english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 1
ബൈബിൾ വ്യാഖ്യാനം

അധ്യായം 1

830
ദൈവത്തിന്‍റെ ത്രിയേകത്വത്തെ (ത്രിത്വം) കുറിച്ച് വേദപുസ്തകം സംസാരിക്കുന്നുണ്ടോ?
1. "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു. 3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. (ഉല്‍പത്തി 1:1-3)

ഒരാള്‍ ഇങ്ങനെ പറഞ്ഞു, "നിങ്ങള്‍ വേദപുസ്തകത്തിലെ ആദ്യത്തെ വാക്യം സത്യമായും വിശ്വസിക്കുന്നു എങ്കില്‍, ബാക്കിയുള്ള ഭാഗങ്ങള്‍ വിശ്വസിക്കുവാന്‍ നിങ്ങള്‍ക്ക്‌ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല."

ഉല്‍പത്തി 1:1 ദൈവത്തെ സൃഷ്ടിതാവായി വെളിപ്പെടുത്തുന്നു; ഇവിടെ ദൈവത്തിനു ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം 'എലോഹിം' എന്നാണ്, അത് ഉല്‍പത്തി പുസ്തകം മുഴുവന്‍ ഉപയോഗിച്ചിരിക്കുന്ന ഒരു പഴയ നാമം ആണ്.

ഉല്‍പത്തി 1:2ല്‍ നാം വായിക്കുന്നത് ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു. ആത്മാവ് എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം 'റൂഹ' എന്നതാണ്, അതിന്‍റെ പഴയ നിയമത്തിലെ പരിഭാഷ, "കാറ്റ്, ശ്വാസം, ആത്മാവ്" എന്നൊക്കെയാണ്.

നോഹയുടെ കാലത്തെ ജലപ്രളയ സമയത്ത് ദൈവം ഭൂമിയില്‍ ഒക്കെയും ഒരു "കാറ്റ്' അയച്ചു വെള്ളത്തെ വറ്റിച്ചുകളഞ്ഞു എന്ന് നാം വായിക്കുന്നു. കാറ്റ് എന്നതിനു റൂഹ എന്ന അതെ പദം ആണ് ഇവിടെയും, എന്നാല്‍ ശ്രദ്ധിക്കുക ഇത് പെന്തെക്കോസ്ത് നാളില്‍ മാളിക മുറിയില്‍ ഇറങ്ങി വന്നതുപോലെയുള്ള പരിശുദ്ധാത്മാവിന്‍റെ കാറ്റ് അല്ല പ്രത്യുത സ്വാഭാവികമായ കാറ്റ് ആണ്. (അപ്പൊ.പ്രവൃത്തി 2:1-2)

1-ാം വാക്യത്തില്‍ പിതാവാം ദൈവം പ്രത്യക്ഷനാകുന്നു, ആത്മാവ് പരിവര്‍ത്തിക്കുന്നതായി 2-ാം വാക്യത്തില്‍ കാണുന്നു, 3-ാം വാക്യത്തിലെ വെളിച്ചം എന്നതിന് വചനം (ക്രിസ്തു) എന്ന് കാണുന്നു. ആകയാല്‍ ത്രിയേക ദൈവം (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) ഉല്‍പത്തിയിലെ ആദ്യത്തെ മൂന്നു വാക്യങ്ങളില്‍ പ്രത്യക്ഷനാകുന്നു.

"ത്രിത്വം" എന്നത് ദൈവവചനത്തില്‍ നിലനില്‍ക്കുന്ന കാര്യമാണ്, എന്നാല്‍ ദൈവത്തിന്‍റെ ത്രീയേകത്വത്തെ വേദപുസ്തകത്തിലെ ആദ്യത്തെ മൂന്നു വാക്യങ്ങളില്‍ തന്നെ കാണുവാന്‍ കഴിയും.

ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്നതിന്‍റെ അര്‍ത്ഥം എന്ത് (ഉല്‍പത്തി 1:2)?
എന്താണ് ഗ്യാപ് സിദ്ധാന്തം?

