english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 13
ബൈബിൾ വ്യാഖ്യാനം

അധ്യായം 13

459
സ്വാഭാവിക കാഴ്ചയും ആത്മാവിലുള്ള കാഴ്ചയും തമ്മിലുള്ള വ്യത്യാസം

അപ്പോള്‍ ലോത്ത് നോക്കി യോര്‍ദ്ദാനരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതിനു മുമ്പേ അതു യഹോവയുടെ തോട്ടംപോലെയും സോവാര്‍ വരെ മിസ്രയീംദേശം പോലെയും ആയിരുന്നു. (ഉല്‍പത്തി 13:10)

ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: "തല പോക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക". (ഉല്‍പത്തി 13:14)

ഉല്‍പത്തി 13ല്‍ അബ്രഹാമും ലോത്തും അവര്‍ രണ്ടുപേരും "തല ഉയര്‍ത്തി നോക്കി". നാം ഈ രണ്ടു വാക്യങ്ങളും നന്നായി പരിശോധിച്ചാല്‍ ഒരുപോലെ പ്രത്യക്ഷമാകുന്ന ഈ പ്രവര്‍ത്തികള്‍ക്ക് സൂക്ഷ്മമായ ചില വ്യത്യാസങ്ങള്‍ നമുക്ക് കാണാം.

ലോത്ത് സ്വന്തം ഇഷ്ടപ്രകാരം അവന്‍റെ തല ഉയര്‍ത്തി നോക്കി (ഉല്‍പത്തി 13:10). യഥാര്‍ത്ഥത്തില്‍ "ലോത്ത് അവന്‍റെ കണ്ണുകള്‍ ഉയര്‍ത്തി" നോക്കിയത് ശുദ്ധമായ ഒരു പ്രവര്‍ത്തി അല്ലായിരുന്നു; ആ ദേശത്തിനു വേണ്ടിയുള്ള ആഗ്രഹത്താല്‍ അവന്‍റെ ഹൃദയത്തില്‍ നിന്നും വന്നതാണ് അത്; അവന്‍റെ ഉള്ളില്‍ നേരത്തെ തന്നെയുള്ള ആഗ്രഹമാണ് അവന്‍റെ പ്രവര്‍ത്തിയിലൂടെ പ്രകടമായത്.
ഇത് സ്വാഭാവിക മണ്ഡലത്തില്‍ കാണുന്നതാണ്.

അതിനു വിപരീതമായി, അബ്രഹാം, ദൈവം അവനോടു നിര്‍ദ്ദേശിച്ചപ്പോള്‍ മാത്രം ആണ് തല ഉയര്‍ത്തി നോക്കിയത്. ദൈവ വചനത്തോടുള്ള പ്രതികരണമായി അവന്‍ പ്രവര്‍ത്തിച്ചു. അവന്‍ സ്വന്തം ഇഷ്ടപ്രകാരം അല്ല പ്രവര്‍ത്തിച്ചത്; അവന്‍ ദൈവത്തിനുവേണ്ടി കാത്തിരുന്നു.
ഇങ്ങനെയാണ് നിങ്ങള്‍ ആത്മാവില്‍ കാര്യങ്ങളെ കാണുന്നത്.

ചില സമയങ്ങളില്‍ കര്‍ത്താവ് ആളുകളോട് സംസാരിക്കുന്നില്ല, എന്തുകൊണ്ട്?
ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: "തല പോക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക". (ഉല്‍പത്തി 13:14)

ശ്രദ്ധിക്കുക, ലോത്ത് വിട്ടുപിരിഞ്ഞശേഷം ദൈവം അബ്രഹാമിനോടു സംസാരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ജീവിതത്തിലെ ചില പ്രെത്യേക ആളുകള്‍ നിമിത്തം ദൈവം ജനങ്ങളോട് സംസാരിക്കുന്നില്ല. അങ്ങനെയുള്ളവര്‍ വിട്ടുപോയാല്‍ മാത്രമേ ദൈവം സംസാരിക്കുകയുള്ളൂ.

ഈ രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്. അബ്രഹാം യാഗപീഠങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇഷ്ടപ്പെട്ടു; ലോത്തിന് അതിനു താല്പര്യം ഇല്ലായിരുന്നു. സാന്ദര്‍ഭികമായി ലോത്ത് തന്‍റെ പിതാവിന്‍റെ സഹോദരന്‍റെ യാഗപീഠത്തില്‍ മുട്ടുകുത്തി, എന്നാല്‍ തനിക്കായി തന്നെ ഒരു യാഗപീഠം പണിയുവാന്‍ അവന്‍ തയ്യാറായില്ല.

ജീവിതത്തിലെ പല പ്രശ്നങ്ങളുടേയും യഥാര്‍ത്ഥ കാരണം.
അബ്രാമിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.(ഉല്‍പത്തി 13:7)

പുറമേനിന്നു നോക്കിയാല്‍ അബ്രഹാമും ലോത്തും തമ്മിലുള്ള കലഹത്തിന്‍റെ കാരണം അനുഗ്രഹം ആണെന്ന് തോന്നും. ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ഒരിക്കലും കലഹവും ആശയകുഴപ്പവും കൊണ്ടുവരികയില്ല. നിങ്ങള്‍ വളരെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍, കനാന്യരും പെരീസ്യരും ആണ് പ്രശ്നങ്ങള്‍ പുറകില്‍ നിന്നും ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാം. സുഹൃത്തുക്കള്‍ എന്ന നിലയില്‍ നില്‍ക്കുന്നവരില്‍ മറഞ്ഞിരിക്കുന്ന ശത്രുക്കള്‍ ആകാം ഇവര്‍. ഇതാണ് രണ്ടു കുടുംബങ്ങള്‍ കലഹം (വഴക്ക്) അനുഭവിക്കുവാനുള്ള യഥാര്‍ത്ഥ കാരണം. ജീവിതത്തിലെ പല പ്രശ്നങ്ങളുടേയും ശരിയായ കാരണം മറഞ്ഞിരിക്കുന്ന ശത്രുക്കള്‍ ആകുന്നു.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