അതുകൊണ്ടു പതിന്നാലാം സംവത്സരത്തില്‍ കെദൊര്‍ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കര്‍ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും തോല്പിച്ചു. (ഉല്പത്തി 14:5).
ഉല്പത്തി 14 ല്‍, ജലപ്രളയത്തിനു ഏകദേശം 400 വര്‍ഷങ്ങള്‍ക്കുശേഷം, അബ്രാഹാമും ലോത്തും താമസിച്ചിരുന്ന ഭാഗത്തുള്ള ചില രാജാക്കന്മാര് തമ്മിലുള്ള യുദ്ധത്തെ കുറിച്ച് ദൈവം സംസാരിക്കുകയാണ്. ആ യുദ്ധങ്ങളില്‍ ഒന്നില്‍ ലോത്തും അവന്റെ കുടുംബവും അടിമകളായി എടുത്തുകൊണ്ടു പോകപ്പെട്ടു.
ജലപ്രളയത്തിനുശേഷം ദേശം കൈവശപ്പെടുത്തിയിരുന്ന മല്ലന്മാര് (ഉയരമുള്ള ആളുകള്‍) ആയിരുന്നു രേഫായിമ്യരും ഏമ്യരും. സൂസ്യരുടെ പേരും ആ രണ്ടു ഗോത്രങ്ങളോട് ചേര്‍ത്തു പറഞ്ഞിരിക്കുന്നത് കൊണ്ട്, അവരും മല്ലന്മാരുടെ ഗോത്രങ്ങള്‍ ആയിരുന്നു എന്നു പറയുന്നതാണ് സുരക്ഷിതം. ഏറ്റവും ഒടുവിലായി അവര്‍ ദുഷ്ട ജനങ്ങളായാണ് അറിയപ്പെട്ടിരുന്നത്.
ഏമ്യര്‍
ഏമ്യരെ കുറിച്ച് ആവര്‍ത്തനപുസ്തകം 2 വെളിപ്പെടുത്തുന്ന കാര്യം, "ഭീകരര്‍" എന്ന അര്‍ത്ഥം വരുന്ന മല്ലന്മാര് എന്നാണ്:
"വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യര്‍ പണ്ട് അവിടെ പാര്‍ത്തിരുന്നു. ഇവരെ അനാക്യരെപ്പോലെ മല്ലന്മാര് (എബ്രായയില്‍ രേഫായിം) എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവര്‍ക്ക് ഏമ്യര്‍ എന്നു പേര് പറയുന്നു" (ആവര്‍ത്തനപുസ്തകം 2:10-11).
ലോത്തിന്റെ മകനായ മോവാബിന്റെ സന്തതികള്‍ക്ക് ദൈവം കൊടുത്ത ദേശത്തെ അധിവാസത്തിനായി ഏമ്യര്‍ ഉപയോഗിച്ചിരുന്നു എന്ന് മോശെ ആളുകളോട് പറയുകയുണ്ടായി. (ഉല്പത്തി 19:37).
സൂസ്യര് (സംസൂമ്മ്യര് )
സംസൂമ്മ്യരും (ഉല്പത്തി 14:5 ല്‍ പറഞ്ഞിരിക്കുന്ന സൂസ്യര് അത് തന്നെയാണെന്ന് ഏകദേശം ഉറപ്പാണ്) മല്ലന്മാര് എന്നു വിളിക്കപ്പെട്ടിരുന്നു, ഏമ്യരെപോലെ ആ അദ്ധ്യായത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു:
"അതും [അമ്മോന്യരുടെ ദേശം] മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചു വരുന്നു; മല്ലന്മാര് പണ്ട് അവിടെ പാര്‍ത്തിരുന്നു; അമ്മോന്യര്‍ അവരെ സംസൂമ്മ്യര് എന്നു പറയുന്നു. അവര്‍ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചു; ഇങ്ങനെ അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാര്‍ത്തു". (ആവര്‍ത്തനപുസ്തകം 2:20-21).
അമ്മോന്യരുടെ ദേശത്തു സംസൂമ്മ്യര് എന്ന് അറിയപ്പെട്ടിരുന്ന മല്ലന്മാരുടെ ഒരു കൂട്ടം വസിച്ചിരുന്നു എന്ന് ഈ വാക്യങ്ങള്‍ വിശദീകരിക്കുന്നു, "മല്ലന്മാരുടെ ഒരു ദേശം". ലോത്തിന്റെ മകനായ ബെന്‍-അമ്മീയുടെ (അമ്മോന്യര്‍) സന്തതികള്‍ക്ക് ദേശത്ത് വസിക്കേണ്ടതിനു ദൈവം സംസൂമ്മ്യരെ നശിപ്പിക്കുവാന്‍ ഇടയായി. (ഉല്പത്തി 19:38).