2 ഭൂമി പാഴായും (തോഹു), ശൂന്യമായും (ബോഹു) ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു.

എബ്രായ പദമായ തോഹു എന്നതിന്‍റെ സാധാരണമായ പരിഭാഷ "രൂപമില്ലാത്തത്", അഥവാ "ആകൃതി ഇല്ലാത്തത്" എന്നും ബോഹു എന്നതിന്‍റെ "പാഴ്" അല്ലെങ്കില്‍ "ശൂന്യം" എന്നുമാണ്.

ചില വേദ പണ്ഡിതാക്കളുടെ അഭിപ്രായത്തില്‍, ഒരുപക്ഷേ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്‍പത്തി 1:1ല്‍ പറഞ്ഞിരിക്കുന്നത് പോലെ) എന്നാല്‍ പിന്നീട് ഒന്നാം വാക്യത്തിനും ഭൂമി പൂര്‍ണ്ണമായും മനോഹരമായും സൃഷ്ടിക്കപ്പെട്ട അവസ്ഥയില്‍ നിന്നും "പാഴായും" "ശൂന്യമായും" ആയ അവസ്ഥയിലേക്ക് പോയി എന്ന് പറയുന്ന വാക്യത്തിനും ഇടയില്‍ എന്തോ സംഭവിച്ചു.

ഉല്‍പത്തി 1:1 നും അടുത്ത വാക്യത്തിനും ഇടയില്‍ ഉള്ള വിടവ് ലക്ഷകണക്കിനോ കോടികണക്കിനോ വര്‍ഷങ്ങളുടേത് ആകാം. ഈ കാലങ്ങളില്‍ ആകാം ലൂസിഫെറിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും എറിഞ്ഞുകളഞ്ഞത്, മാത്രമല്ല ഇന്നത്തെ ആണവ യുദ്ധങ്ങളെക്കാള്‍ ശക്തമായ ഒരു യുദ്ധം സ്വര്‍ഗ്ഗത്തില്‍ നടന്നിട്ടുണ്ടാകും എന്നും ചില വേദശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നു. എന്തുകൊണ്ട് ഭൂമി പാഴും ശൂന്യവും ആയിരുന്നു എന്ന് ഇത് വിശദമാക്കുന്നു. ദിനോസറസ് പോലുള്ള "അതിപ്രാചീനമായ മൃഗങ്ങള്‍" ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ അനുമാനിക്കാന്‍ കഴിയുന്ന വേദപുസ്തക കാലത്തെ കുറിച്ചും ഈ സിദ്ധാന്തം വിശദമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

"ആകാശവും വെള്ളത്തില്‍നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടായി എന്നും അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്തില്‍ മുങ്ങി നശിച്ചു എന്നും,
ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു". (2പത്രോസ് 3:5-7)

അപ്പോസ്തലനായ പത്രോസിന്‍റെ "അതിനാല്‍ അന്നുള്ള ലോകം" എന്ന പരാമര്‍ശത്താല്‍ ആദാമിന് മുന്‍പുണ്ടാകാന്‍ സാദ്ധ്യതയുള്ള ഒരു കാലത്തിലേക്കുള്ള സൂചന ചില വേദപണ്ഡിതന്മാര്‍ നല്‍കുന്നു.

ഈ കാഴ്ചപ്പാടിനെ, വേദശാസ്ത്രജ്ഞനായ തോമസ്‌ കല്‍മേഴ്സ് ഗ്യാപ് സിദ്ധാന്തം എന്ന് വിളിക്കുന്നു. അടുത്ത കാലത്തെ വേദ പണ്ഡിതനായ പരേതനായ ചക് മിസ്സ്ലെര്‍ ഈ കാഴ്ചപ്പാട് മുറുകെ പിടിച്ചിരുന്നു. ഈ സിദ്ധാന്തവും (മറ്റ് ഏതു സിദ്ധാന്തവും പോലെ) വെല്ലുവിളിക്കപ്പെട്ടു. ഇതു സംബന്ധിച്ചു നിലവിലുള്ള സാധ്യമായ ഗവേഷണത്തെ കുറിച്ച് നിങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് എന്‍റെ ആഗ്രഹം.

