അതിന്റെശേഷം അബ്രാമിനു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാല്‍: "അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു". (ഉല്പത്തി 15:1).
അബ്രാമിനു ഒരു പരിച ആവശ്യമായിരുന്നു കാരണം താന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നു. അവനു ഒരു പ്രതിഫലം ആവശ്യാമായിരുന്നു കാരണം സോദോം രാജാവ് പ്രഖ്യാപിച്ച വലിയ ഒരു പ്രതിഫലം താന്‍തന്നെ നിരാകരിച്ചിരുന്നു.
ഏറ്റുപറച്ചില്‍: കര്‍ത്താവേ, അങ്ങ് എന്റെ പരിചയും എന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.
ദമ്മേശെക്കുകാരനായ എല്യേസര്‍ ആരായിരുന്നു?
ദമ്മേശെക്കുകാരനായ എല്യേസര്‍ അബ്രഹാമിന്റെ വീട്ടിലെ സകല കാര്യങ്ങള്‍ക്കും കാര്യവിചാരകനായ "മൂപ്പനായ ദാസന്" ആയിരുന്നു, മാത്രമല്ല അനേക വര്‍ഷങ്ങള്‍ക്കു ശേഷം അബ്രാഹാമിന്റെ മകനായ യിസഹാക്കിനുവേണ്ടി ഭാര്യയെ എടുക്കുവാനായി അബ്രഹാമിന്റെ ദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുത്തേക്കും പോകുവാനായി അബ്രഹാം നിയോഗിച്ചത് ഇദ്ദേഹത്തെ തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. (ഉല്പത്തി 24:1-9). എല്യേസര്‍ ഏകദേശം 500 കിലോമീറ്ററോളം യാത്ര ചെയ്ത്, മെസോപ്പൊത്താമ്യയിലെ നാഹോര്‍ എന്ന പട്ടണത്തില്‍ ചെന്നു റിബെക്കായെ കണ്ടെത്തുവാന്‍ ഇടയായി. എല്യേസര്‍ ഒരു വിശ്വസ്തനായിരുന്നു എന്നാല്‍ അബ്രാമിന്റെ മകന് അല്ലായിരുന്നു.
"ഭീതിയും അന്ധതമസ്സും അബ്രഹാമിന്റെമേല് വീണു" എന്നതിന്റെ അര്‍ത്ഥം എന്ത്?
11 ഉടലുകളിന്മേല് റാഞ്ചന് പക്ഷികള്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടികളഞ്ഞു. 12 "സൂര്യന് അസ്തമിക്കുമ്പോള്‍ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെമേല്‍ വീണു". (ഉല്പത്തി 15:11, 12)
ഇത് ക്രിസ്തുവിന്റെ ക്രൂശുമരണത്തെയും ക്രിസ്തു ഒരു പുതിയ നിയമം സ്ഥാപിച്ചപ്പോള്‍ ക്രൂശില്‍ താന്‍ അനുഭവിച്ചതുമായ ഭീതിയെയും അന്ധതമസ്സിനെയും സൂചിപ്പിക്കുന്ന ഒരു പ്രാവചനീക വാക്യം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഉല്പത്തി 14:18ല്‍ ഒരു സൂചനയുണ്ട്, "ശാലേം രാജാവായ മല്ക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു". യേശു ക്രൂശിലേക്ക് പോകുന്നതിനു മുമ്പ് താന്‍ തന്റെ ശിഷ്യന്മാരുമായി പെസഹ കഴിച്ചതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ക്രിസ്തുവിന്റെ ക്രൂശീകരണത്തില്‍ എന്താണ് സംഭവിച്ചത്?
വലിയ ഒരു അന്ധകാരം ഉണ്ടായി. ഉല്പത്തി 15ല്‍, അബ്രാഹിന്മേല് ഭീതിയും അന്ധതമസ്സും ഉണ്ടാകുവാന്‍ ഇടയായി. ഒരുപക്ഷേ, ക്രിസ്തു തന്റെ ക്രൂശീകരണത്തിലും അടക്കത്തിലും അഭിമുഖീകരിച്ച ഭീതിയുടെ ചെറിയ ഒരു രുചി അബ്രാഹം അനുഭവിക്കുവാന്‍ ദൈവം അനുവദിച്ചതാകാം.
ഉടലുകളിന്മേല് റാഞ്ചന് പക്ഷികള്‍ ഇറങ്ങിവന്നപ്പോള്‍ അബ്രഹാമിനു അവയെ ആട്ടികളയേണ്ടതായി വന്നു. റാഞ്ചന് പക്ഷികള്‍ അശുദ്ധ പക്ഷികളും പിശാചിനു പ്രതീകവും ആകുന്നു. ഇതും യേശു ക്രൂശില്‍ മരിക്കുമ്പോള്‍ സാത്താന്യ ശക്തിയുമായി നടന്ന ആത്മീക യുദ്ധത്തെ കാണിക്കുവാനുള്ള പ്രാവചനീകമായ വാക്യങ്ങള്‍ ആണ്. ഈ സാത്താന്യ ശക്തികള്‍ ഒരുപക്ഷേ ദൈവം നിയമിച്ച ദൌത്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്നും യേശുവിനെ തടയുവാന്‍ ശ്രമിക്കുകയായിരിക്കാം.
"അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല" എന്നതിന്റെ അര്‍ത്ഥം എന്താണ്?
നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല" (ഉല്പത്തി 15:16)
അമോര്യരുടെ പാപം ദൈവത്തിന്റെ കണ്ണില്‍നിന്നും മാഞ്ഞുപോയില്ല. അവരുടെ പാപങ്ങളുടെ അളവ് താന്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു, അബ്രാഹാമിന്റെ കാലത്തും അത് "തികഞ്ഞിട്ടില്ലായിരുന്നു".
അമോര്യരെ പെട്ടെന്ന് തുടച്ചുനീക്കാതെ ദൈവം അവരുടെമേല്‍ ന്യായവിധി വരുത്തുവാന്‍ നാന്നൂറ് വര്‍ഷങ്ങള്‍ കാത്തിരിക്കുവാന് തയ്യാറായി.
ദൈവത്തിലേക്ക് തിരിയുവാനും യോനയുടെ കാലത്ത് നീനെവേയിലെ അശ്ശൂര്യരോട് ക്ഷമിച്ചതുപോലെ ക്ഷമിക്കപ്പെടുവാനും അവര്‍ക്ക് ആവശ്യത്തിലധികം സമയം നല്‍കിയിരുന്നു.
അമോര്യര്‍ ആ കൃപയുടെ കാലത്തെ കാര്യമായി എടുത്തില്ല, അതുകൊണ്ട് ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ താന്‍ വാഗ്ദത്തം ചെയ്ത ദേശത്ത് ഉറപ്പിക്കുമ്പോള്‍ അമോര്യരെ പുറത്താക്കി കളഞ്ഞു.

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48