ത അപ്പനായ അബ്രാം താന്‍ അനേകര്‍ക്ക്‌ പിതാവാണെന്ന് പറയുന്നതും മച്ചിയായ പ്രായംചെന്ന സാറായി രാജാക്കന്മാരുടെ മാതാവാണെന്ന് പറയുന്ന കാര്യവും ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക... അവരുടെ മതം അവരുടെ തലയ്ക്കുപിടിച്ചിരിക്കുകയാണ്".

നാം അറിയുന്നതുപോലെ, അവരുടെ പുതിയ പേരിനു പ്രത്യേക അര്‍ത്ഥമുണ്ട്. അവരുടെ പേരുകള്‍ വിളിക്കപ്പെട്ടപ്പോള്‍ ഒക്കെയും, ഭാവി പ്രവചിക്കപ്പെട്ടുകൊണ്ടിരുന്നു: അബ്രഹാം ബഹുജാതികള്‍ക്കു പിതാവാകും, സാറായി രാജാക്കന്മാരുടെ മാതാവാകും.

അന്തരീക്ഷത്തില്‍ സംസാരിക്കപ്പെട്ട വാക്കുകള്‍, അവരുടെ അത്ഭുതങ്ങള്‍ ഉണ്ടായിരുന്ന ആത്മീക മണ്ഡലത്തില്‍ എത്തുവാന്‍ ഇടയായിതീര്‍ന്നു. ആ വാക്കുകള്‍ ദൈവം വാഗ്ദത്തം ചെയ്ത അത്ഭുതമായ ഇസഹാക്കിനെ പുറത്തുകൊണ്ടുവരുവാന്‍ ഇടയായി. 

ഇപ്പോള്‍ നിങ്ങള്‍ ഇത് അറിയുന്നത് നല്ലതാണ് ഈ രീതി നമുക്ക് എതിരായും പ്രവര്‍ത്തിക്കാം, നാം ദൈവഹിതമല്ലാത്തതും ശത്രുവിനു ഇഷ്ടമായതുമായ കാര്യങ്ങളെ സംസാരിക്കുകയാണെങ്കില്‍. യഥാര്‍ത്ഥമായ കാര്യമെന്നത്, ലോകം ദുരന്തത്തെ വിളിച്ചുവരുത്തുവാന്‍ ശീലിക്കുന്നതായി തോന്നും എന്നതാണ്.

7ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാന്‍ എനിക്കും നിനക്കും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. 8ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും.(ഉല്‍പത്തി 17:7 - 8)

ദൈവം അബ്രാഹാമുമായി ഒരു ഉടമ്പടി ചെയ്തപ്പോള്‍, അബ്രഹാമിന്‍റെ സന്തതിയെ അനുഗ്രഹിക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (ഉല്‍പത്തി 12:3; 13:15; 15:3; 16:10; 17:7; 17:10). സന്തതി എന്ന പദം അബ്രഹാമിന്‍റെ മക്കളെയാണ് സൂചിപ്പിക്കുന്നത്.

ഒരു എബ്രായ ബാലന്‍ ദൈവവുമായുള്ള ഉടമ്പടിയില്‍ ആണെന്നുള്ളതിന്‍റെ ശാരീരിക തെളിവാണ് പരിച്ഛേദനയുടെ പ്രവര്‍ത്തി. ഒരു എബ്രായ ആണ്‍പൈതല്‍ എട്ടുദിവസം പ്രായമാകുമ്പോള്‍, തന്‍റെ ശരീരത്തിന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യണമായിരുന്നു (ഉല്‍പത്തി 17:12).

ഉടമ്പടിയുടെ ദൃശ്യമായ ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ ഈ ശാരീരിക പ്രവര്‍ത്തി ശരീരത്തില്‍ ഒരു അടയാളം അവശേഷിപ്പിക്കുന്നു. അതുപോലെതന്നെ, കര്‍ത്താവായ യേശുവിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്ന ക്രൂശീകരണത്തിന്‍റെ അടയാളം താന്‍ തന്‍റെ കഷ്ടതയില്‍ കൂടെ സ്ഥാപിച്ച പുതിയ ഉടമ്പടിയുടെ ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു.