ഉല്പത്തി 14: 5 അനുസരിച്ച്, സൂസ്യര് ഹാമിന്റെ ദേശത്ത് ആയിരുന്നു. ഇത് നോഹയുടെ മകനായ ഹാമിനെ ആയിരിക്കാം സൂചിപ്പിക്കുന്നത് കാരണം അവര്‍ അവന്റെ സന്തതികള്‍ ആയിരുന്നത് കൊണ്ട്. എന്നാല്‍ ഹാമിന്റെ മകനായ കനാന്റെ സന്തതി പരമ്പരകളായ ഹമാത്യരെയാണ് ഇത് കൂടുതലായി സൂചിപ്പിക്കുന്നത്.
സൂസ്യരും സംസൂമ്മ്യരും രണ്ടു വ്യത്യസ്ത ജനകൂട്ടമായിരിക്കുമ്പോള് തന്നെ, അവര്‍ ഒരേ കൂട്ടത്തിലുള്ള വ്യത്യസ്ത പേരുകള്‍ ആയിരുന്നു എന്ന് അനുമാനിക്കാന്‍ കഴിയുന്ന മതിയായ സാമ്യങ്ങള്‍ അവരുടെ പേരിലും, വിവരണത്തിലും, ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളിലും ഉണ്ട്.
വളരെകുറച്ചു ദാസന്മാരെകൊണ്ട് യുദ്ധം ജയിക്കുവാന്‍ അബ്രഹാമിനു കഴിഞ്ഞത് എങ്ങനെ?
തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന് തന്റെ വീട്ടില്‍ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍ വരെ പിന്തുടര്ന്നു. (ഉല്പത്തി 14:14).
തന്റെ പൌത്രനായ ലോത്തിനെ ശത്രു സൈന്യം പിടിച്ചുകൊണ്ടു പോയിയെന്നു അബ്രാഹം കേട്ടപ്പോള്‍, അഭ്യാസികളായ ഒരു കൂട്ടത്തെ അവന് ഒരുമിച്ചു നിര്‍ത്തുവാന്‍ ഇടയായി.
അബ്രഹാമിനു വിജയം നല്‍കിയതില്‍ മൂന്നു പ്രധാന കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
1. അവര്‍ പരിശീലനം ലഭിച്ച ദാസന്മാര് ആയിരുന്നു
2. അവര്‍ അബ്രഹാമിന്റെ വീട്ടില്‍ തന്നെ ജനിച്ചവരായിരുന്നു എന്നതിന്റെ അര്‍ത്ഥം തന്റെ ദാസന്മാരുടെ ദൃഢമായ കൂറ് അബ്രാഹാമിനു ഉണ്ടായിരുന്നു എന്നാണ്.
3. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
ദൈവത്താല്‍ ഫലപ്രദമായി നാം ഉപയോഗിക്കപ്പെടണമെങ്കില്‍ ലളിതമായി പറഞ്ഞാല്‍ നാം "സജ്ജമാക്കപ്പെടണം" - പരിശീലിപ്പിക്കപ്പെടണം.
രാജാവ് അവര്‍ക്കു രാജഭോജനത്തില്‍ നിന്നും താന്‍ കുടിക്കുന്ന വീഞ്ഞില്‍നിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളര്‍ത്തിയിട്ട് അവര്‍ രാജസന്നിധിയില്‍ നില്ക്കേണം എന്നു കല്പ്പിച്ചു. (ദാനീയേല്‍ 1:5).
ഭൂമിയിലെ രാജാവായിരുന്ന നെബുഖദ്നേസരിനെ സേവിക്കുവാന്‍ അവര്‍ക്ക് പരിശീലനം അത്യാവശ്യമായിരുന്നു. ഭൂമിയിലെ ഒരു രാജാവിനെ സേവിക്കുവാന്‍ പരിശീലനം അത്യാവശ്യമായിരുന്നു എങ്കില്‍, സ്വര്‍ഗീയ രാജാവായ യേശു കര്‍ത്താവിനെ സേവിക്കുവാനുള്ള പരിശീലനത്തിന്റെയും ഒരുക്കത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഒരുവന് സങ്കല്പ്പിക്കുവാന് സാധിക്കും.
ഒളിമ്പിക്സിലെ കായികതാരങ്ങള്‍ അവരുടെ ലക്ഷ്യത്തിനു വേണ്ടി ധാരാളം സമയവും സമര്‍പ്പണവും നല്കുന്നതില് നിന്നും വ്യത്യസ്തമായി, നമ്മള് പലപ്പോഴും നീതിയെ പിന്തുടരുന്ന കാര്യത്തില്‍ അര്‍ദ്ധ-ഹൃദയരാണ്. (സദൃശ്യവാക്യങ്ങള്‍ 21:21).
വേദപുസ്തകത്തിലെ മാര്‍മ്മികമായ മല്‍ക്കിസേദെക് ആരായിരുന്നു?
