ബഹുജാതികളുടെ പിതാവായി മാറുവാന്‍ അബ്രഹാമിനു ആവശ്യമായിരുന്ന മൂന്നു വിടുതലുകള്‍ ഏതെല്ലാം?
യഹോവ അബ്രാമിനോട് അരുളിച്ചെയ്തത് എന്തെന്നാല്‍:
"നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട് ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക" (ഉല്പത്തി 12:1)
1. നിന്റെ ദേശത്തെ വിടുക
2. നിന്റെ ചാര്‍ച്ചക്കാരെ വിടുക
3. നിന്റെ പിതൃഭവനത്തെ വിടുക
ബഹുജാതികള്‍ക്കു പിതാവായി തീരുവാന്‍ അബ്രാഹാമിന് ആവശ്യമായിരുന്ന മൂന്നു വിടുതലുകള്‍ ഇതൊക്കെയായിരുന്നു.
അബ്രാഹാമിന്റെ ഏഴു വിധ അനുഗ്രഹങ്ങള്‍ ഏതെല്ലാം ആകുന്നു?
"ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും" (ഉല്പത്തി 12:2-3)
അബ്രഹാം സ്വന്ത ദേശത്തേയും, ചാര്‍ച്ചക്കാരെയും, തന്റെ സന്തോഷ സാഹചര്യങ്ങളേയും വിട്ടു ഹാരാന്‍ വഴി കനാനിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ്, അവന് കല്ദയരുടെ പട്ടണമായ ഊരില്‍ ആയിരിക്കുമ്പോള്‍ ദൈവം അവന് കൊടുത്ത ഏഴു വാഗ്ദത്തങ്ങള്‍:
1. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും
2. ഞാന്‍ നിന്നെ അനുഗ്രഹിക്കും
ആംബ്ലിഫൈഡ് പരിഭാഷ പറയുന്നത്, "നന്മയുടെ ധാരാളമായ വര്‍ദ്ധനവിനാല്‍ ഞാന്‍ നിന്നെ അനുഗ്രഹിക്കും" എന്നാണ്. അബ്രാഹാം സമൃദ്ധിയാല്‍ അനുഗ്രഹിക്കപ്പെട്ടു. ഉല്പത്തി 24:1 പറയുന്നു, അബ്രഹാം സകലത്തിലും അനുഗ്രഹിക്കപ്പെട്ടിരുന്നു.
3. ഞാന്‍ നിന്റെ പേര് വലുതാക്കും
ഉല്പത്തി 12:2 ല്‍ ആംപ്ലിഫൈഡ് പരിഭാഷ ഇങ്ങനെ പറയുന്നു, "ഞാന്‍ നിന്റെ പേര് വിശിഷ്ടവും പ്രശസ്തവും ആക്കും".
അബ്രഹാം പോയടുത്തെല്ലാം ആളുകള്‍ അവനെ അറിഞ്ഞു. അവന്റെ കീര്‍ത്തി അവന് പോയടുത്തെല്ലാം അവനെ പിന്തുടരുകയും അനുഗമിക്കുകയും ചെയ്തു. അവന് ശക്തനായ ഒരു പ്രഭു ആയിരുന്നു. അവന് ദൈവത്തിനു വളരെ പ്രിയപ്പെട്ടവന് ആയിരുന്നു!
4. നീ ഒരു അനുഗ്രഹം ആയിരിക്കും
"ഒരു അനുഗ്രഹം ആയിരിപ്പാന്‍ വേണ്ടി നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു" എന്ന ശൈലി ഇതില്‍നിന്നും ആണ് വന്നത്. നാം മറ്റുള്ളവരെ അനുഗ്രഹിക്കുവാനും സഹായിക്കുവാനും വേണ്ടിയാണ് ദൈവം നമുക്ക് ആവശ്യത്തില്‍ കൂടുതല്‍ തരുന്നതിന്റെ കാരണം.
ക്രിസ്ത്യാനികള്‍ ആയ നാം, നിങ്ങളുടെ നന്മ മാത്രം നോക്കിയാല്‍ മതി എന്ന ലോകത്തിന്റെ രീതി പിന്തുടരുവാന് പാടില്ല. മറിച്ച് ദൈവത്തിന്റെ നന്മകള് അതിന്റെ ഉദ്ദേശത്തോടുകൂടെ നാം ഉപയോഗിക്കണം: നമുക്ക് ചുറ്റും ഉള്ള ലോകത്തിനു ദൈവത്തിന്റെ മഹത്വം കാണിക്കേണ്ടതിന്.
