ഉല്പത്തി 18 ല്‍ അബ്രാഹാമിനെ സന്ദര്‍ശിച്ച മൂന്നു പുരുഷന്മാര് ആരായിരുന്നു?
അനന്തരം യഹോവ അവനു മമ്രേയുടെ തോപ്പില്‍വച്ചു പ്രത്യക്ഷനായി; വെയിലുറച്ചപ്പോള്‍ അവന് കൂടാരവാതില്ക്കല് ഇരിക്കയായിരുന്നു. അവന് തലപൊക്കി നോക്കിയപ്പോള്‍ മൂന്നു പുരുഷന്മാര് തന്റെ നേരേ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോള്‍ അവന് കൂടാരവാതില്ക്കല് നിന്ന് അവരെ എതിരേല്പ്പാന് ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: യജമാനനേ, എന്നോടു കൃപയുണ്ടെങ്കില്‍ അടിയനെ കടന്നുപോകരുതേ. (ഉല്പത്തി 18:1-3).
അവരോടു ഒരു വൃക്ഷത്തിന് കീഴില്‍ വിശ്രമിപ്പാനും അവര്‍ക്കുവേണ്ടി ഭക്ഷണം തയ്യാറാക്കാം എന്നും അബ്രഹാം അവരോടു പറഞ്ഞതില്‍ കൂടെയും, ആ മൂന്നു പുരുഷന്മാരോടും ഉള്ളതായ ആതിഥ്യമര്യാദയാണ് അബ്രാഹാം വെളിപ്പെടുത്തുന്നത്.
ചിലര്‍ അഭിപ്രായപ്പെടുന്നത് ഈ മൂന്നു 'പുരുഷന്മാര്' മനുഷ്യരുടെ രൂപത്തില്‍ അബ്രാഹാമിനു പ്രത്യക്ഷരായ ദൂതന്മാര് ആയിരുന്നു എന്നാണ്. എന്നിരുന്നാലും ഉല്പത്തി 18:1 പറയുന്നത് 'യഹോവ' (കര്‍ത്താവ്) തന്നെയാണ് അബ്രാഹാമിന് പ്രത്യക്ഷമായത് എന്നാണ്.
ആ മൂന്നു "പുരുഷന്മാരില്" ഒരുവന് ഒരു മനുഷ്യന്റെ രൂപം എടുത്ത സര്‍വ്വശക്തനായ ദൈവം ആയിരുന്നു. അങ്ങനെയുള്ള പ്രത്യക്ഷതയ്ക്ക് നാം "തിയോഫണി" (ഗ്രീക്ക് പദം 'തിയോഫാനിയ' എന്നാണ്, ദൈവത്തിന്റെ പ്രത്യക്ഷത എന്നര്‍ത്ഥം) എന്നു വിളിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുവിന്റെ ജഡാവതരത്തിനു മുമ്പുള്ള പഴയ നിയമത്തിലെ പ്രത്യക്ഷതയെ നാം "ക്രിസ്റ്റോഫണി" എന്ന് വിളിക്കുന്നു. ഉല്പത്തി 19:1 ല്‍ രണ്ടു പുരുഷന്മാരെ "രണ്ടു ദൂതന്മാര്" എന്നു വ്യക്തമായി വിളിച്ചിരിക്കുന്നു.
അത് ദൈവം ആയിരുന്നു എന്ന് അബ്രാഹാം അറിഞ്ഞത് എങ്ങനെ?
കാരണം മുന്‍പ് പലപ്രാവശ്യം ദൈവം അബ്രാഹാമിന് പ്രത്യക്ഷമാകുകയും അവനോടു സംസാരിക്കുകയും ചെയ്തു. അബ്രാഹാം ദൈവത്തോടു അടുത്തു ഇടപഴകുകയും അങ്ങനെ എളുപ്പത്തില്‍ ദൈവത്തെ അവന് തിരിച്ചറിയുകയും ചെയ്തു. താഴെ പറഞ്ഞിരിക്കുന്ന അവസരത്തിലാണ് ആ പ്രത്യക്ഷതകള്‍ നടന്നിട്ടുള്ളത്:
സാറാ ഭയപ്പെട്ടു: ഇല്ല, "ഞാന്‍ ചിരിച്ചില്ല" എന്നു പറഞ്ഞു അതിനെ നിരാകരിച്ചു. (ഉല്പത്തി 18:15).