യേശു തന്‍റെ പുനരുത്ഥാനത്തിനു എട്ടു ദിവസങ്ങള്‍ക്ക് ശേഷം തന്‍റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായി ഈ അടയാളങ്ങളെ അവര്‍ക്കു വെളിപ്പെടുത്തികൊടുത്തു എന്നുള്ളത് വളരെ താല്പര്യത്തോടെ ശ്രദ്ധിക്കേണ്ട കാര്യമാണ്. (യോഹന്നാന്‍ 20:26-27)

നിങ്ങളുടെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും. (ഉല്‍പത്തി 17:11)

അബ്രാഹാമുമായുള്ള ദൈവത്തിന്‍റെ ഉടമ്പടി പരിച്ഛേദനയുടെ രക്തത്താല്‍ മുദ്രയിട്ടിരിക്കുന്നു (ഉല്‍പത്തി 17:11), അതുപോലെ പുതിയ ഉടമ്പടിയും യേശുവിന്‍റെ രക്തത്താല്‍ മുദ്രയിടപ്പെട്ടിരിക്കുന്നു (എഫെസ്യര്‍ 1:13).

അനന്തരം അബ്രാഹാം തന്‍റെ മകനായ യിശ്മായേലിനെയും തന്‍റെ വീട്ടില്‍ ജനിച്ച സകല ദാസന്മാരെയും താന്‍ വിലയ്ക്കു വാങ്ങിയവരെയൊക്കെയും അബ്രാഹാമിന്‍റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചര്‍മ്മത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു. (ഉല്‍പത്തി 17:23)

'അന്നുതന്നെ' എന്ന പദപ്രയോഗം ശ്രദ്ധിക്കുക. അബ്രാഹാമിനോടും അവന്‍റെ വീട്ടിലുള്ള സകല ആണ്‍പ്രജകളും പരിച്ഛേദനയേല്‍ക്കുവാന്‍ ദൈവം കല്പിച്ചപ്പോള്‍, അവന്‍ ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നതില്‍ താമസം വരുത്തിയില്ല മാത്രമല്ല അന്നുതന്നെ അത് ചെയ്തു എന്ന് താന്‍ ഉറപ്പുവരുത്തുകയും ചെയ്തു. അബ്രഹാം എത്രമാത്രം ദൈവത്തെ ഭയപ്പെട്ടിരുന്നു എന്ന് ഈ പ്രവര്‍ത്തി കാണിക്കുന്നു.

ദാവീദ് രാജാവ് എഴുതി, "നിന്‍റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു" (സങ്കീര്‍ത്തനം 119 : 60). 
താമസിച്ചുള്ള അനുസരണം അനുസരണക്കേട്‌ തന്നെയാണ്.

ദൈവ വചനത്തോടുള്ള നമ്മുടെ അനുസരണം ലോകത്തിന്‍റെ കണ്ണിന്മുന്‍പില്‍ ഒരുപക്ഷേ പ്രത്യേകതയുള്ളത് ആയിരിക്കാം, എന്നാല്‍ ദൈവത്തിന്‍റെ കണ്ണിന്മുന്‍പില്‍ ഇത് വളരെ പ്രസാദകരമാണ്.

