english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 6
ബൈബിൾ വ്യാഖ്യാനം

അധ്യായം 6

841
ഉല്‍പത്തി 6ലെ ദൈവത്തിന്‍റെ പുത്രന്മാരും മനുഷ്യരുടെ പുത്രിമാരും ആരായിരുന്നു?
മനുഷ്യന്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി അവര്‍ക്കു പുത്രിമാര്‍ ജനിച്ചപ്പോള്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. (ഉല്‍പത്തി 6:1 - 2).

ദൈവത്തിന്‍റെ പുത്രന്മാരുടെ വ്യക്തിത്വത്തെ സംബന്ധിച്ച മൂന്നു പ്രാഥമീക അഭിപ്രായങ്ങള്‍:
1. കയീന്‍റെ ദുഷ്ട വംശപരമ്പരയില്‍ ഉള്ളവര്‍ മിശ്രവിവാഹം ചെയ്ത ശേത്തിന്‍റെ ഭക്തിയുള്ള സന്തതിപരമ്പരയില്‍ പെട്ടവര്‍ ആയിരുന്നു അവര്‍.
2. ശക്തരായ മാനുഷീക ഭരണകര്‍ത്താക്കള്‍ ആയിരുന്നു അവര്‍.
3. വീണുപോയ ദൂതന്മാര്‍ ആയിരുന്നു അവര്‍.

എന്നിരുന്നാലും, ഏറ്റവും പഴക്കമുള്ളതും കൂടുതല്‍ പ്രചാരത്തില്‍ ഉള്ളതുമായ വ്യാഖ്യാനം എന്നത് "ദൈവത്തിന്‍റെ പുത്രന്മാര്‍" വീണുപോയ ദൂതന്മാര്‍ ആണെന്നാണ്‌. പൌരാണീക യെഹൂദാമതത്തിലും ആദിമ സഭയിലും ഏറ്റവും അംഗീകരിക്കപ്പെട്ടതും ആയ വ്യാഖ്യാനം ഇതാണ്.

അതുപോലെ, ദൈവത്തിന്‍റെ പുത്രന്മാര്‍ എന്ന ശൈലിയുടെ എബ്രായ ഭാഷയിലെ പ്രയോഗം, 'ബെനെ ഹാ എലോഹിം' എന്നാണ് അത് ദൂതന്മാരെയാണ് വ്യക്തമായി സൂചിപ്പിക്കുന്നത്. അതേ ശൈലി ഈ വേദഭാഗങ്ങളില്‍ എല്ലാം കാണാം ഉല്‍പത്തി 6;4, ഇയ്യോബ് 1:6, 2:1, 38:7.

ഉല്‍പത്തി 6:1-4 വരെയുള്ള ഭാഗത്ത് എന്താണ് സംഭവിച്ചത് എന്ന് യൂദായുടെ ലേഖനം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിന്‍ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സോദോമും ഗോമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കു സമമായി ദുര്‍ന്നടപ്പ് ആചരിച്ച് അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു. (യൂദാ 6-7).

ഈ ആശയം 2പത്രോസ് 2:4ലും ആവര്‍ത്തിച്ചിട്ടുണ്ട്,
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്‍പ്പിച്ചിരിക്കുന്നു (2പത്രോസ് 2:4).

അതുകൊണ്ട്, ഉല്‍പത്തി 6:1 - 4 വരെ പറഞ്ഞിരിക്കുന്ന ആശയം വീണുപോയ ദൂതന്മാര്‍ (ദൈവത്തിന്‍റെ പുത്രന്മാര്‍) മനുഷ്യരുടെ പുത്രിമാരെ വിവാഹം കഴിച്ചു എന്നതിനു സന്ദര്‍ഭോചിതമായ, വ്യാകരണപരമായ, ചരിത്രപരമായ ശക്തമായ അടിത്തറയുണ്ട്.

പുരാതനകാലത്തെ വീരന്മാര്‍ ആര് അഥവാ എന്ത് ആയിരുന്നു?
അക്കാലത്തു ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായിരുന്നു; അതിന്‍റെ ശേഷവും ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കല്‍ ചെന്നിട്ട് അവര്‍ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാര്‍, കീര്‍ത്തിപ്പെട്ട പുരുഷന്മാര്‍ തന്നെ. (ഉല്‍പത്തി 6:4).

