നോഹയ്ക്ക് നാലു തലമുറകള്‍ക്ക് ശേഷം, ഉല്പത്തി 10:25ല്‍ പേലെഗിന്റെ (അര്‍ത്ഥം വിഭജനം) ജനനത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു, "അവന്റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയത്". ഇതിനു രണ്ടു വ്യാഖ്യാനമാണ് വേദപുസ്തക പണ്ഡിതന്മാര് നമുക്ക് നല്‍കുന്നത്.
1. ജലപ്രളയം ഭൂമിയിലെ സകല ജീവിതങ്ങളെയും നശിപ്പിച്ചു. നോഹയുടെ പെട്ടകം ഭൂമിയില്‍ ഉറച്ചതിനുശേഷം, മൃഗങ്ങള്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് പാലായനം ചെയ്തു. അപ്പോള്‍ ഭൂഖണ്ഡങ്ങള്‍ വിഭജിക്കപ്പെട്ടു. മൃഗങ്ങള്‍ എങ്ങനെ ഓസ്ട്രേലിയയിലും മറ്റു ദ്വീപുകളിലും എത്തി എന്ന് ഇത് ഒരുപക്ഷേ വിശദീകരിക്കും. ഈ ദ്വീപുകളിലേക്ക് മനുഷ്യര്‍ക്ക് മൃഗങ്ങളെ തിരഞ്ഞെടുത്തു കൊണ്ടുപോകാന്‍ കഴിയുകയില്ലായിരുന്നു. ഇപ്പോഴും മനുഷ്യവാസം ഇല്ലാത്ത ദ്വീപുകള്‍ ഉണ്ട് എന്നാല്‍ അവിടെയും മൃഗങ്ങള്‍ ഉള്ളതായി കാണാം.
2. ബാബേല്‍ ഗോപുരത്തിന് ശേഷം പേലെഗിന്റെ കുടുംബ ചരിത്രം ഒരു പ്രാവശ്യം കൂടെ രേഖപ്പെടുത്തിയിട്ടുണ്ട് (ഉല്പത്തി 11:16-19). ബാബേല്‍ ഗോപുരത്തിന്റെ വിശദീകരണത്തിനു തൊട്ടു മുന്‍പും ശേഷവും ആയി പെലെഗിനെ പരാമര്‍ശിച്ചിരിക്കുന്ന വസ്തുത വിരല്‍ ചൂണ്ടുന്നത് ഭൂമിയിലെ ജനങ്ങള്‍ വിവിധ ഭാഷാ കൂട്ടങ്ങളായി വിഭജിക്കപ്പെട്ടു എന്നതിലേക്കാണ്.
നിമ്രോദ് ആരായിരുന്നു?
1. നിമ്രോദ് ബാബേല്‍ ഗോപുരം പണിതു.
ഉല്പത്തി10ലെ വംശാവലി പട്ടികക്ക് ശേഷം പെട്ടെന്ന് ഉല്പത്തി 11ല്‍ ദൈവത്തോടു ധിക്കരിക്കുവാന്‍ ഉണ്ടാക്കപ്പെട്ട ഗോപുരമായ, ബാബേല്‍ ഗോപുരം പണിയുവാനുള്ള പരിശ്രമത്തെകുറിച്ച് പറഞ്ഞിരിക്കുന്നു. ഉല്പത്തി 11:4ല്‍ ആളുകള്‍ പറയുന്നു, "വരുവിന്‍; നാം ഭൂതലത്തിലൊക്കെയും ചിതറിപോകാതിരിപ്പാന് ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക. ബാബേല്‍ പട്ടണം പണിതത് നിമ്രോദ് ആയിരുന്നു എങ്കില്‍, അവന് ഈ പദ്ധതിയിലും ഉള്‍പ്പെട്ടിരുന്നു എന്ന് അനുമാനിക്കാം.
പുരാതന യെഹൂദ്യ ചരിത്രകാരനായ ജൊസിഫസ് നിമ്രോദിനെപറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു, "ദൈവത്തിനു ലോകത്തെ വീണ്ടും വെള്ളത്തില്‍ മുക്കി കൊല്ലുവാനുള്ള മനസ്സുണ്ടെങ്കില്‍ താന്‍ ദൈവത്തോടു പ്രതികാരം ചെയ്യും എന്നു അവന് പറഞ്ഞു; അതിനായി വെള്ളത്തിനു ഒരിക്കലും കയറി വരുവാന്‍ കഴിയാത്ത അത്ര ഉയരത്തില്‍ ഒരു ഗോപുരം പണിയും അങ്ങനെ അവന് തന്റെ പൂര്വ്വപിതാക്കന്മാരെ നശിപ്പിച്ചതിന് ദൈവത്തോടു പകരം ചെയ്യും." (യെഹൂദന്മാരുടെ യഥാസ്ഥിതികത, പുസ്തകം 1, അദ്ധ്യായം 4).
