english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 42
ബൈബിൾ വ്യാഖ്യാനം

അധ്യായം 42

445
"മിസ്രയീമില്‍ ധാന്യം ഉണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം കൊള്ളുവിന്‍ എന്നു പറഞ്ഞു". (ഉല്‍പത്തി 42:2).

യാക്കോബ് കേട്ടു (ഉല്‍പത്തി 42:2)
നവോമി കേട്ടു (രൂത്ത് 1:6)
ആളുകള്‍ വരുന്നതിനു മുന്‍പ് അവര്‍ എന്തെങ്കിലും കേള്‍ക്കേണ്ടതായിട്ടുണ്ട്.
ആളുകള്‍ വരുന്നതിനു മുന്‍പ് എന്തെങ്കിലും അവരെ കാണിച്ചുകൊടുക്കേണ്ടതായിട്ടുണ്ട്.
ആ കാലഘട്ടങ്ങളില്‍ പോലും, ടെലിവിഷനൊ, സാമൂഹിക മാധ്യമോ ഒന്നും ഇല്ലാതിരുന്നിട്ടും വാര്‍ത്ത അത്രയും ദൂരം വരേയും സഞ്ചരിക്കുകയുണ്ടായി.

യാക്കോബ് ബെന്യാമീനിനെ തന്‍റെ മറ്റു മക്കളോടു കൂടെ മിസ്രയിമിലേക്ക് അയയ്ക്കാതിരുന്നത് എന്തുകൊണ്ട്?
3 യോസേഫിന്‍റെ സഹോദരന്മാര്‍ പത്തു പേര്‍ മിസ്രയീമില്‍ ധാന്യം കൊള്ളുവാന്‍ പോയി. 4 എന്നാല്‍ യോസേഫിന്‍റെ അനുജനായ ബെന്യാമീനു പക്ഷേ വല്ല ആപത്തും ഭവിയ്ക്കും എന്നുവച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല. (ഉല്‍പത്തി 42:3-4).

യോസേഫിനു എന്ത് സംഭവിച്ചു എന്ന് അവര്‍ പറഞ്ഞതിനു ശേഷം, യാക്കോബ് അവന്‍റെ മക്കളെ ആശങ്കയോടെ കണ്ടു എന്നത് സംശയമില്ലാത്ത കാര്യമാണ്, അതുകൊണ്ടാണ് അവന്‍ ബെന്യാമീനിനെ ഭവനത്തില്‍ തന്നെ നിര്‍ത്തിയത്.

ഇപ്പോള്‍ യോസേഫ് ഇല്ല, യാക്കോബിന്‍റെ ഏറ്റവും ഇളയമകനായ ബെന്യാമീന്‍ മാത്രമാണ് അവന്‍റെ പ്രിയപ്പെട്ട റാഹേലില്‍ നിന്നും ജനിച്ചവരില്‍ ജീവിച്ചിരിക്കുന്നത്‌, തനിക്കു ഇഷ്ടപ്പെട്ട മക്കളില്‍ രണ്ടാമത്തവനേയും നഷ്ടപ്പെടുവാന്‍ ആ പ്രായമായ പിതാവ് ആഗ്രഹിച്ചില്ല.

യാക്കോബ് എങ്ങനെയാണ് സംസാരിച്ചത് എന്ന് ശ്രദ്ധിക്കുക :
"എന്നാല്‍ അവന്‍: എന്‍റെ മകന്‍ (ബെന്യാമീന്‍) നിങ്ങളോടു കൂടെ പോരുകയില്ല; അവന്‍റെ ജ്യേഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള്‍ പോകുന്ന വഴിയില്‍ അവനു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കും എന്നു പറഞ്ഞു". (ഉല്‍പത്തി 42:38).

യോസേഫ് ദേശത്തിന് അധിപതിയായിരുന്നു, അവന്‍ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റത്; യോസേഫിന്‍റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു. (ഉല്‍പത്തി 42:6).