ഉല്‍പത്തി 6:4ലെ മല്ലന്മാര്‍ എന്നതിനു ഉപയോഗിച്ചിരിക്കുന്ന രണ്ടു പദങ്ങളില്‍ ഒന്ന് 'പുരാതനകാലത്തെ വീരന്മാര്‍' എന്നാണ്, അതിന്‍റെ മൂലപദം 'നാഫാല്‍' എന്നതാണ്, വീഴ്ച എന്നാണ് അതിനര്‍ത്ഥം. 6:1 - 4 വരെ പറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ പുത്രന്മാരും മനുഷ്യരുടെ പുത്രിമാരും തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ ഉണ്ടായ സന്തതികള്‍ ആണ് പുരാതനകാലത്തെ വീരന്മാര്‍ ("വീണുപോയവര്‍, മല്ലന്മാര്‍"). വീണുപോയ ദൂതന്മാര്‍ ഭൂമിയിലെ സ്ത്രീകളുമായി ഇടകലര്‍ന്നപ്പോള്‍ മല്ലന്മാരുടെ ഒരു വംശത്തെ അവര്‍ ഉത്പാദിപ്പിക്കുകയുണ്ടായി.

പുതിയ നിയമം നമ്മളോട് ഇപ്രകാരം പറയുന്നു ഈ വീണുപോയ ദൂതന്മാര്‍ ഇപ്പോള്‍ ബന്ധിക്കപ്പെട്ടു നരകത്തിന്‍റെ ഏറ്റവും അടിയിലെ അറയില്‍ ആയിരിക്കുന്നു, മൂല ഭാഷയില്‍ "ടാര്‍ടറസ്സ്" എന്നാണ് - നരകത്തിന്‍റെ അടിത്തട്ട് - അവിടെ അവര്‍ അന്ത്യ ന്യായവിധിക്കായി കാത്തിരിക്കുന്നു (2പത്രോസ് 2:4 ഉം യൂദാ 6ഉം കാണുക).

ദേവന്മാര്‍ മനുഷ്യ സ്ത്രീകളുമായി ഇടകലര്‍ന്നു, ദേവന്മാര്‍,അമാനുഷികമായ പൊക്കവും, ബലവും, ശക്തിയും ഉള്ളവര്‍ക്ക് ജന്മം കൊടുത്തിരുന്നു എന്ന ദീര്‍ഘകാലമായുള്ള വിശ്വാസം പൌരാണീക കിഴക്കന്‍ ദേശങ്ങളിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളിലും പ്രബലമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പുരാതന ഗ്രീക്ക് സങ്കല്‍പ്പങ്ങള്‍ അനുസരിച്ച്, വീരനായ ഹെറാകലസ്സിന്‍റെ ജനനം (റോമന്‍ പുരാണശാസ്ത്രം) തന്‍റെ പിതാവ് അല്‍സ്മേനെ സൌന്ദര്യമുള്ള സ്ത്രീയുമായി ഒന്നിച്ചു കൂടിയതിനു ശേഷമായിരുന്നു എന്നാണ്.

"പഴയ ശക്തരായ പുരുഷന്മാരും" "പ്രശസ്തരായ പുരുഷന്മാരും" ഉല്‍പത്തിയില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ ദിവ്യപുരുഷന്‍ എന്ന ഗണത്തില്‍ ഉള്ളവരാണ്, മാത്രമല്ല പുരാതന എഴുത്തുകാര്‍ക്കും എബ്രായ ബൈബിള്‍ വായനക്കാര്‍ക്കും അവര്‍ പ്രത്യക്ഷപ്പെട്ട സമയങ്ങളില്‍ അവര്‍ വളരെ പരിചിതരായിരുന്നു. ഉല്‍പത്തി 6:4 ലെ ഈ ലഘു പരാമര്‍ശം അവര്‍ എങ്ങനെ നിലവില്‍ വന്നു എന്നതിനു ക്ഷണികമായ ഒരു വിശദീകരണം നല്‍കുന്നുണ്ട്.