നാം ഔദാര്യമനസ്കര് ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ആവശ്യത്തില്‍ ഇരിക്കുന്നവരെ നാം സഹായിക്കേണ്ടതിനായി നാം വളരെയധികം അനുഗ്രഹിക്കപ്പെടണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ അനുഗ്രഹങ്ങള്‍ നാം പങ്കുവെക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
5) നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും
ആളുകള്‍ നിങ്ങളെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍ ദൈവം അവരെ അനുഗ്രഹിക്കും. നിങ്ങളുടെ പ്രീതി അവരിലേക്കും മാറ്റപ്പെടുവാന്‍ ഇടയാകും. അനുകൂലമായ നിലയില്‍ നിങ്ങളെ തൊടുന്ന എല്ലാവരും ദൈവത്തില്‍നിന്നു ഒരു സ്പര്‍ശനം പ്രാപിക്കും. അങ്ങനെ അനുഗ്രഹിക്കപ്പെട്ടവര്‍ ആണ് നാം.
6) നിങ്ങളെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും
നിങ്ങളെ എതിര്‍ക്കുന്നവരെ ദൈവം അനുഗ്രഹിക്കില്ല. ദൈവം പറഞ്ഞു, "നിന്റെ ശത്രു എനിക്കും ശത്രു ആയിരിക്കും, നിന്നെ എതിര്‍ക്കുന്നവരെ ഞാനും എതിര്‍ക്കും". ആവര്‍ത്തനം 28:7 പറയുന്നു, "നിന്നോട് എതിര്‍ക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുന്പില് തോല്ക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരേ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്ന് ഓടിപോകും".
7) നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
"ലോകത്തില്‍ എല്ലാടവുമുള്ള ആളുകളെ എനിക്ക് എങ്ങനെ അനുഗ്രഹിക്കുവാന്‍ കഴിയും?" എന്ന് നിങ്ങള്‍ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകാം.
നിങ്ങള്‍ ദൈവരാജ്യത്തില്‍ സേവനം ചെയ്യുമ്പോള്‍, ദൈവവേലയ്ക്കായി കൊടുക്കുമ്പോള്‍, ലോകമെമ്പാടും സുവിശേഷം അറിയിക്കുന്നതില്‍ നിങ്ങളും ഒരു പ്രധാന ഭാഗമായി തീരുന്നു.
ഗലാത്യര്‍ 3:9ല്‍ ദൈവം പറയുന്നു, അബ്രഹാമിനോട് കൂടെ നാമും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന്. അവന് ഉണ്ടായിരുന്ന സകല അനുഗ്രഹങ്ങള്‍ നമുക്കും സ്വായത്തമാക്കുവാന്‍ കഴിയും എന്നാണ് അതിനര്‍ത്ഥം.
പിതാക്കന്മാരുടെ കാലത്ത് യാഗപീഠം എന്തിനെയാണ് കാണിക്കുന്നത്?
1. പ്രാഥമീകമായി, ഒരു യാഗപീഠം ഒരു ആരാധനാസ്ഥലം ആകുന്നു; അവിടെ ദൈവം എന്ത് ചെയ്തു എന്നും അവന് ആരായിരിക്കുന്നു എന്നും ഓര്‍ത്ത് ദൈവത്തെ ആരാധിക്കുന്നു. മോശെയുടെ ന്യായപ്രമാണം അന്ന് നല്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് ആദിമ പിതാക്കന്മാരുടെ കാലത്ത് ദഹനയാഗം മാത്രമാണ് ദൈവത്തിനു അര്‍പ്പിച്ചിരുന്നത്.
2. വിഗ്രഹാരാധന പരക്കെ നിലനിന്നിരുന്നതിന്റെ നടുവില്‍ ഏകസത്യ ദൈവത്തിന്റെ സാക്ഷ്യത്തിന്റെ സ്ഥലം കൂടെയായിരുന്നു യാഗപീഠം.