വേദപുസ്തകം പറയുന്നു സാറാ ഭയപ്പെട്ടു. അനേകം ആളുകള്‍ ഭയം നിമിത്തം സത്യം സംസാരിക്കാറില്ല.
അബ്രഹാം മദ്ധ്യസ്ഥത ചെയ്യുന്നതില്‍ നിന്നും നമുക്ക് എന്താണ് പഠിക്കുവാന്‍ കഴിയുന്നത്?
ഒരു മദ്ധ്യസ്ഥന്‍ മറ്റൊരുവന്റെ സ്ഥാനമാണ് എടുക്കുന്നത് അഥവാ വേറൊരുവന് വേണ്ടി അപേക്ഷിക്കയാണ് ചെയ്യുന്നത്. വേദപുസ്തകത്തിലെ ഒരു ഉദാഹരണം രണ്ടു പട്ടണങ്ങള്‍ക്കു വേണ്ടിയുള്ള അബ്രാഹാമിന്റെ മധ്യസ്ഥത ആണ് - സോദോമും ഗോമോറയും. ആ വിവരണങ്ങള്‍ ഉല്പത്തി 18:22-32 വരെ വായിക്കുക.
സോദോമില്‍ നിലനിന്നിരുന്ന അതിഭയങ്കരമായ പാപത്തെകുറിച്ച് ചിന്തിക്കുക - എന്നിട്ടും ദൈവം പറഞ്ഞു പത്തു നീതിമാന്മാരുടെ നിമിത്തം ആ പട്ടണം മുഴുവന്‍ രക്ഷിക്കാമെന്ന്. ഈ ലോകത്തില്‍ ദൈവമക്കള് ഇല്ലായിരുന്നു എങ്കിലും എത്രയോ കാലങ്ങള്‍ക്ക് മുമ്പ് ഇത് നശിച്ചുപോകുമായിരുന്നു. യേശുപറഞ്ഞു, "നിങ്ങള്‍ ഭൂമിയുടെ ഉപ്പ് ആകുന്നു" (മത്തായി 5: 13).
അബ്രഹാം വെറുതെ ഇരുന്ന് ചുറ്റും നോക്കിയിട്ട് അവരെല്ലാം എത്ര ദുഷ്ടന്മാര് ആയിരുന്നു എന്നും അവര്‍ എങ്ങനെ നരകത്തില്‍ പോകും എന്നും പറഞ്ഞുകൊണ്ട് ഇരുന്നില്ല. അവര്‍ക്ക് പകരമായി അവന് ഇടിവില്‍ നില്ക്കുവാന് തയ്യാറായി!.
ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതില് കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരേയും കണ്ടില്ലതാനും. ആകയാല്‍ ഞാന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്ന് എന്റെ കോപാഗ്നികൊണ്ട് അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവണ്ണം ഞാന്‍ അവര്‍ക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്. (യെഹെസ്കേല്‍ 22:30-31).
ഇത് ദൈവമാണ് സംസാരിക്കുന്നത്. അബ്രഹാം രണ്ടു പട്ടണങ്ങള്‍ക്കു വേണ്ടി ഇടിവില്‍ നിന്നു. ഇവിടെ ഒരു മുഴുവന്‍ രാജ്യത്തെകുറിച്ചാണ് ദൈവം സംസാരിക്കുന്നത്. ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു വേണ്ടി ഇടിവില്‍ നില്ക്കുന്ന ഒരു പുരുഷനെ ദൈവം കണ്ടത്തിയിരുന്നു എങ്കില്‍, ന്യായവിധി ഒരിക്കലും വരികയില്ലായിരുന്നു.

- ദൈവം അവനെ ആദ്യമായി വിളിച്ചപ്പോള്‍ (ഉല്പത്തി 12:1-3)
- അബ്രാഹാം ലോത്തുമായി വേര്പിരിഞ്ഞപ്പോള് (ഉല്പത്തി 13:14- 17)
- ഒരുപക്ഷേ അവന് മല്‍ക്കീസേദെക്കിനെ കണ്ടുമുട്ടിയപ്പോള്‍ (ഉല്പത്തി 14:18 - 20)
- ദൈവം അവനുമായി ഒരു ഉടമ്പടി ചെയ്തപ്പോള്‍ (ഉല്പത്തി 15)
- ദൈവം തന്റെ ഉടമ്പടി പുനഃസ്ഥാപിച്ചപ്പോള്‍ (ഉല്പത്തി 17).