ജലപ്രളയത്താല്‍ കൊല്ലപ്പെട്ടതിനു ശേഷം പുരാതനകാലത്തെ വീരന്മാരുടെ ആത്മാക്കള്‍ക്ക് എന്തു സംഭവിച്ചു?
ദൈവം നോഹയോടു പറഞ്ഞു, "ആകാശത്തിന്‍ കീഴില്‍നിന്നും ജീവശ്വാസമുള്ള സര്‍വജഡത്തേയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും". (ഉല്‍പത്തി 6:17).

ദൈവം ഭൂമിയില്‍ കൊണ്ടുവന്ന ആഗോള ജലപ്രളയം പുരാതനകാലത്തെ വീരന്മാരെയും (വീണുപോയ ദൂതന്മാരും മനുഷ്യന്‍റെ പുത്രിമാരും കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ സങ്കരയിനത്തില്‍പ്പെട്ട സന്തതികള്‍) നശിപ്പിച്ചു.

നിരവധി വേദപുസ്തക പണ്ഡിതന്മാര്‍ പറയുന്നത് പുരാതനകാലത്തെ വീരന്മാരില്‍ നിന്നും വേര്‍പ്പെട്ട ആത്മാവ് ഈ ഭൂമിയില്‍ നിലനില്‍ക്കുകയും നാം ഇന്ന് വിളിക്കുന്ന പിശാചുക്കള്‍ ആയി മാറുകയും ചെയ്തു. ഈ പ്രേതാത്മാക്കള്‍ തങ്ങള്‍ക്ക് വസിക്കുവാനും വെളിപ്പെടുവാനും വേണ്ടി മനുഷ്യരുടെ ശരീരം അന്വേഷിച്ചു ഈ ഭൂമിയുടെ പരപ്പില്‍ കൂടെ ഊടാടികൊണ്ടിരിക്കുന്നു. ഈ പ്രേതാത്മാക്കള്‍ അന്തരീക്ഷ മണ്ഡലത്തില്‍ തങ്ങളുടെ ആസ്ഥാനം നിര്‍മ്മിക്കാറില്ല. അവര്‍ മനുഷ്യ ശരീരത്തില്‍ കുടിക്കൊള്ളുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ രൂപത്തില്‍, ആകൃതിയില്‍, കാഴ്ചയില്‍, ശക്തിയില്‍, ഉയരത്തില്‍, അതുപോലെ മറ്റു ലക്ഷണങ്ങളില്‍ വ്യത്യാസം ഉള്ളവരാണ്.

ലെഗ്യോന്‍ ബാധിച്ച മനുഷ്യനെ കുറിച്ചുള്ള സംഭവത്തില്‍, ഏകദേശം ആറായിരം പിശാചുക്കള്‍ ഉണ്ടാകുവാനാണ് സാദ്ധ്യത, എന്നാല്‍ അവരെ നിയന്ത്രിച്ചിരുന്നത് ഇരുട്ടിന്‍റെ ഒരു അധികാരിയാണ്.കര്‍ത്താവായ യേശു അവനോടു പേര് ചോദിച്ചപ്പോള്‍, അവന്‍(ഏകവചനം) മറുപടി പറഞ്ഞത് ലെഗ്യോന്‍ എന്നാണ് (മര്‍ക്കോസ് 5:9). ഈ സത്യം മനസ്സിലാക്കുന്നവര്‍ അനവധി പിശാചുക്കള്‍ ബാധിച്ച ആളുകളെ അതില്‍നിന്നും വിടുവിക്കുന്നതിനു നീണ്ട സമയം എടുക്കുകയില്ല. നാം ചെയ്യേണ്ടത് ഇത്രമാത്രമാണ് പ്രധാനപ്പെട്ട പിശാചിനെ, അവരുടെ സംഘത്തിന്‍റെ നേതാവിനെ കൈകാര്യം ചെയ്യുക എന്നതാണ്,അപ്പോള്‍ അവശേഷിക്കുന്നത് എല്ലാം പുറത്തുവരും.

...... അതിന്‍റെ ശേഷവും (ഉല്‍പത്തി 6:4)
ജലപ്രളയത്തിനു ശേഷവും മല്ലന്മാര്‍ ഉണ്ടായിരുന്നു എന്ന് ദൈവവചനം വ്യക്തമായി സൂചിപ്പിക്കുന്നു. ആ ആഗോള ജലപ്രളയത്തില്‍ സകല മല്ലന്മാരും കൊല്ലപ്പെട്ടതിനു ശേഷവും ഇത് എങ്ങനെയാണ് സംഭവിച്ചത്?