യോസേഫ് കണ്ട സ്വപ്നം ഇവിടെ നിവര്‍ത്തിയാകുകയാണ്. യോസേഫ് തീര്‍ച്ചയായും അത് അറിഞ്ഞിരുന്നു എന്നാല്‍ ദൈവം അതിനെക്കുറിച്ച് അവനോടു നന്നായി ഇടപെട്ടിരുന്നത് കൊണ്ട് അവന്‍ അതില്‍ അഹങ്കരിച്ചില്ല. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന തന്‍റെ സ്വപ്‌നങ്ങള്‍ ഓര്‍ത്തു. (ഉല്‍പത്തി 42:9).

അവരും അത് ഓര്‍ത്തു, അപ്പോള്‍ അവര്‍ പരസ്പരം ഇങ്ങനെ പറയുകയുണ്ടായി, "നമ്മുടെ സഹോദരനോടു നാം ചെയ്തതില്‍ നാം ശരിക്കും കുറ്റക്കാരാണ്, അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്‍റെ പ്രാണസങ്കടം കണ്ടാറെയും അവന്‍റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു".
നിന്‍റെ പാപം നിന്നെ പിടിക്കും (ഉല്‍പത്തി 42:21)

ദൈവവചനം പറയുന്നു, "നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്ന് ഓര്‍ക്കുക; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും". (സംഖ്യാപുസ്തകം 32:23).

രൂബേന്‍ ആദ്യജാതന്‍ ആയിരിക്കേ ബന്ദിയാക്കുവാന്‍ യോസേഫ് ശിമയോനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ത്?
പിന്നെ അവരുടെ കൂട്ടത്തില്‍ നിന്നു ശിമയോനെ പിടിച്ച് അവര്‍ കാണ്‍കെ ബന്ധിച്ചു. (ഉല്‍പത്തി 42:24)

യോസേഫിനെ തന്‍റെ സഹോദരന്മാരില്‍ നിന്നും രക്ഷിക്കുവാന്‍ രൂബേന്‍ നടത്തിയ പരിശ്രമത്തെ ഒരുപക്ഷേ യോസേഫ് അഭിനന്ദിക്കുക ആയിരിക്കാം, ശിമയോന്‍ യാക്കോബിന്‍റെ രണ്ടാമത്തെ മകനായിരുന്നു. ശിമയോന്‍ ഒരു കഠിനഹൃദയന്‍ ആയാണ് അറിയപ്പെട്ടിരുന്നത് (ഉല്‍പത്തി 34:25; 49:5 വായിക്കുക), അതുകൊണ്ട് അവനെ ഒരു പാഠം പഠിപ്പിക്കുവാന്‍ ഒരുപക്ഷേ യോസേഫ് ചിന്തിച്ചിട്ടുണ്ടാകാം.

യാക്കോബ് തന്‍റെ കുടുംബത്തിലെ എത്ര രഹസ്യങ്ങള്‍ തന്‍റെ ഇഷ്ടപുത്രനായ യോസേഫുമായി പങ്കുവെച്ചു എന്നും അവ ഈ തീരുമാനത്തില്‍ ഏതു രീതിയില്‍ പ്രതിഫലിച്ചു എന്നും നമുക്ക് വ്യക്തമായി അറിയുകയില്ല.

അതുപോലെ യോസേഫ് തന്‍റെ സഹോദരന്മാരോട് ഇടപെട്ട രീതിയെകുറിച്ച് ചിന്തിക്കുമ്പോള്‍, എന്‍റെ മനസ്സിലേക്ക് വരുന്ന വാക്യം റോമര്‍ 11:22 ആണ്: "ആകയാല്‍ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാണ്‍ക" ("ആകയാല്‍ ദൈവത്തിന്‍റെ നന്മയും കര്‍ക്കശവും കാണുക").