3. ദൈവവും ആരാധിക്കുന്ന വ്യക്തിയും തമ്മിലുള്ള കൂട്ടായ്മയുടെ സ്ഥലവും ആണ് യാഗപീഠം എന്നത്, അവിടെ ദൈവം നിര്‍ദ്ദേശം നല്‍കുകയും ആരാധിക്കുന്ന വ്യക്തി അത് പ്രാപിക്കുകയും ചെയ്യുന്നു.
അബ്രഹാമിന്റെ നാല് യാഗപീഠങ്ങള്‍ ഏതൊക്കെ?
അബ്രഹാം യാഗപീഠം പണിയുന്ന ഒരുവന് ആയിരുന്നു അങ്ങനെ അവന് വിശ്വാസികളുടെ പിതാവും ദൈവത്തിന്റെ സ്നേഹിതനും ആയിത്തീര്‍ന്നു.
ഒന്നാമത്തെ യാഗപീഠം - വാഗ്ദത്തത്തിന്റെ യാഗപീഠം
യഹോവ അബ്രാമിനു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവന് അവിടെ ഒരു യാഗപീഠം പണിതു. (ഉല്പത്തി 12:7)
ഇത് അവന്റെ ശത്രുക്കളുടെ (അവനെ എതിര്‍ത്തവര്‍) മദ്ധ്യത്തില്‍ പണിത ഒരു യാഗപീഠം ആകുന്നു. യഥാര്‍ത്ഥ വിശ്വാസം പരിശോധിക്കപ്പെടും, നമ്മെ പൂര്‍ണ്ണരാക്കുവാന്‍ അത് അത്യാവശ്യവുമാണ്.
രണ്ടാമത്തെ യാഗപീഠം - പ്രാര്‍ത്ഥനയുടെ യാഗപീഠം
അവന് അവിടെനിന്നു (തന്റെ കൂടാരം പൊളിച്ചു) ബേഥേലിനു കിഴക്കുള്ള മലയ്ക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന് യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു.(ഉല്പത്തി 12:8)
അബ്രാമിന്റെ പുരോഗതി നോക്കുക - താഴ്ന്ന പ്രദേശത്തു (നിരപ്പായ സ്ഥലം) നിന്നും മലയിലേയ്ക്ക് (വാക്യം8) വിശ്വാസത്തിന്റെ ഉയര്‍ന്ന തലത്തിലേക്ക് സംസാരിക്കേണ്ടതിനായി.
ദൈവത്തോടു ചേര്‍ന്നുള്ള നടപ്പ് സുശക്തമായ ഫലമുള്ള പ്രവര്‍ത്തികള്‍ പുറപ്പെടുവിക്കും.
മൂന്നാമത്തെ യാഗപീഠം - പുനഃസ്ഥാപനത്തിന്റെ യാഗപീഠം
അബ്രാഹാം തന്റെ തെറ്റ് സൂചിപ്പിച്ചുകൊണ്ട് മിസ്രയിമിലേക്ക് പോയത് സങ്കടകരമായ ഒരു കാര്യമാണ്. എന്നാല്‍ ദൈവം അബ്രഹാമിനെ പുനഃസ്ഥാപിച്ചു എന്നത് സന്തോഷകരമായ വാര്‍ത്തയാണ്.
അവന് തന്റെ യാത്രയില്‍ തെക്കുനിന്നു ബെഥേല്വരെയും ബേഥേലിനും ഹായിക്കും മദ്ധ്യേ തനിക്ക് ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠം ഇരുന്നതുമായ സ്ഥലംവരെയും ചെന്നു.അവിടെ അബ്രാം യഹോവയുടെ നാമത്തില്‍ ആരാധിച്ചു. (ഉല്പത്തി 13:3-4)
നാലാമത്തെ യാഗപീഠം - വേര്‍പാടിന്റെ യാഗപീഠം
അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. (ഉല്പത്തി 13:18)
നിങ്ങളുടെ ജീവിതത്തെ മാറ്റുവാന്‍ കഴിയുന്ന സ്ഥലമാണ് യാഗപീഠം! നിങ്ങളുടെ യാഗപീഠം ഇന്ന് പണിതു നിങ്ങളെത്തന്നെ അവിടെ ഒരു യാഗമായി അര്‍പ്പിക്കുക.
വിവാഹത്തില്‍ ദൂതന്മാരുടെ കര്‍ത്തവ്യം
10 ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി (തീവ്രവും ദോഷകരവും) തീര്‍ന്നതുകൊണ്ട് അബ്രാം മിസ്രയിമില്‍ ചെന്നുപാര്പ്പാന് അവിടേക്കു പോയി.