ജലപ്രളയത്തിനു ശേഷം ആ ദൂതന്മാര്‍ക്ക് മനുഷ്യ സ്ത്രീകളുമായി സഹവാസമോ ബന്ധങ്ങളോ ഉണ്ടായിരുന്നു എന്നു വചനത്തില്‍ എവിടെയും പറയുന്നില്ല. ഈ സംഭവം ഉല്‍പത്തി 6ല്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് എങ്ങനെയാണ് പുരാതനകാലത്തെ വീരന്മാര്‍ മടങ്ങിവന്നത്? ഇത് എങ്ങനെ ആയിരിക്കാം സംഭവിച്ചത്? വേദപുസ്തകത്തില്‍ അതിനുള്ള ഉത്തരം ഉണ്ട്:

ഭൂമിയില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്‍റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില്‍ കടന്നു. (ഉല്‍പത്തി 7:6-7).

നോഹയും അവന്‍റെ പുത്രന്മാരും 100% മനുഷ്യരായിരിക്കുമ്പോള്‍, അവന്‍റെ മൂന്ന് പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ ഭാര്യമാരെ സംബന്ധിച്ചു അതേകാര്യം നമ്മോടു പറയുന്നില്ല. ഈ സ്ത്രീകളില്‍ ഒന്നോ അധികമോ പേര്‍ പുരാതനകാലത്തെ വീരന്മാരുടെ ജീനുകള്‍ ഉള്ളവരായിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിരവധി വേദപുസ്തക പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, ജലപ്രളയത്തിനു ശേഷമുള്ള പുരാതനകാലത്തെ വീരന്മാരുടെ ഉറവിടം ഇതായിരിക്കാം എന്നാണ്.

ജലപ്രളയത്തിനു ശേഷം ആദ്യമായി പുരാതനകാലത്തെ വീരന്മാരായ മല്ലന്മാരെ പേരെടുത്തു പരാമര്‍ശിച്ചിരിക്കുന്നത് സംഖ്യാപുസ്തകം 13ല്‍ ആണ്, അത് ദൈവം നിയോഗിച്ച വാഗ്ദത്ത നാട്ടിലേക്ക് മിസ്രയിമില്‍ നിന്നും മോശെയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ മക്കള്‍ പുറപ്പെട്ടതിനു ശേഷമാണ്. ദേശം ഒറ്റുനോക്കുവാന്‍ വേണ്ടി മോശെ 12 ഒറ്റുകാരെ നേരത്തെ അയയ്ക്കുവാന്‍ ഇടയായി, 2 ഒറ്റുകാര്‍, യോശുവയും കാലേബും, ആ ദേശത്തെ കുറിച്ച് തിളക്കമാര്‍ന്ന കാര്യം സംസാരിക്കുകയും, ദൈവം വാഗ്ദത്തം ചെയ്ത ദേശത്ത്‌ പ്രവേശിച്ചു ശരിയായ രീതിയില്‍ ആ ദേശം കൈവശമാക്കുവാന്‍ യിസ്രായേല്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബാക്കി 10 പേര്‍ക്ക് വ്യത്യസ്തമായ അഭിപ്രായം ആയിരുന്നു ഉണ്ടായിരുന്നത്:

എന്നാല്‍ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്‍ത്തി: നാം ചെന്ന് കൈവശമാക്കുക; അതു ജയിപ്പാന്‍ നമുക്കു കഴിയും എന്നു പറഞ്ഞു. എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്‍: ആ ജനത്തിന്‍റെ നേരേ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര്‍ ആകുന്നു എന്നു പറഞ്ഞു. തങ്ങള്‍ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവര്‍ യിസ്രായേല്‍ മക്കളോടു ദുര്‍വര്‍ത്തമാനമായി പറഞ്ഞത് എന്തെന്നാല്‍: "ഞങ്ങള്‍ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനമൊക്കെയും അതികായന്മാര്‍; അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കുതന്നെ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങള്‍ അങ്ങനെതന്നെ ആയിരുന്നു". (സംഖ്യാപുസ്തകം 13:30-33)