സാറാ ഭയപ്പെട്ടു: ഇല്ല, "ഞാന്‍ ചിരിച്ചില്ല" എന്നു പറഞ്ഞു അതിനെ നിരാകരിച്ചു. (ഉല്പത്തി 18:15).
വേദപുസ്തകം പറയുന്നു സാറാ ഭയപ്പെട്ടു. അനേകം ആളുകള്‍ ഭയം നിമിത്തം സത്യം സംസാരിക്കാറില്ല.
അബ്രഹാം മദ്ധ്യസ്ഥത ചെയ്യുന്നതില്‍ നിന്നും നമുക്ക് എന്താണ് പഠിക്കുവാന്‍ കഴിയുന്നത്?
ഒരു മദ്ധ്യസ്ഥന്‍ മറ്റൊരുവന്റെ സ്ഥാനമാണ് എടുക്കുന്നത് അഥവാ വേറൊരുവന് വേണ്ടി അപേക്ഷിക്കയാണ് ചെയ്യുന്നത്. വേദപുസ്തകത്തിലെ ഒരു ഉദാഹരണം രണ്ടു പട്ടണങ്ങള്‍ക്കു വേണ്ടിയുള്ള അബ്രാഹാമിന്റെ മധ്യസ്ഥത ആണ് - സോദോമും ഗോമോറയും. ആ വിവരണങ്ങള്‍ ഉല്പത്തി 18:22-32 വരെ വായിക്കുക.
സോദോമില്‍ നിലനിന്നിരുന്ന അതിഭയങ്കരമായ പാപത്തെകുറിച്ച് ചിന്തിക്കുക - എന്നിട്ടും ദൈവം പറഞ്ഞു പത്തു നീതിമാന്മാരുടെ നിമിത്തം ആ പട്ടണം മുഴുവന്‍ രക്ഷിക്കാമെന്ന്. ഈ ലോകത്തില്‍ ദൈവമക്കള് ഇല്ലായിരുന്നു എങ്കിലും എത്രയോ കാലങ്ങള്‍ക്ക് മുമ്പ് ഇത് നശിച്ചുപോകുമായിരുന്നു. യേശുപറഞ്ഞു, "നിങ്ങള്‍ ഭൂമിയുടെ ഉപ്പ് ആകുന്നു" (മത്തായി 5: 13).
അബ്രഹാം വെറുതെ ഇരുന്ന് ചുറ്റും നോക്കിയിട്ട് അവരെല്ലാം എത്ര ദുഷ്ടന്മാര് ആയിരുന്നു എന്നും അവര്‍ എങ്ങനെ നരകത്തില്‍ പോകും എന്നും പറഞ്ഞുകൊണ്ട് ഇരുന്നില്ല. അവര്‍ക്ക് പകരമായി അവന് ഇടിവില്‍ നില്ക്കുവാന് തയ്യാറായി!.
ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതില് കെട്ടി എന്റെ മുമ്പാകെ ഇടിവില്‍ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരേയും കണ്ടില്ലതാനും. ആകയാല്‍ ഞാന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്ന് എന്റെ കോപാഗ്നികൊണ്ട് അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവണ്ണം ഞാന്‍ അവര്‍ക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്. (യെഹെസ്കേല്‍ 22:30-31).
ഇത് ദൈവമാണ് സംസാരിക്കുന്നത്. അബ്രഹാം രണ്ടു പട്ടണങ്ങള്‍ക്കു വേണ്ടി ഇടിവില്‍ നിന്നു. ഇവിടെ ഒരു മുഴുവന്‍ രാജ്യത്തെകുറിച്ചാണ് ദൈവം സംസാരിക്കുന്നത്. ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു വേണ്ടി ഇടിവില്‍ നില്ക്കുന്ന ഒരു പുരുഷനെ ദൈവം കണ്ടത്തിയിരുന്നു എങ്കില്‍, ന്യായവിധി ഒരിക്കലും വരികയില്ലായിരുന്നു.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48