14 അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതിസുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.
15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു.
17 അബ്രാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തേയും അത്യന്തം ദണ്ഡിപ്പിച്ചു. (ഉല്പത്തി 12:10, 14-15, 17)
യെഹൂദന്മാരുടെ ചരിത്രപരമായ പുസ്തകമായ ജാഷേര് 15 വളരെ രസകരമായ ചില കാര്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്.
23 രാജാവ് സാറായിയോട് സംസാരിക്കുവാനായി സമീപിച്ചപ്പോള്‍, അവളെ തൊടുവാനായി തന്റെ കരം നീട്ടുകയുണ്ടായി, അപ്പോള്‍ ദൂതന് അവനെ ശക്തമായി അടിക്കുക നിമിത്തം താന്‍ ഭയപ്പെട്ട് അവളുടെ അടുക്കല്‍ നിന്നും വിട്ടുമാറി.
24 രാജാവ് സാറായിയുടെ അടുക്കല്‍ വന്നപ്പോള്‍, ദൂതന് അവനെ അടിച്ചു നിലത്തിട്ടു, ആ രാത്രി മുഴുവന്‍ അവനോടു അങ്ങനെ പെരുമാറുകയും രാജാവ് വല്ലാതെ ഭയചകിതനായി മാറുകയും ചെയ്തു.
25 ദൂതന് ആ രാത്രിയില്‍ രാജാവിന്റെ എല്ലാ ദാസന്മാരെയും അവന്റെ കുടുംബക്കാരെയും സാറായി നിമിത്തം ദണ്ഡിപ്പിക്കുകയുണ്ടായി, അങ്ങനെ ഫറവോന്റെ വീട്ടിലെ ജനങ്ങളുടെ ഇടയില്‍ ആ രാത്രി വലിയോരു വിലാപം ഉണ്ടായി.
26 തന്റെമേല്‍ വന്നുവീണ ദോഷം കണ്ടിട്ട്, തീര്‍ച്ചയായും ആ സ്ത്രീ നിമിത്തമാണ് എനിക്ക് ഇതൊക്കെയും സംഭവിച്ചത് എന്ന് ഫറവോന് പറഞ്ഞു, അങ്ങനെ അവന് അവളില്‍ നിന്നും അകന്നു മാറുകയും അവളോടു താല്പര്യത്തോടെ സംസാരിക്കുകയും ചെയ്തു.
27 അങ്ങനെ രാജാവ് സാറായിയോട് പറഞ്ഞു, നിന്റെ കൂടെ ഇവിടെ വന്നിരിക്കുന്ന പുരുഷനെ കുറിച്ച് എന്നോടു പറയുവാന്‍ ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; അപ്പോള്‍ സാറായി പറഞ്ഞു, അവന് എന്റെ ഭര്‍ത്താവാണ്, ഭയന്നതു കൊണ്ടാണ് അവന് എന്റെ സഹോദരന് എന്ന് ഞാന്‍ അങ്ങയോടു പറഞ്ഞത്, അങ്ങ് അവനെ കുറ്റം ചുമത്തി മരണത്തിനു എല്പ്പിക്കരുതേ.
28 രാജാവ് സാറായിയില്‍ നിന്നും അകന്നു നില്‍ക്കുകയും അങ്ങനെ കര്‍ത്താവിന്റെ ദൂതന് കൊണ്ടുവന്ന ബാധകള്‍ അവനില്‍ നിന്നും അവന്റെ കുടുംബത്തില്‍ നിന്നും മാറിപോകയും ചെയ്തു; സാറായിയുടെ നിമിത്തമാണ് താന്‍ അടിയ്ക്കപ്പെട്ടത് എന്ന് ഫറവോന് അറിഞ്ഞപ്പോള്‍ അതില്‍ രാജാവ് വിസ്മയിച്ചു പോയി.
ഇവിടെ ദൈവത്തിന്റെ ദൂതന് അബ്രാഹാമിന്റെ ദാമ്പത്യ ജീവിതത്തെ സൂക്ഷിക്കുന്നതായി നമുക്ക് കാണാം. ഇന്നും നിങ്ങളുടേയും ദാമ്പത്യ ജീവിതത്തെ സംരക്ഷിക്കുവാന്‍ ദൈവം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്.

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48