അനാക്ക് എന്ന് പേരുള്ള ഒരു പ്രെത്യേക വ്യക്തിയുടെ സന്തതി പരമ്പരയില്‍ പെട്ടവരായിരുന്നു ആദ്യം അവിടെ പാര്‍ത്തിരുന്ന മല്ലന്മാര്‍. പുരാതനകാലത്തെ വീരന്മാര്‍ മല്ലന്മാരില്‍ നിന്നും ജനിച്ചവരാണെന്ന് സൂചിപ്പിക്കുന്ന ഈ വിവരണം... കാണിക്കുന്നത് പുരാതനകാലത്തെ വീരന്മാരുടെ സങ്കരയിനം ജലപ്രളയത്തിനു ശേഷം മറ്റു മല്ലന്മാരുടെ സന്തതിപരമ്പരയില്‍ പെട്ടവരാണ്, ദൂതന്മാരുടെ അല്ല എന്നാണ്.

അതുകൂടാതെ, ഈ മല്ലന്മാര്‍ക്ക് കൃഷിയില്‍ വളരെയധികം പ്രവീണ്യം ഉണ്ടായിരുന്നു വളരെ നന്നായി മുന്തിരി വിളയിക്കുവാന്‍ അവര്‍ക്ക് അറിയാമായിരുന്നു, അവിടുത്തെ മുന്തിരിങ്ങ കുലയോടുകൂടെ ഒറ്റുകാര്‍ രണ്ടുപേര്‍ ചേര്‍ന്നു ഒരു വലിയ കമ്പില്‍ തൂക്കി ചുമന്നുകൊണ്ടു വരികയാണ് ചെയ്തത്.

എന്നാല്‍ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. (ഉല്‍പത്തി 6:8)
കൃപ എന്ന പദം ബൈബിളില്‍ ആദ്യമായി പരാമര്‍ശിച്ചിരിക്കുന്നത് ഇവിടെയാണ്‌. ശ്രദ്ധിക്കുക, ദൈവത്തിന്‍റെ കൃപ ലഭിക്കുന്നതാണ്, മറിച്ച് സമ്പാദിക്കുന്നത് അല്ല. 

നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍: നോഹ നീതിമാനും തന്‍റെ തലമുറയില്‍ നിഷ്കളങ്കനും ആയിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. (ഉല്‍പത്തി 6:9)
നിഷ്കളങ്കന്‍ എന്ന പദം പൂര്‍ണ്ണതയേയും കളങ്കമില്ലാത്തതിനെയും സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ പശ്ചാത്തലത്തില്‍, തനിക്കു ചുറ്റുപാടും ഉണ്ടായിരുന്ന അനീതിയാല്‍ അവന്‍ അശുദ്ധനായില്ല എന്നാണ് പ്രതിപാദിക്കുന്നത്. "നിഷ്കളങ്കന്‍" ആയിരിക്കുന്നു എന്നത് സൂചിപ്പിക്കുന്നത്, നോഹയുടെ വംശപാരമ്പര്യം ആദാമിലേക്ക് പോകുന്നു എന്നാണ്, അവന്‍ ഒരിക്കലും മല്ലന്മാരുടെ ജീനിനാലോ വിത്തിനാലോ അശുദ്ധനായില്ല എന്നുമാണ്.

ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയില്‍ തന്‍റെ വഴി വഷളാക്കിയിരുന്നു. (ഉല്‍പത്തി 6:12).
'സകല ജഡവും' എന്ന പദപ്രയോഗം ശ്രദ്ധിക്കുക - മനുഷ്യരും മൃഗങ്ങളും അശുദ്ധരായി, അഴുകിപോകുന്ന ഒരു പ്രക്രിയയില്‍ ആയി എന്നതാണ് അര്‍ത്ഥം (പ്രത്യേകിച്ച് ധാര്‍മികതയുടെ കാര്യത്തില്‍). 