സൃഷ്ടിയുടെ നാലാംദിനം വരെ സൂര്യന്‍ സൃഷ്ടിക്കപ്പെട്ടിരുന്നില്ല എങ്കിലും സൃഷ്ടിപ്പിന്‍റെ ഒന്നാം ദിനം തന്നെ വെളിച്ചം ഉണ്ടായിരുന്നത് എങ്ങനെ?
മൂന്നാമത്തെ വാക്യം, ഉല്‍പത്തി 1:3 താല്പര്യജനകമായ വാക്യമാണ്, "വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി"; ഈ വെളിച്ചം സൂര്യന്‍റെയും, ചന്ദ്രന്‍റെയും, നക്ഷത്രങ്ങളുടേയും പ്രാപഞ്ചികമായ വെളിച്ചമല്ല കാരണം സൃഷ്ടിപ്പിന്‍റെ നാലാം ദിനംവരെ ഈ ആകാശ വെളിച്ചങ്ങള്‍ ഒന്നും സൃഷ്ടിക്കപ്പെട്ടിരുന്നില്ല (വാക്യങ്ങള്‍ 14-19).

ഈ വെളിച്ചം ആര് അഥവാ എന്ത് ആയിരുന്നു?
അപ്പോസ്തലനായ യോഹന്നാന്‍ തന്‍റെ സുവിശേഷത്തിന്‍റെ പ്രാരംഭഭാഗത്ത് ഒരു സൂചന നമുക്ക് നല്‍കുന്നുണ്ട്, "വചനം" (ക്രിസ്തുവിനെ കാണിക്കുന്നു) സൃഷ്ടിപ്പില്‍ സന്നിഹിതമായിരുന്നു, യോഹന്നാന്‍ പറയുന്നു: "വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല". (യോഹന്നാന്‍ 1:5)

സൃഷ്ടിപ്പിന്‍റെ ഒന്നാം ദിനത്തില്‍ ഉണ്ടായിരുന്ന വെളിച്ചം ക്രിസ്തുവില്‍ നിന്നുള്ള പ്രകൃത്യാതീതമായ വെളിച്ചവും മഹത്വവും ആണെന്ന് തെളിയിക്കുവാന്‍, പുതിയ യെരുശലെമിനെ കുറിച്ച് വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കാം, വെളിപ്പാട് 21:23, "നഗരത്തില്‍ പ്രകാശിപ്പാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്‍റെ വിളക്ക് ആകുന്നു."

അതുപോലെ വെളിപ്പാട് 22:5ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ വെളിച്ചമോ അവര്‍ക്ക് ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും".

ദൈവത്തിന്‍റെ കുഞ്ഞാട് ആണ് പുതിയ യെരുശലേമിന്‍റെ വെളിച്ചം, അങ്ങനെയെങ്കില്‍ സൃഷ്ടിപ്പിന്‍റെ ഒന്നാം ദിനത്തിലെ ആദ്യ വെളിച്ചവും അവന്‍ തന്നെയായിരുന്നു!

 "വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി" (ഉല്‍പത്തി 1:3)
ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു എന്ന് കാണുക. അവിടെ വെള്ളം ഉണ്ടായിരുന്നു, ഇരുള്‍ അവിടെ ഉണ്ടായിരുന്നു, അതുപോലെ ദൈവത്തിന്‍റെ ആത്മാവും ഉണ്ടായിരുന്നു. എന്നാല്‍ വചനം സംസാരിക്കുന്നത് വരെ ശരിക്കും ഒന്നും സംഭവിച്ചില്ല. ദൈവം പറഞ്ഞു, "വെളിച്ചം ഉണ്ടാകട്ടെ" അങ്ങനെ വെളിച്ചം നിലവില്‍ വന്നു. ദൈവം സംസാരിച്ചപ്പോള്‍ മാത്രമാണ് അത് സംഭവിച്ചത്. ദൈവത്തിന്‍റെ വാക്കുകള്‍ ആണ് തന്‍റെ സൃഷ്ടിപ്പിന്‍റെ ശക്തി എന്നിട്ടും അനേകം ആളുകള്‍ വചനത്തിന്‍റെ ശക്തിയെ വിലകുറച്ച് കാണുന്നു.