കാലാകാലങ്ങളായി, വേദപുസ്തകത്തിലെ ഒരു ആകര്‍ഷക വ്യക്തിത്വമായ മല്ക്കീസേദെക് മത തത്വജ്ഞാനികളേയും ചരിത്രകാരന്മാരെയും ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് (അഥവാ ആശയകുഴപ്പത്തില്‍ ആക്കിക്കൊണ്ടിരിക്കയാണ്), കാരണം അവന്റെ വ്യക്തിത്വം ഒരു മര്‍മ്മമായി അവശേഷിക്കുകയാണ്. വേദപുസ്തകത്തിലെ (പഴയ നിയമം എന്നും പറയാം) ഒന്നാമത്തെ പുസ്തകമായ ഉല്പത്തിയില്, ചെറുതെങ്കിലും വളരെ പ്രധാനപ്പെട്ട വിവരണം അവനെ കുറിച്ചുണ്ട്, പൂര്‍വ്വപിതാവായ അബ്രഹാമിനെ അവന് അനുഗ്രഹിക്കുന്നതായി അവിടെ കാണുന്നു, മാത്രമല്ല "അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്" ആയിട്ടാണ് അവനെ അവിടെ അവതരിപ്പിക്കുന്നത്.
ശാലേം(പിന്നീട് യെരുശലേം എന്നറിയപ്പെട്ടു) രാജാവായ മല്ക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന് ആയിരുന്നു.
അവന് അവനെ അനുഗ്രഹിച്ചു, സ്വര്‍ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ. (ഉല്പത്തി 14:18-19).
മല്ക്കീസേദെക്കിന്റെ വ്യക്തിത്വത്തെക്കുറിച്ചു യെഹൂദാ ചരിത്ര പുസ്തകമായ ജാഷേര് ചില സൂചനകള്‍ നമുക്ക് നല്‍കുന്നുണ്ട്.
യെരുശലേമിന്റെ രാജാവായിരുന്ന അഡോണിസേദെക്, ശേമും അവന് തന്നെ ആയിരുന്നു, അബ്രാഹാമിനെയും അവന്റെ ആളുകളെയും കാണുവാന്‍ വേണ്ടി തന്റെ ആളുകളില്‍ ചിലരെ കൂട്ടികൊണ്ട് പോയി, അവരുടെ കൈവശം അപ്പവും വീഞ്ഞും ഉണ്ടായിരുന്നു, അവര്‍ എല്ലാവരും ഒരുമിച്ചു മേലേക് താഴ്വരയില് കാത്തിരുന്നു. അഡോണിസേദെക് അബ്രാമിനെ അനുഗ്രഹിച്ചു, അബ്രാം അവന്റെ ശത്രുവിന്റെ കൊള്ളയില്‍ നിന്നും കൊണ്ടുവന്ന സകലത്തില്‍ നിന്നും പത്തിലൊന്ന് അവനു കൊടുത്തു കാരണം അഡോണിസേദെക് ദൈവത്തിന്റെ മുമ്പാകെ ഒരു പുരോഹിതന് ആയിരുന്നു (ജാഷേര് 16:11-12).
അവന് ശേം അല്ലാതെ മറ്റാരും അല്ലായിരുന്നു. അവന് ദൈവത്തിന്റെ മുമ്പാകെ പുരോഹിതന് ആയിരുന്നു.
ശാലേം രാജാവ് എന്നതിന്റെ അര്‍ത്ഥം യെരുശലേം രാജാവ് എന്നാണ് അതും ക്രിസ്തുവിനെ പ്രാവചനീകമായി സൂചിപ്പിക്കുന്നതാണ്. സങ്കീര്‍ത്തനങ്ങള്‍ 110 പ്രാവചനീകമായി കര്‍ത്താവായ യേശുവിനെ സൂചിപ്പിക്കുന്നു, "നീ മല്ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന് ആകുന്നു".
മല്ക്കീസേദെക് "ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനും" ആയിരുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു. അവന് ഒരേസമയം ഒരു രാജാവും ഒരു മഹാപുരോഹിതനും ആയിരുന്നു, ആ കാലത്തെ യെഹൂദന്മാര്‍ വിശ്വസിച്ചിരുന്ന ചില കാര്യങ്ങള്‍ സംഭവ്യമല്ലായിരുന്നു.ലേവ്യര്‍ മാത്രം പുരോഹിതന്മാരും ലേവ്യര്‍ അല്ലാവത്തവര് മാത്രം രാജാക്കന്മാരും ആകുവാന്‍ കഴിയും എന്നത്. (ഉസ്സിയാവ് രാജാവ് ദൈവാലയത്തില്‍ ധൂപം കത്തിക്കുവാനായി ശ്രമിച്ചപ്പോള്‍ ദൈവം അവനെ കുഷ്ഠരോഗത്തല് ബാധിച്ചു). അപ്പോസ്തലനായ പൗലോസ് 110-ാം സങ്കീര്‍ത്തനം വ്യാഖ്യാനിക്കുന്നത് കര്‍ത്താവായ യേശുവിനെ സൂചിപ്പിച്ചുകൊണ്ട് "നീ മല്ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന് (രാജാവും) ആകുന്നു" എന്നു പറഞ്ഞുകൊണ്ടാകുന്നു.

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48