ഉല്‍പത്തിയിലെ വിവരണം വഷളായ ജഡത്തെക്കുറിച്ച് കൂടുതലായി വിവരിക്കുന്നില്ലെങ്കിലും, അത് ജാഷേറിന്‍റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്- ബൈബിളില്‍ രണ്ടു പ്രാവശ്യം അത് കാണാം (യോശുവ 10:13; 2 ശമുവേല്‍ 1:18). ജാഷേറിന്‍റെ പുസ്തകത്തിന്‍റെ ഒരു പ്രതി 1840 ല്‍ കണ്ടെടുക്കയും പരിഭാഷപ്പെടുത്തുകയും ചെയ്തു. ജലപ്രളയത്തെ കുറിച്ചുള്ള വിവരണത്തെ പരാമര്‍ശിക്കുമ്പോള്‍ മൃഗങ്ങളെ ഉള്‍പ്പെടുത്തിയ കൃത്രിമത്വത്തെക്കുറിച്ചു അതിന്‍റെ എഴുത്തുകാരന്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്:

"ആ കാലത്തെ മനുഷ്യന്‍റെ പുത്രന്മാര്‍ നാല്‍ക്കാലികളില്‍ നിന്നും, വയലിലെ മൃഗങ്ങളില്‍ നിന്നും, വായുവിലെ പക്ഷികളില്‍ നിന്നും എടുക്കപ്പെട്ടു, ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട മൃഗങ്ങളുടെ കൂട്ടങ്ങള്‍ ഓരോന്നും മറ്റൊരു ഗണമാണെന്ന് പഠിപ്പിച്ചു, അത് കര്‍ത്താവിനെ പ്രകോപിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു; ഭൂമി മുഴുവന്‍ വഷളായി എന്ന് ദൈവം കണ്ടു, സകല ജഡവും, എല്ലാ മൃഗങ്ങളും സകല മനുഷ്യരും ഒരുപോലെ, ഭൂമിയില്‍ തങ്ങളുടെ നടപ്പ് വഷളാക്കിയിരുന്നു". (ജാഷേര്‍ 4:18)

ഡി എന്‍ എ യുടെ ഇന്നത്തെ ജനിതകമായ കൃത്രിമത്വവുമായി ഒരു പ്രാവചനീക സമാന്തരം നാം കാണുന്നു. മനുഷ്യന്‍റെ അഥവാ മൃഗത്തിന്‍റെ അതേ പകര്‍പ്പ് ക്ലോണ്‍ ചെയ്യാന്‍ ശ്രമിച്ച ഗവേഷകര്‍ മനുഷ്യന്‍റെയും മൃഗത്തിന്‍റെയും ഡി എന്‍ എ ആണ് ഉപയോഗിച്ചത്.

നോഹ പണിത പെട്ടകത്തിന്‍റെ അളവുകള്‍:
ഈ രീതിയില്‍ ആണ് നീ അത് ഉണ്ടാക്കേണ്ടത്: പെട്ടകത്തിന്‍റെ നീളം മുന്നൂറു മുഴം, വീതി അമ്പതു മുഴം, ഉയരം മുപ്പതു മുഴം ആയിരിക്കേണം [അത് 450 അടി * 75 അടി * 45 അടി].

പെട്ടകത്തിനു കിളിവാതില്‍ (വെളിച്ചം ലഭിക്കേണ്ടതിന്) ഉണ്ടാക്കേണം; മേല്‍നിന്നു ഒരു മുഴം (കുറഞ്ഞത്‌ 18 ഇഞ്ച്) താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്‍റെ വാതില്‍ അതിന്‍റെ വശത്തു വയ്ക്കേണം; താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം. (ഉല്‍പത്തി 6:16).

നോഹയുടെ പെട്ടകത്തിനു മൂന്നു മേല്‍ത്തട്ടുകള്‍ അഥവാ മൂന്നു നിലകള്‍ ഉണ്ടായിരുന്നു.

എന്തുകൊണ്ടാണ് ദൈവം ജലപ്രളയം അയച്ചത്?
ആകാശത്തിന്‍ കീഴില്‍നിന്നും ജീവശ്വാസമുള്ള സര്‍വജഡത്തേയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയില്‍ ഉള്ളതൊക്കെയും നശിച്ചുപോകും. (ഉല്‍പത്തി 6:17).

