english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 38
ബൈബിൾ വ്യാഖ്യാനം

അധ്യായം 38

353
അക്കാലത്ത് യെഹൂദാ തന്‍റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്‍റെ അടുക്കല്‍ ചെന്നു; (ഉല്‍പത്തി 38:1).

വേദപുസ്തകത്തില്‍ പല ഭാഗങ്ങളിലും ഒരു വ്യക്തി "വിട്ടു പോയി" എന്ന് വായിക്കുന്നിടത്തെല്ലാം, ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ ചെന്ന് അവസാനിക്കുന്നതായി കാണുന്നു. (ഉല്‍പത്തി 12:10, ഉല്‍പത്തി 42:3, പുറപ്പാട് 32). യെഹൂദാ ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്‍റെ അടുക്കല്‍ ചെന്നത് ഒരു പ്രശ്നം ധ്വനിപ്പിക്കുന്നു.

അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്‍റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ച് അവളുടെ അടുക്കല്‍ ചെന്നു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഏര്‍ എന്നു പേരിട്ടു. അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഓനാന്‍ എന്നു പേരിട്ടു. അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു. (ഉല്‍പത്തി 38:1-5).

path

അപ്പോള്‍ യെഹൂദാ ഓനാനോട്: "നിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കല്‍ ചെന്ന് അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്‍റെ പേര്‍ക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു" (ഉല്‍പത്തി 38:8).

മരിച്ചുപോയ സഹോദരന്‍റെ പേര് നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് ഇത് ചെയ്തത്, എന്നാല്‍ ഇത് ആ വിധവയെ സംരക്ഷിക്കുന്നതിനായും അവള്‍ക്കു മക്കളെ ലഭിക്കുന്നതിനും വേണ്ടിയായിരുന്നു.

ആ മകനെ മരിച്ചുപോയ സഹോദരന്‍റെ മകനായിട്ടാണ് കണക്കാക്കുന്നത് കാരണം തന്‍റെ സഹോദരനില്‍ നിന്നുമാണ് ആ മകന്‍ ഉണ്ടായത്.

ഹീരാ
യെഹൂദയുടെ സുഹൃത്ത് - അദുല്ലാമ്യന്‍ (ഉല്‍പത്തി 38:12).

അവിവേകത്തോടെയും ദൈവഹിതം അല്ലാതെയും ഒരു കനാന്യ സ്ത്രീയെ വിവാഹം കഴിച്ച് യെഹൂദാ മൂന്നു മക്കളുടെ പിതാവായി തീര്‍ന്നു: ഏര്‍, ഓനാന്‍, ശേലാ.

"എന്തു പണയം തരേണം" എന്ന് അവന്‍ ചോദിച്ചതിനു "നിന്‍റെ മുദ്രമോതിരവും മോതിരച്ചരടും നിന്‍റെ കൈയിലെ വടിയും എന്ന് അവള്‍ പറഞ്ഞു". (ഉല്‍പത്തി 38:18).

തന്‍റെ മുദ്രമോതിരവും, മോതിരച്ചരടും, വടിയും താമാറിന്‍റെ കൈവശം വിട്ടിട്ട് പോകുവാനുള്ള യെഹൂദയുടെ തീരുമാനം, അവന്‍റെ ക്രെഡിറ്റ്കാര്‍ഡ് പിന്‍ നമ്പറോടുകൂടെ അവളുടെ അവകാശത്തില്‍ വിടുന്നതിനു തുല്ല്യമായിരുന്നു.

പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്‍റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. (ഉല്‍പത്തി 38:19).

ആ കാലങ്ങളില്‍ ഒരു വിധവയ്ക്ക് തന്‍റെ ദുഃഖത്തിന്‍റെ അവസ്ഥ വിളിച്ചറിയിക്കുന്ന പ്രെത്യേക വൈധവ്യവസ്ത്രം ഉണ്ടായിരുന്നു. സമൂഹത്തിലെ ചില പ്രെത്യേക ഭാഗങ്ങളില്‍ വിധവമാര്‍ കറുത്ത വസ്ത്രം ധരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു. അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല്‍ എടുത്ത് അവന്‍റെ കൈക്കു കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നുപറഞ്ഞു. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്‍റെ സഹോദരന്‍ പുറത്തു വന്നു: നീ ഛിദ്രം ഉണ്ടാക്കിയത് എന്ത് എന്ന് അവള്‍ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു. (ഉല്‍പത്തി 38:27-29).

മത്തായി 1:3 ലും, ലൂക്കോസ് 3:33 ലും യേശു മിശിഹായുടെ വംശാവലിയില്‍ പേരെസ്സിനെ കാണുവാന്‍ സാധിക്കുന്നുണ്ട്. ഈ ഭക്തിയില്ലാത്ത സാഹചര്യത്തില്‍ നിന്നും ദൈവം ഒരു മകനെ എടുത്ത് മിശിഹായുടെ കുടുംബ പരമ്പരയില്‍ ചേര്‍ത്തിരിക്കുന്നു, യെഹൂദയോ താമാറോ ദൈവഭക്തിയ്ക്ക് ഉദാഹരണങ്ങള്‍ അല്ലാതിരിക്കുമ്പോള്‍ തന്നെയാണ് ദൈവം അങ്ങനെ ചെയ്തത്.

ഇത് കൃപയ്ക്കുള്ള ആശ്ചര്യകരമായ ഒരു ഉദാഹരണമാണ്. അവരുടെ പ്രവൃത്തി നോക്കാതെ, മിശിഹായുടെ വംശപരമ്പരയില്‍ അവര്‍ ഉള്‍പ്പെടുവാനും വീണ്ടെടുപ്പ് എന്ന ദൈവത്തിന്‍റെ പദ്ധതിയില്‍ ഒരു പങ്കു വഹിക്കേണ്ടതിനും ദൈവം അവരെ തിരഞ്ഞെടുത്തു.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