2. നിമ്രോദ് ഒരു മല്ലന് ആയിരുന്നു
പല ഇതിഹാസങ്ങളും എഴുത്തുകളും അനുസരിച്ച് നിമ്രോദ് ഒരു മല്ലന് ആയിരുന്നു. നിമ്രോദിന്റെ വല്ല്യപ്പനായ ഹാമില്‍ നിന്നാണ് മറ്റു വേദപുസ്തക മല്ലന്മാര് ഉത്ഭവിച്ചത് എന്നത് ശ്രദ്ധിക്കുന്നത് പ്രയോജനകരവും രസകരവും ആണ്. ഉദാഹരണത്തിന്, സംഖ്യാപുസ്തകം 13ല്‍ "അനാക്കിന്റെ പുത്രന്മാര്" മല്ലന്മാര് ആയി ചിത്രീകരിച്ചിരിക്കുന്നു, കനാന്യര്‍ ആയ അവര്‍ ഹാമില്‍ നിന്നും ഉത്ഭവിച്ചവര് ആണ്. ഉല്പത്തി 10:13 അനുസരിച്ച് ഹാമിന്റെ പുത്രന്റെ സന്തതിയില്‍ നിന്നും ഉത്ഭവിച്ച ഒരു വംശമായ ഫെലിസ്ത്യരില്‍ പെട്ടവന് ആയിരുന്നു ഗോല്യാത്ത്.
3. നിമ്രോദ് അബ്രഹാമിനെ അറിഞ്ഞു
അബ്രഹാമിന്റെ ആദ്യകാല ജീവിതവുമായി ബന്ധപ്പെട്ട അറിയപ്പെടുന്ന ഒരു മിട്രാഷിക് (യെഹൂദ്യ റബ്ബി സാഹിത്യം) കഥയുണ്ട്, നിമ്രോദ് ഒരു സ്വപ്നം കാണുന്നു അതില്‍ അബ്രഹാം തന്റെ പതനത്തിനു കാരണം ആകുന്നുണ്ട്, ആകയാല്‍ നിമ്രോദ് അബ്രഹാമിനെ എടുത്തു ഒരു തീച്ചൂളയിലേക്ക് എറിയുകയും അബ്രഹാം അതില്‍നിന്നും അത്ഭുതകരമായി വിടുവിക്കപ്പെടുകയും ചെയ്യുന്നു.
4. നിമ്രോദിനു അമാനുഷികമായ ശക്തി ഉണ്ടായിരുന്നു
ആദാമിനേയും ഹവ്വയെയും ദൈവം (അത് യെഹൂദന്മാരുടെ ചരിത്രപരമായ ഒരു പുസ്തകം ആണ് ) ഏദെന് തോട്ടത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍ ദൈവം തോല്‍കൊണ്ട് ഉണ്ടാക്കി അവരെ ധരിപ്പിച്ച വസ്ത്രം നിമ്രോദ് ധരിക്കുകയും അവന് അമാനുഷീക ശക്തി സ്വീകരിക്കുകയും ചെയ്തു എന്ന് ജാഷേര് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വസ്ത്രങ്ങള്‍ അവന്റെ പിതാവായ കൂശിന്റെ കൈവശം ആയിരുന്നു. (ജാഷേര് 7:24-29 കാണുക)
ചരിത്രകാരന്മാരാല് കളിമണ്‍ ഫലകങ്ങളില്‍ എഴുതപ്പെട്ട, കണ്ടെടുക്കപ്പെട്ട ഇതിഹാസ സാഹിത്യങ്ങളില്‍ ഏറ്റവും പഴക്കം ചെന്ന പ്രവര്‍ത്തിയാണ് ഗില്‍ഗമെഷിന്റെ ഇതിഹാസം. ഇത് വലിയ യോദ്ധാവായ ഗില്‍ഗമേഷ് രാജാവിനെ ചുറ്റിപറ്റിയുള്ളതാണ്, പണ്ഡിതന്മാര് പറയുന്നത് അത് നിമ്രോദ് ആകുന്നു എന്നാണ്, അവന്റെ അതിശക്തമായ പ്രവര്‍ത്തി കാരണം താന്‍ ഒരു പകുതി ദൈവം ആയിരുന്നു എന്ന് അവര്‍ ചിലപ്പോള്‍ ഒക്കെ ചിത്രീകരിച്ചിരുന്നു (എന്നിരുന്നാലും ഈ പ്രവര്‍ത്തികള്‍ ഒന്നും തന്നെ ദൈവത്തിന്റെ കണ്ണില്‍ നീതി അല്ലായിരുന്നു).
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48