ദൈവത്തിന്‍റെ വചനം എത്ര സത്യമാണ്: "നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു" (സങ്കീ 119:130)

ആധുനിക ശാസ്ത്രം പറയുന്നത് മുന്‍പ് ഒരേയൊരു വന്‍കര മാത്രമേ ഉണ്ടായിരുന്നൊള്ളൂ എന്നാണ്. വേദപുസ്തകം ഇതിനെ പിന്താങ്ങുന്നുണ്ടോ?
"ദൈവം: ആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്‍റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു." (ഉല്‍പത്തി 1:9-10)

ആധുനീക ശാസ്ത്രം നമ്മോടു പറയുന്നത് ആയിരകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭൂമിയില്‍ ഏഴ് വന്‍കരകള്‍ ഉണ്ടായിരുന്നില്ല, എന്നാല്‍ 'പാന്‍ഗിയ' എന്ന പേരില്‍ വളരെ ബൃഹത്തായ വലിയ ഒരു ഒറ്റഭൂഖണ്ഡം ആയിരുന്നു ഉണ്ടായിരുന്നത്, അത് 'പാന്തലാസ്സ' എന്ന ഒറ്റ സമുദ്രത്താല്‍ ചുറ്റപ്പെട്ടിരുന്നു എന്നാണ്.

ഉല്‍പത്തി 1:9-10 വരെയുള്ള വാക്യങ്ങളില്‍ ദൈവവചനം ഈ യാഥാര്‍ത്ഥ്യത്തെ ഉറപ്പിക്കുന്നു.

ആദിയില്‍, ഭൂമിയില്‍ ഒരു ഭൂപ്രദേശവും അതുപോലെ 'സമുദ്രങ്ങള്‍' എന്ന് അറിയപ്പെട്ട വെള്ളത്തിന്‍റെ ഒരു കൂട്ടവും ഉണ്ടായിരുന്നു.

ദൈവം ആകാശത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാക്കിയതിന്‍റെ ഉദ്ദേശം എന്തായിരുന്നു?
"പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങള്‍ ആയിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു." (ഉല്‍പത്തി 1:14-15)

ആകാശ വിതാനത്തിലെ വെളിച്ചങ്ങളുടെ ഉദ്ദേശം:
1. പകലിനെ രാത്രിയില്‍ നിന്നും വേര്‍തിരിക്കുവാന്‍
2. കാലങ്ങള്‍ക്കും അടയാളങ്ങള്‍ക്കും
3. ദിവസങ്ങള്‍ക്കും സംവത്സരങ്ങള്‍ക്കും
4. ഭൂമിയെ പ്രകാശിപ്പിപ്പാനും വേണ്ടി

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്‍റെ ശരിയായ ഭക്ഷണക്രമം എന്തായിരുന്നു?

ദൈവം പറയുന്നു, "ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്‍റെ വിത്തുള്ള ഫലം കായിക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു; അവ നിങ്ങള്‍ക്ക്‌ ആഹാരമായിരിക്കട്ടെ". (ഉല്‍പത്തി 1:29)

മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്‍റെ ആദ്യത്തെ ആഹാരക്രമം സസ്യങ്ങളും ഫലങ്ങളും ആയിരുന്നു എന്നത് രസകരമാണ്. മനുഷ്യന്‍റെ വീഴ്ചക്ക് ശേഷം മാത്രമാണ് അവന്‍ മാംസാഹാരി ആയിതീര്‍ന്നത്.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