അബ്രാഹാം ദൈവവുമായി ഒരു ഉടമ്പടി ചെയ്തപ്പോള്‍, അവന്‍ തന്‍റെയും തന്‍റെ വീട്ടില്‍ ജനിച്ച സകല പുരുഷ പ്രജകളുടെയും അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യിച്ചു (ഉല്‍പത്തി 17:23). നാം പുതിയ ഉടമ്പടിയിലേക്ക് പ്രവേശിക്കുമ്പോള്‍, ക്രിസ്തുവിന്‍റെ കഷ്ടതയാകുന്ന യാഗം നാം സ്വീകരിക്കുകയും, വിശ്വാസത്താല്‍ അവന്‍റെ രക്തത്താല്‍ നമ്മുടെ പാപക്ഷമ നാം പ്രാപിക്കുകയും ചെയ്യും. നമ്മെ ഉടമ്പടിയോട് ചേര്‍ത്തു ഒട്ടിക്കുവാന്‍ ക്രിസ്തുവിന്‍റെ ശരീരം മുറിക്കപ്പെടുകയുണ്ടായി.

ഉല്‍പത്തി 17 ല്‍ അബ്രഹാമിനോടുള്ള പത്തു അനുഗ്രഹങ്ങള്‍ അഥവാ വാഗ്ദത്തങ്ങള
വാക്യം 2 - എനിക്കും നിനക്കും മധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും.
വാക്യം 2 - ഞാന്‍ നിന്നെ അധികമധികമായി വര്‍ധിപ്പിക്കും.
വാക്യം 4 - നീ ബഹുജാതികള്‍ക്കു പിതാവാകും
വാക്യം 5 - ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കും.
വാക്യം 6 - ഞാന്‍ നിന്നെ വളരെയധികം ഫലം ഉളവാക്കുന്നവന്‍ ആക്കിത്തീര്‍ക്കും.
വാക്യം 6 - ഞാന്‍ നിന്നില്‍നിന്നും അനേക ജാതികളെയും രാജാക്കന്മാരെയും ഉത്ഭവിപ്പിക്കും.
വാക്യം 7 - ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാന്‍ എനിക്കും നിനക്കും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
വാക്യം 8 - ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശമൊക്കെയും ശാശ്വതാവകാശമായി തരും.
വാക്യം 8 - ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും (അതായതു അബ്രഹാമിന്‍റെ ഭാവി സന്തതികള്‍ക്ക്)
വാക്യം 16 - ഞാന്‍ സാറായില്‍ നിന്നും നിനക്കു ഒരു മകനെ തരും.


ഉല്‍പത്തി 17 ല്‍ സാറയോടുള്ള മൂന്നു അനുഗ്രഹങ്ങള്‍ അഥവാ വാഗ്ദത്തങ്ങള
വാക്യം 16 - ഞാന്‍ അവളെ അനുഗ്രഹിക്കും
വാക്യം 16 - ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായിത്തീരുകയും ചെയ്യും.
വാക്യം 16 - ജാതികളുടെ രാജാക്കന്മാര്‍ അവളില്‍നിന്നും ഉത്ഭവിക്കും.

ഉല്‍പത്തി 17 ല്‍ യിശ്മായേലിനോടുള്ള നാലു അനുഗ്രഹങ്ങള്‍ അഥവാ വാഗ്ദത്തങ്ങള
വാക്യം 20 - ഞാന്‍ അവനെ തീര്‍ച്ചയായും അനുഗ്രഹിക്കും
വാക്യം 20 - ഞാന്‍ അവനെ അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ധിപ്പിക്കും
വാക്യം 20 - അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും.
വാക്യം 20 - ഞാന്‍ അവനെ വലിയൊരു ജാതിയാക്കും.

ഒരു ജാതി അവരില്‍ നിന്നും ഉത്ഭവിക്കും എന്ന വാഗ്ദത്തം അവര്‍ക്ക് മൂന്നുപേര്‍ക്കും ലഭിക്കുകയുണ്ടായി. യിശ്മായേലിനോടുള്ള ബന്ധത്തില്‍ ഒരു വലിയ ജാതിയെന്നും അബ്രാഹാമിനോടും സാറായോടും ഉള്ള ബന്ധത്തില്‍ അനേക ജാതികളെന്നും വാഗ്ദത്തം ചെയ്തിരിക്കുന്നു.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