ജലപ്രളയത്തിന്‍റെ പ്രധാന ഉദ്ദേശങ്ങള്‍ ഇവയായിരുന്നു:
1) പുരാതനകാലത്തെ വീരന്മാരായ മല്ലന്മാരെ നശിപ്പിക്കുവാന്‍.
2) നിയമവിരുദ്ധമായി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് തെറ്റുചെയ്ത ദൂതന്മാരെ ശിക്ഷിക്കുവാനും മാത്രമല്ല മറ്റു ദൂതന്മാര്‍ ഒരിക്കലും വീണ്ടും അങ്ങനെ ചെയ്യുവാന്‍ പരിശ്രമിക്കാതെയിരിക്കേണ്ടതിനു അത് അവരുടെ മുന്‍പില്‍ ഒരു ഉദാഹരണം ആകേണ്ടതിനും.
3) ഉറപ്പായ നാശത്തില്‍ നിന്നും മാനവരാശിയെ രക്ഷിക്കുവാന്‍ വേണ്ടി.
4) വാഗ്ദത്തമായവനെ (മശിഹ) കൊണ്ടുവരേണ്ടതിനായി.

രസകരമായി, കടല്‍ ജീവികളുടെ നാശത്തെകുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

മത്സ്യകന്യകയെ സംബന്ധിച്ചു എന്ത് പറയുന്നു?
ശരീരത്തിന്‍റെ മുകള്‍ഭാഗം ഒരു സ്ത്രീയുടെ രൂപവും മത്സ്യത്തിന്‍റെ വാലുമുള്ള പുരാണകഥയിലെ കടല്‍ ജീവികളാണ് മത്സ്യകന്യകകള്‍. അവരുടെ ആണ്‍ പകര്‍പ്പിനെ പറയുന്നത് മത്സ്യനരന്‍ എന്നാണ്.

പുരാതന ഫെലിസ്ത്യ ദേവനായ ദാഗോന്‍റെ (1ശമുവേല്‍ 5:2) ചിത്രങ്ങള്‍ മത്സ്യനരന്‍റെ ആധുനീക ആശയവത്കരണത്തെ എളുപ്പത്തില്‍ പ്രചരിപ്പിക്കുന്നതാണ്. കരീബിയന്‍ പര്യവേക്ഷണ വേളകളില്‍ മത്സ്യകന്യകകളെ കണ്ടതായിട്ടു ക്രിസ്റ്റഫര്‍ കൊളംബസ് പോലും രേഖപ്പെടുത്തിയിട്ടുണ്ട്.

നോഹയുടെ പെട്ടകത്തിനു യേശുക്രിസ്തുവുമായി നിരവധി സാമ്യങ്ങള്‍ ഉണ്ട്.
1) പെട്ടകത്തില്‍ പ്രവേശിച്ചതില്‍ കൂടെ, ജലപ്രളയത്തില്‍ നിന്നും തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ശാരീരിക അതിജീവനം നോഹ ഉറപ്പുവരുത്തി. യേശുവില്‍ കൂടെ രക്ഷയുടെ വിശ്വാസത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ (യോഹന്നാന്‍ 10:9), ക്രിസ്തുവിനോട് ചേര്‍ന്നു നിത്യജീവനില്‍ കൂടെയുള്ള നമ്മുടെ ആത്മീക അതിജീവനം നാം ഉറപ്പുവരുത്തുന്നു.

2) ലോകത്തിന്‍റെ നാശം അവസാനിച്ചത്‌ എപ്പോള്‍, ദൈവം നോഹയെ വിളിച്ചിട്ട് പറഞ്ഞു; "നീയും ................ പെട്ടകത്തില്‍ കടക്ക" (ഉല്‍പത്തി 7:1). ദൈവം എല്ലാക്കാലത്തും നോഹയോടും തന്‍റെ കുടുംബത്തോടും കൂടെയിരുന്നു.

3) ജലപ്രളയത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി നോഹയ്ക്കു പെട്ടകത്തില്‍ പ്രവേശിക്കുവാന്‍ അതിനു ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ, ക്രിസ്തുവില്‍ കൂടിയുള്ള രക്ഷയ്ക്ക് ഒരേയൊരു വാതില്‍ മാത്രമേയുള്ളൂ (യോഹന്നാന്‍ 10:9).

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