തന്‍റെ ശബ്ദത്തിലെ കാര്‍ക്കശ്യവും ചില പ്രവൃത്തികളും ഒഴിച്ചാല്‍ യോസേഫ് തന്‍റെ സഹോദരന്മാരോട് സംശയാതീതമായി കരുണയുള്ളവന്‍ ആയിരുന്നു, മാത്രമല്ല അവന്‍ എന്തെല്ലാം ചെയ്തുവോ അതെല്ലാം അവരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. അവന്‍റെ പ്രചോദനം സ്നേഹമായിരുന്നു, അവന്‍റെ ലക്ഷ്യം അവരെ മാനസാന്തരത്തിലേക്കും നിരപ്പിലേക്കും എത്തിക്കുക എന്നുമായിരുന്നു. ദൈവം നമ്മോട് ന്യായരഹിതമായി പെരുമാറുന്നു എന്ന് നമുക്ക് തോന്നുന്ന ഓരോ സമയങ്ങളിലും നാം ഇത് മനസ്സില്‍ വെക്കേണ്ടതാണ്.

അവരുടെ ചാക്കില്‍ ധാന്യം നിറപ്പാനും അവരുടെ ദ്രവ്യം അവനവന്‍റെ ചാക്കില്‍ തിരികെ വയ്പാനും യോസേഫ് കല്പിച്ചു. (ഉല്‍പത്തി 42:25).

ഏറ്റുപറച്ചില്‍: പണം എന്‍റെ ദാസനാണ്‌, ഞാന്‍ എന്‍റെ ദാസനോട് "പോക" എന്നു പറയുമ്പോള്‍ പോകുകയും "വരിക" എന്നു പറയുമ്പോള്‍ വരികയും ചെയ്യുന്നു.

ശിമയോനെ തിരികെ കൊണ്ടുവരാം എന്നുള്ള രൂബേന്‍റെ ഉദാരമനസ്കതയോടെയുള്ള വാഗ്ദാനം യാക്കോബ് നിരസിച്ചത്‌ എന്തുകൊണ്ട്?
അതിനു രൂബേന്‍ അപ്പനോട്: "എന്‍റെ കൈയ്യില്‍ അവനെ ഏല്‍പിക്ക; ഞാന്‍ അവനെ നിന്‍റെ അടുക്കല്‍ മടക്കിക്കൊണ്ടുവരും; ഞാന്‍ അവനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം എന്‍റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു". എന്നാല്‍ അവന്‍: "എന്‍റെ മകന്‍ നിങ്ങളോടു കൂടെ പോരുകയില്ല എന്നു പറഞ്ഞു". (ഉല്‍പത്തി 42:37-38).

രൂബേന് താന്‍ ചെയ്തതിനു തന്‍റെ പിതാവില്‍ നിന്നും പ്രീതി ലഭിക്കുവാന്‍ ഇടയായില്ല.

യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്‍റെ അപ്പന്‍റെ വെപ്പാട്ടിയായ ബില്‍ഹായോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതു കേട്ടു. (ഉല്‍പത്തി 35:22).

രൂബേന് അവിടെ മൌനമായിരിക്കാമായിരുന്നു, എന്നാല്‍ അവന്‍ യാക്കോബിന്‍റെ ആദ്യജാതന്‍ ആയതുകൊണ്ട് ഒരു നേതാവിനെപോലെ പ്രവര്‍ത്തിക്കാനുള്ള ബാധ്യത ഉണ്ടെന്ന് ഒരുപക്ഷേ അവനു തോന്നികാണുമായിരിക്കാം.

യാക്കോബ് തന്‍റെ മരണകിടക്കയില്‍ ആയിരുന്നപ്പോള്‍ അവന്‍ തന്‍റെ മകനെ വിളിച്ചു ഇപ്രകാരം പറഞ്ഞു:
3 "രൂബേനേ, നീ എന്‍റെ ആദ്യജാതന്‍, എന്‍റെ വീര്യവും എന്‍റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്‍റെ വൈശിഷ്ട്യവും തന്നെ.
4 വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്‍റെ കിടക്കമേല്‍ കയറി അതിനെ അശുദ്ധമാക്കി; എന്‍റെ ശയ്യമേല്‍ അവന്‍ കയറിയല്ലോ". (ഉല്‍പത്തി 49:3-4).

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